പുസ്തകം {كتاب}

കുഞ്ഞുനാൾ മുതൽ ഒരു മനുഷ്യൻ ബാല്യപാഠം പഠിച്ചു തുടങ്ങുന്നത് അവന്റെ വീട്ടിലാണ്. ആദ്യം ഗ്രന്ഥങ്ങളിൽ തുടങ്ങി കുഞ്ഞു കഥ പുസ്തകങ്ങളിൽ തുടങ്ങി പിന്നീട് അവന്റെ ജീവിതത്തെ തന്നെ ഒരു പുസ്തകമായി ക്രമീകരിക്കപ്പെടുന്നു.

ദൈവം മനുഷ്യനെ ക്രമീകരിച്ചിരിക്കുന്നത് സ്വയം പഠിക്കാൻ വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ വേണ്ടിയുള്ളതാണ്. അവർ പുസ്തകങ്ങളിലൂടെയും, പ്രസംഗത്തിലൂടെയും തന്റെ ജീവിതത്തിലൂടെയും പകർന്നു നൽകുന്നു.

ഒരിക്കലും ഒരുവൻ താഴ്ന്നു പോകുവാൻ അറിവ് സമ്മതിക്കുന്നില്ല, എന്തെന്നാൽ അറിവ് കൂടുക മാത്രമേയുള്ളു. അറിവ് നിയമമാകുന്നു, ഓരോ ജന്മവും വളരുന്നത് അറിവിലൂടെയാകണം. അറിവ് എന്നത് പഠനത്തിലൂടെയാകട്ടെ, കാരണം പഠനമില്ലാതെയുള്ള അറിവ് വിജ്ഞാനം പകരുന്നില്ല. 

വിജ്ഞാനം പകരുമ്പോൾ സത്യസന്ധത ഇല്ലെങ്കിൽ വിജ്ഞാനം ശരിയായ ദിശയിൽ പോകണമെന്നില്ല, ശരിയായ ദിശ എന്നുള്ളത് സത്യസന്ധതയിലൂടെ മാത്രമേ സാധിക്കുകയുള്ളു.

വിജ്ഞാനം പഠനം എന്നതിലുപരി അനുഭവമാണ്, അനുഭവത്തിലൂടെ മാത്രമേ വിജ്ഞാനം കൈവരിക്കുകയുള്ളു. ദൈവം വിജ്ഞാനം നമ്മുക്ക് നൽകട്ടെ. 

{سبل الله} ദൈവം നടത്തിയ വഴികള്‍

  • നീതി തോല്‍ക്കപ്പെടും എന്നാല്‍ അതില്‍ നിന്നും പുഷ്പങ്ങള്‍ ഉളവാകും, സത്യം ജയിക്കും പക്ഷെ കാലം അതിനും തടസ്സമാണ്.

ദൈവം നടത്തിയ വഴികള്‍ ഓര്‍മ്മിക്കാന്‍ സാധ്യത കുറവാണ്, കാരണം ഓരോ വഴികളും കടന്നു വന്നതാണ്. ഓരോ നിമിഷവും പുറകോട്ടു നോക്കുമ്പോള്‍ പേടിതോന്നുന്ന നിമിഷങ്ങള്‍ പലര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പേടി എന്നത് തിരിഞ്ഞു നോട്ടം കൂടിയാണ്. ഓരോ നിമിഷവും തിരിഞ്ഞു നോക്കുക ദൈവത്തിനു നന്ദി അര്‍പ്പിക്കുക.

നീതിയും ന്യായവും ദൈവത്തിങ്കല്‍ നിന്നും ഉളവാക്കുന്നു, അവന്‍ ചോദിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. നീതി ദുഷ്ടന്‍ ഇഷ്ടപ്പെടുന്നില്ല. നീതിയെ തിന്മയുടെ മനുഷ്യന്‍ വെറുക്കുന്നു. ഒരു തുള്ളി ചെളിക്കു കലത്തെ കലക്കുവാന്‍ കഴിയും, ഒരു സമുദ്രത്തെ കഴിയുകയില്ല. നമ്മുക്ക് ധരിക്കാം നീതിയുടെ അങ്കി ധരിക്കാം. ഈ ലോകം പതിയെ രൂപാന്തരപ്പെടുകയുള്ളു. ആദിമ മാതാപിതാക്കള്‍ ചെയ്ത പാപം ഇന്നും നിലനില്‍ക്കുന്നുണ്ട് പൂര്‍ണ്ണമായും തുടച്ചു മാറ്റപെട്ടിട്ടില്ല. നീതി തോല്‍ക്കപ്പെടും എന്നാല്‍ അതില്‍ നിന്നും പുഷ്പങ്ങള്‍ ഉളവാകും, സത്യം ജയിക്കും പക്ഷെ കാലം അതിനും തടസ്സമാണ്.

നമ്മള്‍ നടക്കുന്ന പാത ക്ഷമയുടെ പാതയല്ല, നീതിയുടെ പാതയാണ് അതൊരാള്‍ക്കും തകര്‍ക്കുവാന്‍ കഴിയുകയില്ല!

പ്രവർത്തി

  • ദൈവസന്നിധിയിൽ താഴ്മയോടെ നിൽക്കാം

പ്രവർത്തിയിലും ഓർത്തിരിക്കേണ്ടത്, ദൈവം കൂടെയുണ്ട് എന്നതാണ് കാരണം അവനില്ലാതെ ഒരു ആശ്രയവും നമുക്കില്ല. പോകുന്ന വഴിയിലും, വരുന്ന വഴിയിലും ദൈവത്തെ ഓർക്കുക കാരണം ദൈവമാണ് നമ്മളെ നയിക്കുന്നത്. മുൻപേയുള്ള ബ്ലോഗുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നു ഈ ലോകത്ത് പിശാചുമുണ്ടെന്നു  അങ്ങനെയെങ്കിൽ ദൈവവുമുണ്ട്. കഷ്ടമെണ്ടെങ്കിൽ വിജയവുമുണ്ട്. പരിശുദ്ധമായ ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തിക്കും നഷ്ട്ടം സംഭവിക്കില്ല. പരിശുദ്ധത എന്നുള്ളത് സത്യമാണ്, കളങ്കമറ്റതാണ്. സത്യം വിജയിക്കാൻ ഒരുവാടു പ്രയാസങ്ങൾ ഈ ലോകത്ത് ഉണ്ടായിരിക്കാം എങ്കിലും അന്തിമ വിജയം സത്യം മാത്രമാണ് അത് ദൈവസന്നിധിയിൽ താഴ്മ മാത്രകൊണ്ടു മാത്രമേ നിലനിൽക്കുകയുള്ളൂ.

ദൈവസന്നിധിയിൽ താഴ്മയോടെ നിൽക്കാം, അവസാനം സത്യം മാത്രമേ നിങ്ങളുടെ കൂടെ കാണുകയുള്ളു!