Showing posts with label പ്രണയം ശുദ്ധമാണ്. Show all posts
Showing posts with label പ്രണയം ശുദ്ധമാണ്. Show all posts

പ്രണയം ശുദ്ധമാണ്

പ്രണയത്തെ വിവിധഘട്ടത്തിൽ തരം തിരിക്കുവാൻ കഴിയും. പ്രണയം ഇഷ്ടമാണ്, പ്രണയം പ്രണയവുമാണ് അത് വൈരാഗ്യവുമാണ്. എന്നാൽ പ്രണയം എങ്ങനെയാണ് വൈരാഗ്യവുമാകുന്നത്? പ്രണയം ഒരു മനുഷ്യനോട് മറ്റു മനുഷ്യനോട് തോന്നുന്നതാണ് പ്രണയം അത് സ്ത്രീയും പുരുഷനുമാകുന്നു. എന്നാൽ നഷ്ട്ടപ്രണയം ചെന്നവസാനിക്കുന്നത് തെറ്റായ പ്രവണതയിലേക്കും, തെറ്റായ ചിന്തയിലേക്കും എത്തുവാൻ സാധ്യത ഏറെയാണ്. പ്രണയം ഏറെ ആയാലും തെറ്റാണ്. മലയാളത്തിൽ പറയുന്നുണ്ട്  ''അധികമായാൽ അമൃതും വിഷം''. എന്നാൽ പ്രണയം വരുത്തുന്ന ചിലപ്രവണതകളും കാണുന്നുണ്ട് അത് നമ്മൾ കാണുന്ന കഥകൾ, പാട്ടുകൾ അപ്രകാരം തന്നെ. 

ശുദ്ധമുള്ള പ്രണയം ഒരിക്കലും തെറ്റിലേക്ക് നയിക്കപ്പെടുകയില്ല, എവിടെയെങ്കിലും ആരെങ്കിലും നിങ്ങളെ തുണക്കാൻ ഒരു മനുഷ്യനെ ദൈവം നിയോഗിക്കും എന്നത് ഉറപ്പായും പറയുവാൻ കഴിയും കാരണം ദൈവവും സ്‌നേഹമാണ്, കാരണം ആ സ്‌നേഹം ശുദ്ധമാണ്. പ്രണയകൊണ്ട് മാത്രം ശുദ്ധമാകണമെന്നില്ല അതിൽ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം. പഴയ നിയമം ഒരിക്കലും പ്രണയത്തെ നിരസിക്കുന്നില്ല അത് ശിംശോൻ പുസ്തകത്തിൽ വ്യക്തമാണ്(ദൈവത്തോട് ചേർന്നു വീട്ടുകാരെ മറുതലിച്ചു നടന്ന വിവാഹം). പുതിയ നിയമവും നിരസിച്ചിട്ടില്ല കാരണം ദൈവം അതിൻ ഉല്പത്തിയാകണം എന്ന് മാത്രം. 

പ്രണയം വ്യഭിചാരമില്ലാത്ത ശുദ്ധമായ വിവാഹത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.