Showing posts with label യേശുക്രിസ്തു ആരാണ്?. Show all posts
Showing posts with label യേശുക്രിസ്തു ആരാണ്?. Show all posts

പ്രകാശം(വെളിച്ചം = light) {ضوء}

ഇവിടെ ഉദ്ദേശിക്കുന്ന പ്രകാശം സൂര്യപ്രകാശമല്ല, സൂര്യൻ നാലാം ദിവസമത്രെ സൃഷ്ടിക്കപ്പെടുന്നത്(ഉല്പത്തി 1:14-19). സൂര്യപ്രകാശം കൂടാതെ തന്നെ പ്രകാശം ഉണ്ടെന്നു വ്യക്തമാണ്, മോശയും ഏലിയാവും യേശുക്രിസ്തു മലമുകളിൽ പ്രകാശിച്ചതായി മറുരൂപം പറയുന്നുണ്ടല്ലോ,മുശയുടെ മുഖം ശോഭിതമായെന്നു കൽപ്പന നൽകിയ സമയത്ത് പഴയ നിയമത്തിലും പറയുന്നുണ്ട്. 'ദൈവമേ നിന്റെ മുഖപ്രകാശവും ഞങ്ങളുടെ മേൽ ഉദിപ്പിക്കണമേ'(സങ്കിർത്തനം 4:6) അന്ധതമനസുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു(യെശ 9:2 , മത്തായി 4:15 വെളിപാട് 21:11) ഉല്പത്തി 1:3 ൽ പറയുന്നു പ്രകാശം ജീവപ്രകാശം(Living Light) ആണ്. എന്നാൽ (Eternal Light) നിത്യജീവൻ ദൈവത്തിൽ മാത്രം നിലനിൽക്കുന്നതും ദൈവമക്കൾക്കു ദൈവം നല്കുന്നതുമാകുന്നു. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ വർദ്ധനവിനു ജീവൻ ആവശ്യമായിരുന്നു അതിനാൽ ദൈവാത്മാവ് അതിന്മേൽ ആവസിച്ചു ജീവൻ പ്രകാശം(ജീവൻ നൽകി) എന്നാണു ഉല്പത്തി 1:3 ൽ പറയുന്നു. 

പുസ്തകം: സഭയിൻ കൂടാരം{JSC പബ്ലിക്കേഷൻ}

ഗ്രന്ഥകർത്താവ്: മൽഫോനോ നാസീഹോ ഗീവർഗീസ് ആത്തുങ്കൽ കോർ എപ്പിസ്‌കോപ്പ

യഹൂദന്മാരുടെ വംശാവലി യേശു ക്രിസ്തുവിലൂടെ {نسب اليهود بيسوع المسيح}

യേശു ക്രിസ്തു ഉത്‌ബോദിപ്പിക്കുന്നുണ്ട് നമ്മുടെ ദൈവം മരിച്ചവരുടെ ദൈവമല്ല ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്, അബ്രാഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്. ഈ പറയുന്ന വംശാവലി കൂടിയാണ്, അതായത് അബ്രാഹാമിന്റെ പിന്നീട് ഇസഹാക്കും പിന്നീട് യാക്കോബുമാണ്. യാക്കൊബിന്റെ ഗോത്രത്തിലെ വംശാവലിയാണ് യോസേഫ്.

കന്യകാമറിയം അമൂല്യരത്‌ന കന്യകയാണ് കാരണം വംശാവലി പിന്തുടരുന്നത് യോസഫില്‍ നിന്ന് പുരുഷസംബന്ധമില്ലാതെയാണ് എന്ന് ഓര്‍മയില്‍ നിലനില്‍ക്കട്ടെ, അന്നു നടന്ന സെന്‍സെക്‌സ്, ആ രാജ്യത്തിന്റെ നിയമത്തില്‍ യോസഫ് അവളെ ഭാര്യയായി സ്വികരിച്ചില്ലായിരുന്നെങ്കില്‍ കന്യക മറിയം അനാഥയായി പോകുമായിരുന്നു. അവിടെ ദൈവത്തതിന്റെ നിര്‍മലമായ സ്‌നേഹം കാണുന്നു അതുകൊണ്ടാണല്ലോ, യോസഫിനോട് മാലാഖപറയുന്നത് 'നീ മറിയാമിനെ സ്വികരിക്കുന്നതില്‍ ശങ്കിക്കേണ്ട" അങ്ങനെ പാരമ്പര്യപ്രകാരം ദാവീദിന്റെ വംശമായി ക്രിസ്തു മാറുന്നു-എന്ന് മാത്രമല്ല നമ്മളെയും ആ ഗോത്രത്തിലേക്കു ദൗത്യം പൂര്‍ത്തികരിച്ചു നിറവേറ്റി.

പരിശുദ്ധാതമാവിനാല്‍ കന്യക ഗര്‍ഭിണിയായി അത് വചനമാണ്, വചനം ശരീരം ധരിച്ചു പുത്രനായി അതുകൊണ്ടു തന്നെ കന്യകയെ ദൈവപ്രസവത്രി എന്ന് ധൈര്യമായി വിളിക്കാം.  

യേശുക്രിസ്തു ആരാണ്?

  • അദ്ദേഹം സിറിയൻ പ്രദേശങ്ങളിൽ ചുറ്റി അലഞ്ഞു സഞ്ചരിച്ചു(യെരുശലേം പുസ്തകം)

യേശുക്രിസ്തു ദാവീദ് പുത്രനാണ്, മറിയാം കന്യക മറിയാം യഹൂദ ഗോത്രമാണെങ്കിൽ ഉറപ്പായും യേശു മിശിഹാ ദാവീദ് പുത്രനാണ്. ക്രിസ്ത്യാനികൾ അവനെ ദൈവപുത്രനായി അംഗീകരിക്കുന്നു, നിക്കിദിമോസ്‌പ്പോലുള്ള യഹൂദ പുത്രന്മാർ അദ്ദേഹത്തെ റബ്ബി എന്ന് അഭിസംബോധന ചെയ്തു. 

ഇസ്ലാം അദ്ദേഹത്തെ പ്രവാചകൻ എന്ന് അഭിസംബോധന ചെയ്തു, മുഹമ്മദ് നബി ക്രിസ്ത്യൻ സന്യാസവഴിയായി അദ്ദേഹത്തെ മനസിലാക്കി, അദ്ദേഹം സിറിയൻ പ്രദേശങ്ങളിൽ ചുറ്റി അലഞ്ഞു സഞ്ചരിച്ചു(യെരുശലേം പുസ്തകം). സ്വർഗ്ഗസ്ഥനായ ദൈവത്തിനു ഒരു പദ്ധതീയുണ്ട്. യേശുക്രിസ്തു ദാവീദ് പുത്രനെങ്കിൽ, അദ്ദേഹം ദൈവപുത്രനെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കുന്നവർക്ക് ദൈവപുത്രനാകാൻ സ്വർഗ്ഗസ്ഥനായ പിതാവ് അവസരം നൽകി അനുഗ്രഹിച്ചു. ആമ്മേൻ