Showing posts with label ദൈവം ആരെയും ഉപേക്ഷിക്കുകയില്ല. Show all posts
Showing posts with label ദൈവം ആരെയും ഉപേക്ഷിക്കുകയില്ല. Show all posts

ദൈവത്തെ പരീക്ഷിക്കാൻ കഴിയുമോ?

ദൈവത്തെ പരീക്ഷിക്കാൻ കഴിയും എന്നാണു സത്യം. എൻ്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിൻ്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു (മലാ 3:10).

ദശാംശം ദൈവത്തിനു കൊടുക്കണോ?

പലരും ചോദിക്കാറുണ്ട് എന്തിനാണ് പള്ളിയിൽ ദശാംശം കൊടുക്കുന്നത്? സമ്പാദ്യം എന്തിനു ദാനമായി നൽകുന്നു എന്നതോ ചോദിക്കാറുണ്ട്?. എന്നാൽ ഇവയെല്ലാം ദൈവം തന്നെ അരുൾ ചെയ്തതാണ്. ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിൻ്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു(എബ്രാ 7:5). ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിൻ്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു(ഉല്പ 28:22). നിലത്തിലെ വിത്തിലും വൃക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം(ലേവ്യ 27:30). ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം(ആവ 14:22). 

യഹൂദരുടെ മനസ്സും ദശാംശയും? 

യഹൂദർ മോശയുടെ നിയമപ്രകാരം ദശാംശം കൊടുത്തിരുന്നുവെങ്കിലും കരുണ വിശ്വാസം തുടങ്ങിയ നന്മപ്രവർത്തികൾ അവർ ത്യജിച്ചു കളഞ്ഞു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം(മത്താ 23:23). പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം(ലൂക്കോ 11:42).

ദൈവം പഴയ നിയമത്തിൽ ദശാംശമായി പുരോഹിതനോട് ദൈവം ചോദിക്കുന്നത് പത്ത് ശതമാനം മാത്രമാണ് “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിൻ്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക(സംഖ്യാ 18:26).

ദശാംശം പുരോഹിതർക്ക് മാത്രമോ?

ദശാംശത്തിൻ്റെ അവകാശം ലേവ്യപുരോഹിതർക്ക് മാത്രമല്ലായിരുന്നു  ദശാംശത്തിൻ്റെ വർഷമായ മൂന്നാംവർഷത്തിൽ നിൻ്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിൻ്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം(ആവ 26:12).

പുതിയ നിയമത്തിൽ ദശാംശം 

പുതിയനിയമത്തിൽ ഒരു സാധുവായ വിധവ ദൈവാലയത്തിൽ വരുകയും അവൾക്കുള്ളത് ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നുണ്ട് അതിൽ യേശു ക്രിസ്തു സംതൃപ്തനാവുകയും ചെയ്യുന്നുണ്ട്.എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തൻ്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തൻ്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു(മർക്കോ12:44). ഇവിടെ കർത്താവായ യേശു മറ്റുള്ളവരുടെ മനസ്സാണ്, അവരുടെ തൃപ്തിയാണ് നോക്കുന്നത് ദൈവതിരുമുൻപാകെ നമുക്കും ഹൃദയഭാവത്തിൽ താഴ്ന്നു നിൽക്കാം.

മറിയം വിലമതിക്കാനാവാത്ത തൈലവുമായി യേശു ക്രിസ്തുവിൻ്റെ അടുക്കലേക്ക് പോകുന്ന സന്ദർഭമുണ്ട് എന്നാൽ യേശുവിനെ കാട്ടികൊടുത്ത യൂദാ സ്കറിയോത്ത ചോദിക്കുന്നുണ്ട് ഇത് വിറ്റു പാവപ്പെട്ടവർക്ക് കൊടുത്തുടെ എന്ന് ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. യേശുവോ: അവളെ വിടുക; എൻ്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.  ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു(യോഹന്നാൻ 12:6-8). കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ (മർക്കോസ് 12:17). 

വിശ്വാസികൾ എല്ലാവരും ഒരുമിച്ചായിരുന്നു, എല്ലാം പൊതുവായിരുന്നു. ആവശ്യക്കാർക്ക് കൊടുക്കാൻ അവർ സ്വത്തുക്കളും സ്വത്തുക്കളും വിറ്റു. എല്ലാ ദിവസവും അവർ ദൈവാലയത്തിൽ ഒത്തുകൂടി. വീടുകളിൽ അപ്പം നുറുക്കി(വിശുദ്ധ കുർബാന) സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഭക്ഷണം കഴിച്ചു(പ്രവൃത്തികൾ 2:44-46)ഈ വചനങ്ങൾ നമ്മുടെ മനസ്സിൽ നിറയട്ടെ നമ്മുടെ പണസഞ്ചികൾ, നമ്മുടെ ദാനങ്ങൾ നമ്മെ പോറ്റുന്ന ദൈവത്തോടൊപ്പമായിതീരട്ടെ! ആമ്മേൻ  

ദൈവത്തിൻ്റെ തീരുമാനം

ദൈവത്തിൻ്റെ തീരുമാനം ഇപ്പോഴും എപ്പോഴും വ്യത്യസ്തമാണ് അവൻ ശരീരസൗന്ദര്യം നോക്കുന്നില്ല ഉന്നതി നോക്കുന്നില്ല പകരം ഹൃദയവും ദൈവത്തോടുള്ള അനുസരണമാണ് വീക്ഷിക്കുന്നത്. ശൗൽ അനുസരണകേട് കാണിച്ചപ്പോൾ അവനിൽ നിന്നും ദൈവകൃപ മാറ്റുകയുണ്ടായി, ക്രിസ്തുവിനു ശേഷം അനുതാപം ശുശ്രുഷകളും ദൈവത്തോട് വീണ്ടും നിരപ്പാക്കുന്നുണ്ടെങ്കിൽ പഴയ നിയമത്തിൽ നേരെ തിരിച്ചായിരുന്നു. 

ഒന്ന് ശമുവേൽ 22 പറയുന്നു "ശമുവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപ്പോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ അനുസരിക്കുന്നതും യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്"ദൈവവത്തോടുള്ള അനുസരണക്കേടിൽ അദ്ദേഹത്തിന് നഷ്ട്ടപ്പെടുന്നത് അദ്ദേഹത്തിൻ്റെ രാജസ്ഥാനമാണ്. ദൈവം അനുസരണമാത്രമല്ല നോക്കുന്നത് അവൻ്റെ ഹൃദയവും തൂക്കി നോക്കുന്നു.

ദാവീദിൻ്റെ തിരഞ്ഞെടുപ്പിൽ പറയുന്നു ഒന്ന് ശമുവേൽ പതിനാറിൻ്റെ ഏഴിൽ പറയുന്നു "യഹോവ ശമുവേലിനോട്; അവൻ്റെ മുഖമോ പോക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു മനുഷ്യൻ നോക്കുന്നതുപ്പോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. ദൈവത്തെ ഹൃദയം കൊണ്ട് ചേർത്ത് അണയാം അവൻ്റെ തീരുമാനങ്ങൾ അനുസരിക്കാൻ, ആമ്മീൻ 

ദൈവം സൃഷ്ടിച്ച കണ്ണാടി ആയിരുന്നു മനുഷ്യൻ{كان الإنسان المرآة التي خلقها الله}

ഉല്പത്തി പുസ്തകം പറയുന്നു. 'ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ ഛായയിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' ദൈവത്തിന്റെ സ്വരൂപം നിർമ്മലമാണ് അതുമല്ല പ്രകാശവുമാണ്. ദൈവത്തിന്റെ കണ്ണാടി ആയിരുന്നു മനുഷ്യൻ.

ആദാമും ഹവ്യയും പാപത്തിൽ വീണതിനാൽ ദൈവത്തോട് അനുസരണക്കെട് കാണിച്ചു അശുദ്ധനായി തീർന്നു, മനുഷ്യനോട് അനുസരണക്കെട് കാണിക്കുന്ന കാര്യമല്ല ഇവിടെ പറയുന്നത് ദൈവത്തോടുള്ള അനുസരണക്കെട് എന്താണോ അതാണ് ഇവിടെ പറയുന്നത്.

ദൈവം സൃഷ്ടിച്ച കണ്ണാടി ആയിരുന്നു മനുഷ്യൻ എന്നാൽ പാപം ചെയ്തതിനാൽ, അല്ലെങ്കിൽ പാപം ചെയ്തു ഉടഞ്ഞുപോയി, അതുകൊണ്ട് തന്നെ സ്വർഗ്ഗസ്ഥനായ പിതാവ് തീരുമാനിച്ചു ഇനിയൊരാൾ അതാണ് യേശു ക്രിസ്തു. 

മനുഷ്യബീജത്താൽ അല്ലാതെ യേശു ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഗർഭസ്തനായി പാപമില്ലാതെ പാപമുള്ള നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു.

പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.(2 കൊരിന്ത്യർ 5:21)

അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.(ലൂക്കോസ് 1:35) 

നമ്മുടെ ദൈവം സഹായിക്കുന്ന ദൈവമാണ് {إلهنا هو إله يساعد.}

എത്ര പഠിച്ചിട്ടും ഉയരാൻ കഴിയുന്നില്ല, എന്തോ തടസം, പഠിക്കാൻ കഴിവില്ല, കൂടെ പഠിച്ചവരെല്ലാം നല്ല നിലയിൽ ശ്രേഷ്ഠമായി ജോലി ചെയ്യുന്നു എന്നാൽ ആത്മീയതയിൽ സത്യം വിളിച്ചു പറയുന്നവരും, വാദിക്കുന്നവരുടെയും അവസ്ഥ നാണം കെടുത്തി ഇനി ഉയരാൻ കഴിയാവാത്ത അവസ്ഥയിൽ ആക്കിതീർക്കുക എന്നാണ്, ഇത് ഒരു മനുഷ്യന്റെ വിജയമല്ല. മോർ സേവേറിയോസ് പാത്രിയർക്കിസ് മുതലായവർ അതിനു മകുട-ഉദാഹരമാണ്, എന്നാലും ദൈവം അവരെ ശ്രേഷ്ഠതപ്പെടുത്തി. 

ഈ ലോകത്ത് പല-ആത്മാക്കളുണ്ട് അവരുടെ ലക്ഷ്യം ഞാൻ തോറ്റെങ്കൽ, പിശാചിന്റെ അടിമ ആയെങ്കിൽ നീയും അവനു അടിമയാകണം എന്നാണു, അത് മനുഷ്യനിലും ആത്മാവിലും പ്രവർത്തിക്കുന്നു. പിശാച് ഏതു വഴിയിലും തെറ്റിക്കാം അതിൽ നമ്മൾ ശ്രദ്ധവാലും ആയിരിക്കണം, അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ മദ്യസ്ഥത പ്രാപിക്കുന്നത്, അവർ ദുഷ്ടപിശാചുക്കളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുകയും പിശാചിനെ കെടുത്തുവാൻ ശ്രമിക്കുക്കയും ചെയുന്നു.

നന്മപ്രവർത്തി കൂടുംതോറും പിശാച് ആഴമേറിയ-കിണർ പണിഞ്ഞു നമ്മളെ കാത്തിരിക്കുന്നു, ദൈവമോ അവനെ നശിപ്പിച്ചു കളയുന്നു. ക്രിസ്തിയ സഭ കൂട്ടായ്മയാണ് അതുകൊണ്ടാണ് രണ്ടോ മൂന്നോ പേർ ഉണ്ടായാൽ ഞാൻ അവിടെ ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിക്കുന്നത്.

സ്വർഗം ഒരു വ്യക്തിയുടെ വിശ്വാസവും പ്രവർത്തിയുമാണ് നോക്കിപ്പാർക്കുന്നത് അതല്ലാതെ ഭൗതികമല്ല, കാരണം ആത്മീയ വിശ്വാസി തോൽക്കാനുള്ള സാധ്യത ഏറെയാണ്, പിശാച് അവനിൽ ശ്രദ്ധവെക്കുന്നു. സമ്പത്തും മകുടവും സാത്താൻ അനവധി നൽകുവാൻ കഴിയും എന്നാൽ പരിശുദ്ധാത്മാവിനെയോ? സാത്താൻ എന്നുള്ള മനുഷ്യനോ ആത്മാവോ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.

ദൈവം ആരെയും ഉപേക്ഷിക്കുകയില്ല

മനുഷ്യകുലത്തിൽ ജനിച്ച നാമെല്ലാവരും ദൈവത്തോട് നന്ദി പറയുവാൻ കടപ്പെട്ടവരാണ്. ദൈവം സ്‌നേഹമാകുന്നു. സ്‌നേഹം ഒരിക്കലും മനുഷ്യനിൽ നിന്നും വേർപിരിയുന്നില്ല, അവയുടെ ഉത്ഭവം ദൈവമാകുന്നു. ദൈവത്തിൽ നിന്നും അകലം എപ്പോൾ ഉണ്ടായോ ജനത്തിൽ പ്രശ്‌നങ്ങൾ വർദ്ധിച്ചു തുടങ്ങി. ഒരുവൻ ദൈവം ഇല്ല എന്ന് പറഞ്ഞാലും ദൈവം അവനെ സ്‌നേഹിക്കുന്നുണ്ട് കാരണം സൃഷ്ടാവിനു സൃഷ്ടിയെ സ്‌നേഹിക്കാതിരിക്കുവാൻ കഴിയുകയില്ല. ദൈവത്തോട് ചേർന്ന് നിൽക്കു അവൻ നിങ്ങളെ കരുതും. സൗഭാഗ്യവും ദുഖവും ദൈവം അറിയാതെ നിങ്ങളെ തേടിവരുകയില്ല. നമ്മൾ ദൈവത്തിൻ മക്കളാകുന്നു, മക്കളെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല.