പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്ക പ്രഥമൻ ബാവായുടെ കാലത്ത്, ആഗോള സുറിയാനി ഓർത്തോഡോക്‌സ് സഭ എന്ന് നാമം നൽകി അനുഗ്രഹിച്ചു, ആഗോളം എന്നത് ആംഗ്ലിക്കൻ ഭാഷയിൽ യൂണിവേഴ്‌സൽ എന്നാണു, അതിനർത്ഥം സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ അധികാരം ഈ ഭൂമിയിൽ മാത്രമല്ല എന്ന് വ്യക്തമാക്കുന്നു.
പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്ക പ്രഥമൻ ബാവായുടെ കാലത്ത് ലോഗോ പ്രകാശനം ചെയ്തു. പരിശുദ്ധ സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ അധികാരത്തെ ഇവിടെ സൂചിപ്പിക്കുന്നു. ഈ ലോഗോ വിവിധ രീതിയിൽ വിവിധ ഭദ്രാസനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഞാൻ സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ രജിസ്റ്റർ അംഗമാണ്, മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തോഡോക്‌സ് പള്ളി(സൊഹാർ)യിലെ ഇടവകാംഗമാണ് .
ഈ സഭ പരിശുദ്ധമാണ്, രക്തസാക്ഷികളുടെ സഭയാണ്.
പരിശുദ്ധ സഭ ഉയിർത്തെഴുന്നേറ്റു അധികാരം പ്രാപിക്കും. മോറാനായയേശു മിശിഹാ(ക്രിസ്തു) ഈ സഭയുടെ രക്ഷകനാണ്. ദൈവം ഈ സഭയുടെ അധികാരിയാണ്.