- നിങ്ങളുടെ സ്വന്തം എന്ന് കരുതിയ കുട്ടുകാർ നിങ്ങളുടെ സ്വന്തം മുഖത്ത് തുപ്പുമായിരിക്കും, ചവിട്ടിമെതിക്കുമായിരിക്കും.
ഇന്ന് അന്തരാരാഷ്ട്ര സ്വയംപര്യാപ്ത ദിനമായി ആഘോഷിക്കുകയാണ്. ഇവിടെ എനിക്ക് ചർച്ചചെയ്യുവാൻ കഴിയാവുന്നത് മാനസികമായുള്ള പര്യാപ്ത, മലയാളത്തിൽ കൃത്യമായി എനിക്കതു അർഥം എഴുതുവാൻ കഴിഞ്ഞില്ല.
മാനസികമായുള്ള പര്യാപ്ത മനുഷ്യനു ആവശ്യമാണ്. ഓരോ മനുഷ്യനും ഉള്ളം പിടയുന്ന വേദനയുടെ പോകുവാനുള്ള സാധ്യത വളരെയധികമാണ്. ഈ അവസരങ്ങളിൽ തുണക്കാൻ പരസ്യമായി ആരും കാണണമെന്നില്ല. ഒരോ അവസരങ്ങളും മറ്റുള്ളവർ മുതലാക്കുന്ന അവസരങ്ങൾ ആയിരിക്കുമത്, കുടുംബം കൂടെ കാണില്ല എന്നുള്ള സത്യം മനസിലാക്കണം. നിങ്ങളുടെ സ്വന്തം എന്ന് കരുതിയ കുട്ടുകാർ നിങ്ങളുടെ സ്വന്തം മുഖത്ത് തുപ്പുമായിരിക്കും, ചവിട്ടിമെതിക്കുമായിരിക്കും. നിങ്ങൾ ഇരുളടഞ്ഞ മുറിയിൽ ഒറ്റയ്ക്ക് അകപ്പെട്ടുപോകാം, ചിലപ്പോൾ നിങ്ങളെ ഭ്രാന്തന്മാരാക്കിതീർക്കുവാൻ സാധ്യത ഉണ്ട്.
നിങ്ങളുടെ കൂടെ-ഉള്ളവർ തള്ളി കളഞ്ഞാലും, സ്വന്തം തള്ള-തള്ളി കളഞ്ഞാലും സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർക്കുന്ന നാഥൻ എപ്പോഴും നിങ്ങളുടെ കൂടെയുള്ള സത്യം മറന്നുപോകരുത്.
അവസരങ്ങൾ ചേർത്തുപിടിച്ചു, സ്വന്തം നാഥനെ കൈവിടാതെ സ്വയം ശക്തിയിൽ ആശ്രയിച്ചു മുൻപോട്ടു പോകുവാൻ പ്രയാസ-വേളയിൽ വേദന അനുഭവപ്പെട്ടേക്കാം പക്ഷെ ദൈവം ഉണ്ടെങ്കിൽ എന്തിനു ഭയപ്പെടേണം? കാരണം ദൈവത്തെക്കാൾ ശക്തി ഈ ലോകത്തിൽ വേറെ ഒരിടത്തുമില്ല എന്നുള്ള കാര്യം നാം മനസിലാക്കണം.
ഉള്ളം പിടയുന്ന-പ്രിയപ്പെട്ടവരേ ചേർത്തുപിടിക്കുക, ഭയം, വേദന-അനുഭവിക്കുന്നവരെ കരുതുക, ഇവയൊക്കെ നമ്മുടെ മനസ്സിൽ എന്നുമുണ്ടാകട്ടെ.