ദൈവത്തെക്കാള്‍ ഉപരി വിഗ്രഹം പ്രാധാന്യം ഇഷ്ടപ്പെടുന്നില്ല.

പ്രകൃതിയെ സ്‌നേഹിക്കുക, മൃഗജാലങ്ങളെ ഓര്‍ത്തു നമ്മള്‍ അഭിമാനിക്കുന്നു എന്നാല്‍ ഇവയെല്ലാം സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമ്മളുടെ സന്തോഷത്തിനു വേണ്ടി സൃഷ്ഠിച്ചതാണ്, നമ്മളോ അവയെല്ലാം നോക്കിക്കണ്ടു ദൈവത്തെക്കാള്‍ ഉപരി പ്രാധാന്യം കൊടുത്തു വിഗ്രഹമാക്കുന്നു അല്ലെങ്കില്‍ പൂജ ചെയുന്നു. ദൈവത്തെക്കാള്‍ പ്രാധാന്യം ഇവയൊക്കെ കൈപ്പറ്റുന്നു എന്നതാണ് സാരംശ്യം. ദൈവം നമ്മളെ സ്‌നേഹിക്കുന്നു എന്നിട്ടും ദൈവം സൃഷ്ടിച്ച വസ്തുക്കളില്‍ ദൈവത്തെക്കാള്‍ ഉപരി വിഗ്രഹം പ്രാധാന്യം ഇഷ്ടപ്പെടുന്നില്ല.

ചിന്ത ശമര്യയിലേക്കു വരാം ഇസ്രായേല്‍ മക്കള്‍ക്ക് പുറജാതികള്‍ക്കു തുല്യമായിരുന്നു ശമര്യ അതുകൊണ്ടാണ് യോഹന്നാന്‍ പുസ്തകത്തില്‍ പറയുന്നത് 'ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്‌കരിച്ചുവന്നു; നമസ്‌കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില്‍ ആകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു.' ഇതിനര്‍ത്വം ശമര്യ-നിയമങ്ങള്‍ മാറ്റി ശമര്യയിലും നടത്തി വന്നിട്ടുണ്ട് എന്നാണു, അതുമാത്രമല്ല വിവാഹം പുറജാതികളുമായി സംബന്ധിക്കുന്നവര്‍ ശമര്യയിലേക്കു തള്ളപ്പെട്ടു  എന്നാല്‍ യേശു ക്രിസ്തു അവരെയൊന്നും ത്യജിച്ചില്ല മാത്രമല്ല അവര്‍ യേശു ക്രിസ്തുവിന്റെ വചനം കേട്ട് വിശ്വസിക്കുകയും ചെയ്തു(ഏറ്റവും അധികംപേര്‍ അവന്റെ വചനം കേട്ടു വിശ്വസിച്ചു)

ഇവിടെ യേശുക്രിസ്തു നല്ല അയല്‍ക്കാരന്റെ ഉപമ പറഞ്ഞു സമരയോടുള്ള അറപ്പു മാറ്റുവാന്‍ ശ്രമിക്കുന്നുണ്ട്, കാരണം അവരും ദൈവത്തിന്റെ സൃഷ്ടിയാണ്, അവരുടെ പ്രാര്‍ത്ഥനയും ദൈവത്തോട് പറയുന്നത് കേള്‍ക്കുന്നു എന്നുള്ളത് കൊണ്ടാണ്. 

മനസ്സ്

നമ്മുടെ മനസ്സ് ശാന്തമായാൽ എപ്പോഴും അതിൽ സന്തോഷം നിലനിൽക്കും, അത് പ്രത്യാശക്കുടിയായാണ്. മനസിന്റെ ചിന്ത എപ്പോൾ കൂടിയിരിക്കുന്നുവോ  ആ നിമിഷം സാത്താൻ നമ്മുടെ ഉള്ളിൽ നിലനിൽക്കും അവിടെ വിജയം അവൻ പ്രാപിക്കും, നമ്മുടെ ശരീരത്തെ നമ്മുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ വരെ സാധ്യതയുണ്ട് അത് മാനസിക പ്രശ്‌നം/മാനസിക രോഗം എന്നും വിളിക്കാം. നമ്മുടെ ശരീരത്തെ എപ്പോൾ നിയന്ത്രച്ചു തുടങ്ങുന്നുവോ അവിടെ നമ്മുടെ വിജയം പ്രാപിക്കും. മദ്യം അമിതമായാൽ പോരായ്മ സംഭവിക്കുന്നു അതെ രീതിയിലായാണ് ഈ വക മാനസിക പ്രശ്‌നങ്ങളും, രണ്ടുപേരുടെയും ചിന്തഗതി ഈ വക പ്രശ്‌നങ്ങൾക്ക് വാതിൽ തുറക്കുന്നു 

അതുകൊണ്ട് മനസിനെ താളത്തിലാക്കിയാൽ നമ്മൾ എന്ത് ചെയ്യുന്നുവോ അതിൽ ആത്മാർത്ഥമായ സന്തോഷം കണ്ടെത്താൻ കഴിയും.

ഈ ലോകത്ത് തന്നെ ക്രിസ്തിയ വിശ്വാസത്തിൽ സ്വർഗീയ അനുഭവം കൈവരിക്കാം

ഭൂമിയിൽ തന്നെ നരകവും സ്വർഗ്ഗവുമുണ്ടെന്നു പഠിപ്പിക്കുന്നു, അതിനെ തേടി പോകുന്നവർ സന്യാസിമാർ എന്ന് വിളിക്കുന്നു. ഇപ്രകാരം ഉള്ളതിനെ മുന്ന് പടിയായി തിരിക്കാം. 

ഒന്ന് കാതർസിസ്(Catharsis), രണ്ടു ഫോർത്തിസിസ്, മുന്ന് തിയോ(Theo) എന്നാണ്. മുന്നും ഗ്രിക്ക് പദങ്ങളും,അർത്ഥങ്ങളും നോക്കാം.

കാദർസിസ് എന്നാൽ ശുദ്ധികരണം എന്ന് വ്യക്തമാക്കുന്നു. ഇവിടെ ഒരു മനുഷ്യന്റെ പുനരുദ്ധാരണം നടക്കുന്നു, ഗ്രിക്ക് സാഹത്യപ്രകാരം ആത്മാവിന്റെ രൂപീകരണം ഇവിടെ സാധ്യമാകുന്നു. പുതിയൊരു ലോകത്തേക്ക് ഈ പ്രക്രിയ കൂട്ടികൊണ്ടുപോകുന്നു.

ഈ ലോകത്ത് തന്നെ ക്രിസ്തിയ വിശ്വാസത്തിൽ സ്വർഗീയ അനുഭവം കൈവരിക്കാം അവർ പൊതുവെ മിണ്ടാറില്ല. പ്രാർത്ഥനയുടെ ധന്യത അവരെ നടത്തുന്നു. ഈ മാനസിക നില അവരെ ഇവിടെ വരെ കൊണ്ടെത്തിക്കുന്നു. 

എമിലി ധുർഖെയ്മ പറയുന്നു വ്യക്തിപരമായ മാനസിക (Emotional) പ്രശ്നം കാരണം  പിന്നീട് പറയുകയും അവരുടെ സ്വഭാവം രൂപീകരണം ആവുകയും ചെയ്യും ആ മാനസിക പ്രശ്‌നങ്ങളെ അതിജീവിച്ചു എന്നതിന്റെ ഉദാഹരണമാണ്, ഇവയെല്ലാം അദ്ദേഹത്തെക്കുറിച്ചു(Self) സാമൂഹ്യമാറ്റങ്ങൾ ഉണ്ടാവും, അദ്ദേഹത്തിൽ വിശ്വാസത്തിന്റെയും, ശക്തിയിലുമെല്ലാം മാറ്റം വരുകയും .അവസാനം ആത്മവിശ്വാസം സ്വയമേയുള്ള കാര്യങ്ങൾ മനസ്സിലാവുകയും ചെയ്യുന്നു.

രണ്ടു ഫോർത്തിസിസ് അവരുടെ രൂപീകരണം സമയമാകുന്നു.

മൂന്നാമതാണ് തിയോ എന്നാൽ ദൈവം എന്നാണു, കർത്താവായ യേശു ക്രിസ്തു ദൈവമാണ്, നമ്മളെയും ക്രിസ്തുവിനോട് അടുപ്പിക്കാനാണ് അദ്ദേഹം നമ്മളിൽ ഇറങ്ങിയത് അതുകൊണ്ട് ഭൂമിയിൽ നാശം ഉണ്ടായാലും നിത്യസൗഭാഗ്യം അവിടെ ഉണ്ടാകും എന്നതിൽ ഒരു പ്രയാസവുമില്ല.