- "വിരുന്നു ഒരുക്കുമ്പോൾ വിരുന്നുകാരന്റെ രുചി മനസിലാക്കേണ്ടതുണ്ട്, അത് അവർക്കു സന്തോഷകരമാവുകയുള്ളു"
- മോറാനായ യേശുക്രിസ്തുവിന്റെ ലക്ഷ്യം, പാപികളെ രക്ഷിക്കൂക എന്നു മാത്രമല്ല, പാപം ഇല്ലായ്മ ചെയ്യുക എന്നുള്ള ഉദ്ദേശം കൂടിയുണ്ട്, ബുദ്ധമതവും ഈ പാതയാണ് പിന്തുടരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
- മോർ പത്തു-കൽപ്പനകൾ പാലിക്കുന്നവരുടെ ഇടയിൽ മോറാനായ യേശു ക്രിസ്തുവിന്റെ പ്രസക്തി എത്രമാത്രം? എങ്ങനെയായിരിക്കണമെന്നു ചിന്തിക്കേണ്ടതുണ്ട്?
The Malayalam Vayana Mithram is the blog of Eldho Rajan Idichandi about theology and longer views.
ക്രിസ്ത്യൻ ദൈവാലയങ്ങൾ പല സംസകാരങ്ങളിലാണോ നിലനിൽക്കുന്നത്?
കേരളസഭയും മഹാ പൗരോഹിത്യവും
- ഇതൊരു കെട്ടുകഥയെ ആസ്പദമാക്കിയ കഥയാണ്
ദൈവനാമം
- ദൈവം ഒന്ന് തന്നെയാണ് മുൻപേ പറഞ്ഞത് ഇപ്പോഴും വാദിക്കുന്നു അത് സ്വർഗ്ഗത്തെയും ഭൂമിയെയും സൃഷ്ട്ടിച്ച ദൈവമാകുന്നു.
ദൈവത്തിനു അനേക നാമങ്ങൾ അബ്രാമിൻ ഇസഹാക്കിന്റെ പാര്യമ്പര്യമുള്ള മതങ്ങളിൽ നമ്മൾ കാണാറുണ്ട്. യഹോവ, എലോഹിം എന്നുള്ള നാമം പഴയ നിയമം പുസ്തകങ്ങളിൽ കാണാൻ കഴിയാവുന്നതാണ്. ഈ നാമങ്ങൾ ആരുടെയും ഔദാര്യമല്ല, ദൈവം നൽകിയ അതാത് ആവശ്യത്തിനുള്ള നാമങ്ങൾ ആകുന്നു.
പുതിയ നിയമപുസ്തകത്തിൽ "യേശു ക്രിസ്തു" ദൈവത്തെ അഭിസംബോധന ചെയ്യുന്നത് പിതാവ് എന്നാണു, ദൈവം തന്റെ മക്കൾ "പിതാവ്" എന്ന് വിളിക്കുന്നതാണ് ഏറെ ഇഷ്ടം. മക്കളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.
യേശു ക്രിസ്തുവിനോടു ശിഷ്യന്മാർ ചോദിക്കുന്നുണ്ട്? എങ്ങേനെയാണ് പ്രാർത്ഥിക്കേണ്ടത്? "സ്വർഗ്ഗസ്ഥനായ പിതാവേ" എന്നു വിളിച്ചാണ് യേശുക്രിസ്തു തന്റെ പ്രാർത്ഥന ശിഷ്യന്മാർക്ക് പഠിപ്പിക്കുന്നത്. നാമങ്ങൾ പലതാണ് പക്ഷേ സകല മനുഷ്യർക്കും ദൈവം ഒന്നു മാത്രമാണ് അതു സ്വർഗ്ഗത്തെയും ഭുമിയെയും സൃഷ്ടിച്ചദൈവമാകുന്നു.
തന്റെ ക്രൂശു മരണത്തിൽ കർത്താവ് ആരാമിക്ക് ഭാഷയിൽ ഉറക്കെ "ഏലോഹിം എലോഹീം" എന്നു വിളിച്ചു കരയുന്നുണ്ട്. ഏലോഹിം എന്നത് ഹെബ്രായ ഭാഷ ആയിരിക്കാം, കാരണം യഹൂദന്മാരുടെ ഭാഷ ഹെബ്രായ ഭാഷയാണ്. ഏലോഹിം ദൈവത്തിന്റെ വലിയനാമമാണ്, സൂക്ഷമത ആവശ്യം എന്നാൽ ഏലോഹിം ഹെബ്രായ ഭാഷയിൽ സകലത്തെയും സൃഷ്ടിച്ച ദൈവത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ കൃത്യമായ വസ്തുത എനിക്ക് തെളിയിക്കുവാൻ കഴിയാവുന്നതല്ല.
ദൈവം ഒന്ന് തന്നെയാണ് മുൻപേ പറഞ്ഞത് ഇപ്പോഴും വാദിക്കുന്നു അത് സ്വർഗ്ഗത്തെയും ഭൂമിയെയും സൃഷ്ട്ടിച്ച ദൈവമാകുന്നു, നമ്മുടെ സ്വഭാവം എപ്രകാരമാകുന്നു എന്നല്ല. ദൈവത്തിങ്കൽ നമ്മുടെ സ്വഭാവം ഏൽപ്പിക്കുക ദൈവം തീരുമാനിക്കട്ടെ നമ്മുടെ "സ്വഭാവം". എല്ലാവരും ഒരു ഭവനത്തിൽ അല്ല ജനിക്കുന്നത്, എല്ലാവർക്കും വേറിട്ടസ്വഭാവമാണ്, അത് നന്മയായി തീർക്കേണ്ടത് ദൈവത്തിന്റെ ആവശ്യമാണ്. ദൈവം അത് സാധിച്ചു തരും. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.