- മാർതോമ്മാശ്ലിഹായുടെ പട്ടത്വം
മാർതോമ്മാശ്ലിഹായുടെ പട്ടത്വം ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്, പ്രേത്യേകിച്ചു യാക്കോബായ സൂറിയാനി ക്രിസ്ത്യാനി സഭയും-മലങ്കര ഓർത്തോഡോക്‌സ് സൂറിയാനി സഭയും. പട്ടത്വം എന്നുള്ള വിഷയം എവിടുന്നു ആരംഭിച്ചു എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ് എങ്കിലും യഹൂദന്മാരിൽ നിന്നും മാർത്തോമ്മശ്ലിഹാക്കു ലഭിച്ചു.
മാർത്തോമ്മശ്ലിഹാ പൂർണമായും ഒരു യഹൂദൻ ആയിരുന്നു, അദ്ദേഹം പെന്തിക്കോസ്തി പെരുന്നാളിനു, സ്വർഗ്ഗാരോഹണത്തിനും, ക്രിസ്തുവിന്റെ പ്രധാനശുശ്രുഷ വേളയിൽ ഇല്ലായിരുന്നു എന്നത് സത്യം തന്നെയാണ്. അതുകൊണ്ടു മാർത്തോമ്മ ശ്ലിഹാ ക്രിസ്തുവിനെ അനുഗമിച്ചെങ്കിലും പൂർണ്ണമായും ക്രിസ്ത്യാനി എന്ന് അവകാശപ്പെടുവാൻ കഴിയുകയില്ല.
പരിശുദ്ധ സുറിയാനി സഭ പഠിപ്പിക്കുന്നത്, മാതാവിന്റെ ശിരസ്സിൽ പെന്തുക്കുസ്താപെരുന്നാളിൽ വിശുദ്ധ മൂറോൻ അഭിഷേകകൂദാശ നടത്തിയെന്നാണ്, ഈ മഹനീയ അവസരത്തിൽപ്പോലും മാർതോമ്മാശ്ലിഹാ ഇല്ലായിരുന്നു എന്നതാണ് വിശ്വാസം.
പരിശുദ്ധ യാക്കോബായ സഭയുടെ പാരമ്പര്യം അനുസരിച്ചു അദ്ദേഹം പകലോമറ്റം ഗോത്രത്തെ ക്രിസ്തുവിങ്കലേക്ക് നയിച്ചു. പകലോമറ്റം ഗോത്രത്തിൽ നിന്നും പിതാക്കന്മാർ ഉടലെടുത്തു പരിശുദ്ധ സഭയെ നയിച്ചു. പരിശുദ്ധ സഭ അവരെ അനുസരിച്ചു. അത് മാർത്തോമ്മാപിതാക്കന്മാരിലും തുടർന്നു, എന്നതാണ് സഭയുടെ വംശാവലി.
ഇവിടെ ഞാൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നത് പകലോമറ്റം ഗോത്രത്തെ തന്റെ പിന്തുടർച്ച മാർത്തോമ്മാശ്ലിഹ രേഖപ്പെടുത്തിയോ എന്നതാണ്?. എന്തായാലും രണ്ടു ചോദ്യങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്?. ചോദ്യം എന്തായാലും മാർത്തോമാശ്ലിഹാ പൂർണ്ണമായുള്ള ക്രിസ്ത്യാനി അല്ല.