- നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും
ശുദ്ധമുള്ള മലങ്കര സഭയിൽ മുസ്ലിം സമുദായത്തെകരുതുന്നതും എന്റെ പിൻ തലമുറയിൽ കിട്ടിയ അറിവും എന്തെന്നാൽ, ഇസ്‌ളാം ഏശാവിവിന്റെ തുടർ അവകാശികൾ ആകുന്നുവെന്നാണ്. സകലതും നഷ്ട്ടപ്പെട്ട അവസ്ഥയിൽ ഏശാവു ദൈവത്തെനിലവിളിക്കുന്നുണ്ട് ഒരുതവണമാത്രമല്ല പലതവണ, ദൈവം അവനെയും അനുഗ്രഹിച്ചു. ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചതും ബൈബിളിൽ വായിച്ചതും ഏശാവിനെക്കുറിച്ചു മാത്രമാണ്.
സ്വന്തം ആപ്പായിൽ നിന്നും അവനും കിട്ടി അനുഗ്രഹം "നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും". ഏശാവിന്നുകിട്ടിയ രാജാധികാരമാണിത്.
വിശുദ്ധ ബൈബിളിൽ നിന്നും മനസ്സിലാക്കുന്നത്, ഏശാവു രാജ്വത്ത്വം പ്രാപിച്ചു വരുമ്പോൾ അനേകസൈന്യം അവന്റെ ഉടമ്പടിയായി ഉണ്ടായിരുന്നിട്ടുപ്പോലും സ്വന്തം സഹോദരനായ യാക്കോബിനെകണ്ടപ്പോൾ ബഹുമാന്യസൂചകമായി മുട്ടു കുത്തി-വണങ്ങി എഴുന്നേറ്റു പുണർന്നു. പരസ്പ്പരം സഹോദരന്മാർ അവിടെ രമ്യതപ്പെട്ടു.
പിന്നീട് ഇസ്‌ളാം മതത്തെ വിശുദ്ധ ബൈബിളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ഇസ്മായേൽ കാലത്താണ്. അബ്രഹാം സാറയെ വിവാഹം കഴിച്ചു, ഹാഗാർക്ക് മക്കൾ ഉണ്ടായിരുന്നില്ല. അബ്രഹാമോ ഹാഗാറിനെ വിവാഹം കഴിച്ചു. അബ്രഹാം ഹാഗറിനെ സ്‌നേഹിച്ചു, ഹാഗാർ ഭവനത്തിൽ നിന്നും പുറത്താക്കപ്പെട്ടു. മരുഭൂമിയുടെ നടുവിൽ ഒരിറ്റു ദാഹജലത്തിനു വേണ്ടി നിലവിളിച്ചു.
ദൈവം നിലവിളികേട്ടു ഇശ്മായേലിനെ ദൈവം(മാലാഖയാണ് പ്രത്യക്ഷ്യപ്പെട്ടതെന്നു ഇസ്‌ളാം മതം വിശ്വസിക്കുന്നു) അനുഗ്രഹിച്ചു ആശീർവദിച്ചു. ഇവരുടെ പാര്യമ്പര്യമാണ് എന്ന് ഇസ്‌ളാം എന്നു കുടുംബപാര്യമ്പര്യഅറിവിൽ നിന്നും, ശുദ്ധമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പാര്യമ്പര്യത്തിൽ നിന്നും നിന്നും ലഭിച്ച അറിവിൽ നിന്നും ഞാൻ പറയുന്നു.
*പഴയനിയമത്തിൽ ചന്ദ്രനെനോക്കിയുള്ള കാലചക്രം ഉണ്ടെന്നു ഞാൻ വായിച്ചിട്ടുണ്ട് വാക്യം കൃത്യമായി ഞാൻ ഓർക്കുന്നില്ല.