- ആ രക്ഷ ക്രിസ്തുവിൽ ശരീരമാണ്. പാപമോചനം ഈ ലോകത്തിൽ ലഭ്യമാണ് പക്ഷെ ശരീരത്തിൽ രക്ഷ വേണമെങ്കിൽ ക്രിസ്തുവെന്നുള്ള ശരീരം ആവശ്യമാണ് അതാകുന്നു ക്രിസ്തുവിൻ ദൗത്യം
മോറാനായ യേശു ക്രിസ്തുവിനെക്കുറിച്ചു എത്ര വിവരിച്ചാലും മതിയാവുകയില്ല. യേശു ക്രിസ്തു നിത്യകന്യക മറിയാമിൽന്നും ശരീരം ധരിച്ചു മാനുഷികനായി പിറന്നു, അവൻ ദൈവപുത്രനായിരുന്നു, ദൈവവുമായിരുന്നു. മൂന്നാമനിൽ രണ്ടാമനുമാണ്.
മാനുഷ്യനിൽ അതിക്രമം വ്യാപിച്ചകാലഘട്ടം, രക്ഷകനില്ല എന്നു എഴുതിച്ചേർത്ത നൂറ്റാണ്ടുകളുടെ പര്യാവസാനം, ദൈവത്തിന്റെ ജനത ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടം. അവിടെ ദൈവം എഴുതി ചേർത്തു യേശു ക്രിസ്തുവെന്നുള്ള നാമം.
ആ നാമം, സകല നാമങ്ങൾക്കു ഉന്നതമായി, ഭൂരിപക്ഷമായിരുന്ന അവിശ്വാസികൾക്കു പരിശുദ്ധ സഭയിലേക്കു കടന്നുവരുവാൻ യേശു ക്രിസ്തു കാരണം വഴി ഒരുക്കി. യഹൂദന്മാരുടെ പൗരോഹിത്യം യേശു ക്രിസ്തു സഭയിലിലേക്കു ലഭിക്കപ്പെട്ടു കാരണം അവൻ കാരണം രക്ഷ ഉണ്ടാകേണ്ടത് ദൈവത്തിന്റെ ദൗത്യമായിരുന്നു.
ആ ദൗത്യം ദൈവം അവനിൽ പൂർത്തികരിച്ചു. അവസാനനിമിഷം അവൻ ദൈവത്തോട് ചോദിച്ചു എന്നിൽ നിന്നും ഈ പാനപാത്രം ഒഴിവാക്കുമോ? ദൈവം മറുപടി നൽകിയില്ല. അവൻ നീതിമാൻ ആയിരുന്നു, സകലജനങ്ങൾക്ക് വേണ്ടി അവൻ സഹിച്ചു, ക്രൂശിക്കപ്പെട്ടു, ഉയിർത്തെഴുന്നേൽപ്പ് നടത്തപ്പെട്ടു.
അവന്റെ ശരീരം ഭൂമിയിൽ ദ്രവിച്ചുപോകുവാൻ അനുവദിച്ചില്ല, ദേഹം, ദേഹി യോജിച്ചു. അവൻ വരും അന്ത്യന്യായവിധിക്കായി അതിനായി ഭൂമി ഒരുക്കപ്പെടും? ആ സമയം ഭൂമിക്കുവേണ്ടി ഒരുക്കപ്പെട്ട രക്ഷയും ചോദിക്കപ്പെടും? ഉണ്ടാകും. സകല മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടിയാണ് അവൻ ജാതനായത്?.
ആ രക്ഷ ക്രിസ്തുവിൽ ശരീരമാണ്. പാപമോചനം ഈ ലോകത്തിൽ ലഭ്യമാണ് പക്ഷെ ശരീരത്തിൽ രക്ഷ വേണമെങ്കിൽ ക്രിസ്തുവെന്നുള്ള ശരീരം ആവശ്യമാണ് അതാകുന്നു ക്രിസ്തുവിൻ ദൗത്യം. ആ സമയം ശരീരം ഉയിർത്തെഴുന്നേൽക്കും അത് ദൈവത്തിന്റെ ആവശ്യമാണ്.
പരിശുദ്ധ സുറിയാനി ഓർത്തോഡോക്‌സ് സഭയിൽ ഒരുവൻ മാമോദിസ മുങ്ങുമ്പോൾ അവന്റെ തലമുറയുടെ പാപങ്ങൾ ആകുന്നു ക്ഷമിക്കപ്പെടുന്നത്, അതിനർത്ഥം ആ തലമുറ രക്ഷപ്പെട്ടു എന്നാകുന്നു.
വിശുദ്ധ ഗ്രന്ഥത്തിൽ പുതിയ ശരീരം പുതിയ ആത്മാവിനെക്കുറിച്ചു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്, അത് അന്ത്യസമയത്ത് ഉണ്ടാകുമെന്നു സഭ പഠിപ്പിക്കുന്നുമുണ്ട്. സകലരും രക്ഷപ്പെടേണ്ടത് ദൈവത്തിന്റെ ദൗത്യമാണ്, ക്രിസ്തുവിങ്കൽ നിന്നുള്ളതാണോ എന്നു ചിന്തിക്കേണ്ടതാണ്? പകരം ദൈവത്തിന്റെ ദൗത്യമാണ് .
ദൈവത്തിന്റെ ദൗത്യം സകലരുടെയും രക്ഷയെനാണു, അത് ഇവിടെ പൂർത്തികരിക്കപ്പെടും.
സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
It's done. Iam the Alpha and Omega, the begining and the end. to the thirsty I will give water without cost from spring of the water of life.
അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.