Showing posts with label നരകം {جحيم}. Show all posts
Showing posts with label നരകം {جحيم}. Show all posts

നരകം {جحيم}

നരകത്തെ ജീവന്റെ അഗ്‌നിയായിട്ടാണ് അഭിസംബോധന ചെയ്യാം. എന്താണ് അഗ്‌നി? അഗ്‌നിയെന്നുള്ളത് ശുദ്ധികരണമാണ്, ജീവനിലേക്കു അഗ്‌നി കൂട്ടികൊണ്ട്‌പോകുന്നു. ജീവൻ നഷ്ട്ടപ്പെടുന്ന അവസ്ഥേയെയാണ് പാപം എന്ന് വിളിക്കുന്നത്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചു കാരണം അവനിൽ പാപം ഇല്ലായിരുന്നു.

പാപം ഉളവായത് മനുഷ്യന്റെ പാപംകൊണ്ടാണ്, അത് പരിഹരിക്കപ്പെടേണ്ടത് മനുഷ്യൻ തന്നെയാണ്. അത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ അന്ത്യമായ ന്യായവിസ്താരത്തിലേക്കു പ്രേവേശിക്കും. ന്യായം അവിടെ ദൈവത്തിന്റെതു മാത്രമായിരിക്കും. 

മരണം ഒരു മനുഷ്യനെ ലോകത്തിൽ നിന്നും മുറിച്ചു മാറ്റപ്പെടുന്നു. മരണം ക്രിസ്തിയ സഭയിൽ വിശുദ്ധ അപ്പം മാറ്റുന്നു, കാരണം അവന്റെ പാപം ഭൂമിയിലും സ്വർഗ്ഗത്തിലും ക്ഷമിക്കപ്പെടുന്നു പക്ഷെ ശിക്ഷാവിധി അതി കഠിനം. 

യേശു ക്രിസ്തുവിനെ ക്രൂശിലേറ്റിയ യൂദന്മാർ ശപ്തരായപ്പോൾ, അവരുടെ ജനസംഖ്യ കുറഞ്ഞു എന്ന് ചരിത്രം പഠിപ്പിക്കുന്നു. അതെ ക്രിസ്തു തന്നെയാണ് ഭൂമിയിൽ ന്യായം വിധിക്കാൻ വരുന്നത് എന്ന് ക്രിസ്തിയ സഭ പഠിപ്പിക്കുന്നു. ധർമ്മം വിജയിക്കട്ടെ!

പെണ്ണ് കാരണം തകര്‍ന്ന മനുഷ്യജനതയ്ക്ക് ദൈവം നല്‍കിയ ദാനമാണ് നിര്‍മ്മലകന്യക മറിയം, അവള്‍ ശുദ്ധിമതിയായിരുന്നു വിവാഹം കഴിക്കാതെ ജീവിച്ചു ദൈവത്തെ പ്രീതിപ്പെടുത്തി, മോര്‍ സേവേറിയോസ് പാത്രിയര്‍ക്കിസ് ബാവായോടൊപ്പം ഞാനും കന്യക മറിയാമിനെ പുകഴ്ത്തുന്നു കാരണം ഞാന്‍ മറിയാമിനെ കന്യക എന്ന് മാത്രമേ അഭിസംബോധന ചെയ്തിട്ടുള്ളു, ലോകം നശ്വരമാണ് വിജയം സ്വര്‍ഗ്ഗസ്ഥനായ പിതാവായ ഏക ദൈവമാണ്.