നമ്മുടെ ദൈവം സഹായിക്കുന്ന ദൈവമാണ് {إلهنا هو إله يساعد.}

എത്ര പഠിച്ചിട്ടും ഉയരാൻ കഴിയുന്നില്ല, എന്തോ തടസം, പഠിക്കാൻ കഴിവില്ല, കൂടെ പഠിച്ചവരെല്ലാം നല്ല നിലയിൽ ശ്രേഷ്ഠമായി ജോലി ചെയ്യുന്നു എന്നാൽ ആത്മീയതയിൽ സത്യം വിളിച്ചു പറയുന്നവരും, വാദിക്കുന്നവരുടെയും അവസ്ഥ നാണം കെടുത്തി ഇനി ഉയരാൻ കഴിയാവാത്ത അവസ്ഥയിൽ ആക്കിതീർക്കുക എന്നാണ്, ഇത് ഒരു മനുഷ്യന്റെ വിജയമല്ല. മോർ സേവേറിയോസ് പാത്രിയർക്കിസ് മുതലായവർ അതിനു മകുട-ഉദാഹരമാണ്, എന്നാലും ദൈവം അവരെ ശ്രേഷ്ഠതപ്പെടുത്തി. 

ഈ ലോകത്ത് പല-ആത്മാക്കളുണ്ട് അവരുടെ ലക്ഷ്യം ഞാൻ തോറ്റെങ്കൽ, പിശാചിന്റെ അടിമ ആയെങ്കിൽ നീയും അവനു അടിമയാകണം എന്നാണു, അത് മനുഷ്യനിലും ആത്മാവിലും പ്രവർത്തിക്കുന്നു. പിശാച് ഏതു വഴിയിലും തെറ്റിക്കാം അതിൽ നമ്മൾ ശ്രദ്ധവാലും ആയിരിക്കണം, അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ മദ്യസ്ഥത പ്രാപിക്കുന്നത്, അവർ ദുഷ്ടപിശാചുക്കളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുകയും പിശാചിനെ കെടുത്തുവാൻ ശ്രമിക്കുക്കയും ചെയുന്നു.

നന്മപ്രവർത്തി കൂടുംതോറും പിശാച് ആഴമേറിയ-കിണർ പണിഞ്ഞു നമ്മളെ കാത്തിരിക്കുന്നു, ദൈവമോ അവനെ നശിപ്പിച്ചു കളയുന്നു. ക്രിസ്തിയ സഭ കൂട്ടായ്മയാണ് അതുകൊണ്ടാണ് രണ്ടോ മൂന്നോ പേർ ഉണ്ടായാൽ ഞാൻ അവിടെ ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിക്കുന്നത്.

സ്വർഗം ഒരു വ്യക്തിയുടെ വിശ്വാസവും പ്രവർത്തിയുമാണ് നോക്കിപ്പാർക്കുന്നത് അതല്ലാതെ ഭൗതികമല്ല, കാരണം ആത്മീയ വിശ്വാസി തോൽക്കാനുള്ള സാധ്യത ഏറെയാണ്, പിശാച് അവനിൽ ശ്രദ്ധവെക്കുന്നു. സമ്പത്തും മകുടവും സാത്താൻ അനവധി നൽകുവാൻ കഴിയും എന്നാൽ പരിശുദ്ധാത്മാവിനെയോ? സാത്താൻ എന്നുള്ള മനുഷ്യനോ ആത്മാവോ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.

യഹൂദന്മാരുടെ വംശാവലി യേശു ക്രിസ്തുവിലൂടെ {نسب اليهود بيسوع المسيح}

യേശു ക്രിസ്തു ഉത്‌ബോദിപ്പിക്കുന്നുണ്ട് നമ്മുടെ ദൈവം മരിച്ചവരുടെ ദൈവമല്ല ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്, അബ്രാഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്. ഈ പറയുന്ന വംശാവലി കൂടിയാണ്, അതായത് അബ്രാഹാമിന്റെ പിന്നീട് ഇസഹാക്കും പിന്നീട് യാക്കോബുമാണ്. യാക്കൊബിന്റെ ഗോത്രത്തിലെ വംശാവലിയാണ് യോസേഫ്.

കന്യകാമറിയം അമൂല്യരത്‌ന കന്യകയാണ് കാരണം വംശാവലി പിന്തുടരുന്നത് യോസഫില്‍ നിന്ന് പുരുഷസംബന്ധമില്ലാതെയാണ് എന്ന് ഓര്‍മയില്‍ നിലനില്‍ക്കട്ടെ, അന്നു നടന്ന സെന്‍സെക്‌സ്, ആ രാജ്യത്തിന്റെ നിയമത്തില്‍ യോസഫ് അവളെ ഭാര്യയായി സ്വികരിച്ചില്ലായിരുന്നെങ്കില്‍ കന്യക മറിയം അനാഥയായി പോകുമായിരുന്നു. അവിടെ ദൈവത്തതിന്റെ നിര്‍മലമായ സ്‌നേഹം കാണുന്നു അതുകൊണ്ടാണല്ലോ, യോസഫിനോട് മാലാഖപറയുന്നത് 'നീ മറിയാമിനെ സ്വികരിക്കുന്നതില്‍ ശങ്കിക്കേണ്ട" അങ്ങനെ പാരമ്പര്യപ്രകാരം ദാവീദിന്റെ വംശമായി ക്രിസ്തു മാറുന്നു-എന്ന് മാത്രമല്ല നമ്മളെയും ആ ഗോത്രത്തിലേക്കു ദൗത്യം പൂര്‍ത്തികരിച്ചു നിറവേറ്റി.

പരിശുദ്ധാതമാവിനാല്‍ കന്യക ഗര്‍ഭിണിയായി അത് വചനമാണ്, വചനം ശരീരം ധരിച്ചു പുത്രനായി അതുകൊണ്ടു തന്നെ കന്യകയെ ദൈവപ്രസവത്രി എന്ന് ധൈര്യമായി വിളിക്കാം.  

ഇങ്ങനെയുള്ള കാലത്താണ് വിദ്യാഭ്യാസത്തിന്റെ പക്വത

തെറ്റുകള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്, അതില്‍ യാഥാര്‍ത്ഥമായും അല്ലാതെ മനപ്പൂര്‍വം ഉള്ളതാണ്. മനപ്പൂര്‍വം വരുന്ന വീഴ്ചകളില്‍ പശ്ചാത്താപം ഉണ്ടാകാന്‍ സാധ്യത കുറവും. അതൊരു ജോലിയുമായി ഏറ്റെടുക്കാറുണ്ട്. ഇങ്ങെനെയുള്ളവര്‍ക്ക് ജയില്‍ അല്ലാതെ പരിഹാരമില്ല. ചിന്തയുള്ള മനുഷ്യരാകുന്നെങ്കില്‍ യഥാര്‍ത്ഥ പശ്ചാത്താപം ഉറപ്പായിട്ടും പശ്ചാത്താപകര്‍മം ചെയ്യുവാന്‍ തയാറായി മനസ്സ് അങ്ങനെ പരിമിതപ്പെടും. വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ജയിലില്‍ യഥാര്‍ത്ത പശ്ചാത്താപം സംഭവിക്കുന്നത് ഇതാകുന്നു. നമ്മുടെ ചിന്തകള്‍ അല്ല മറ്റുള്ളവരുടെ ചിന്തകള്‍, അതിനൊരു പരിഹാരം കാണണമെന്നില്ല. അവരെ ആ നിഗമനത്തിലേക്ക് എത്തി ചേരുവാന്‍ കഴിയും, ഒരു വനവാസിയുടെ ചിന്ത അല്ല നഗരവാസിയുടെ, അവര്‍ക്കും ഈ നിഗമനങ്ങളില്‍ ഉറപ്പായും മാറ്റം സംഭവിക്കാം എന്നുള്ളത്.

ഇങ്ങനെയുള്ള കാലത്താണ് വിദ്യാഭ്യാസത്തിന്റെ പക്വത, മറ്റുള്ളവരുമായി ചെറിയ പ്രായത്തില്‍ തന്നെ വേര്‍തിരിവില്ലാതെ വളരുക-എന്നുള്ളതൊക്കെ, അത് ഇപ്പോഴും നടക്കട്ടെ, ഇനിയും നടക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങള്‍ വ്യത്യാസമിലാതെ, ചോദ്യം ചെയ്യണ്ട സ്ഥലത്ത് ചോദിച്ചു വളരട്ടെ അതിനു ഇന്ന്  പ്രവർത്തിക്കുവാൻ മാധ്യമം കൈവിരലിലാണ്.