ശ്രീ ഉമ്മൻചാണ്ടിയുടെ ശ്രദ്ധിച്ചിട്ടുള്ള രാഷ്ട്രീയ ജീവിതം എപ്പോഴും വിശ്വാസം നിറഞ്ഞ ജീവിതമായിരുന്നു. ഏതൊരാളെയും വിശ്വസിച്ചു മുൻപോട്ടു പോവുകയെന്നത് രാഷ്ട്രീയ ജീവിതത്തിൽ നല്ലതല്ല എങ്കിലും അദ്ദേഹം സകലരേയും വിശ്വസിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അതുകാരണം ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട് പക്ഷേ അത് താഴ്ചയുടെ നാളുകളിലേക്ക് കൊണ്ടുപോയത് അദ്ദേഹം ഓർത്തില്ല.
ഏതൊരാളെ കണ്ടാലും സ്വന്തം കുടുംബത്തെപ്പോലെ കരുതുക. മരണവീട്ടിൽ ക്ഷണം സ്വികരിക്കാതെ ചെന്നെത്തുക അനുശോചനം പ്രകടിപ്പിപ്പുക എന്നത് പ്രേത്യേകത തന്നെയാണ്. അത് തന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തുടർന്നു എന്നത് സത്യം. പ്രിയജനങ്ങളുടെ ഇടയിൽ മുൻപൊട്ടിറങ്ങുക അദ്ദേഹത്തിന്റെ ഇഷ്ടമായിരുന്നു. ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം കിഴ്‌പ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണുന്നിരിന്നു ഏറെക്കുറെ മറുപടി നൽകാൻ സാധിച്ചിട്ടുണ്ട്. ജനസമ്പർക്കസംഭാഷണത്തിലൂടെ അദ്ദേഹം കേരളത്തിൽ നിന്നും ലോകശ്രദ്ധനേടി എന്നത് മഹത്ത്വരമാണ്.
തന്റെ ജീവിതത്തിൽ പ്രേത്യേകിച്ചു രാഷ്ട്രീയ ജീവിതത്തിൽ, ജീവിതം മാതൃകയാക്കാൻ പരമാവധിവിനയോഗിച്ചിട്ടുണ്ട്. അതിലൊരുഉദാഹരണം മാത്രമാണ് ദൈവാലയത്തിൽ മുടക്കംകൂടാതെ പ്രവേശിക്കുക, ഒഴിവു സമയങ്ങളിൽ കുടംബവുമായി ചിലവിടുക എന്നത് തന്നെ.
ഒരു സമയം അഴിമതിയിൽ തന്റെ ജീവിതം വീണുപോയി എന്നത് സത്യം തന്നെ. ഈ വീഴ്ച സംഭവിച്ചനാളുകളിലും എത്രയധികം ആളുകൾ അദ്ദേഹത്തിന്റെ കൂടെ നിന്നു എന്നത് ആലോചിക്കേണ്ട വിഷയം മാത്രമാണ്. അദ്ദേഹം ഒറ്റക്കായിരുന്നു, അദ്ദേഹം തന്റെ സ്വഭാവത്തിൽ നിന്നും ഒറ്റയ്ക്ക് യുദ്ധം ചെയ്തു. എല്ലാം മേഖലകളിലും ഇരുപക്ഷചിന്തയിൽ നിന്നിരുന്നു മാത്രമല്ല അത് സഭസംബന്ധമായ പ്രശനങ്ങളിൽ അറിയാവുന്ന കാര്യമാണ്.
അദ്ദേഹത്തെ മുൻപരിചയമില്ലെങ്കിലും ഈ വക കാര്യങ്ങൾ ഏതൊരാൾക്കും വ്യക്താമാവുന്ന വിഷയങ്ങളാണ്.