Showing posts with label ക്രിസ്ത്യൻ ദൈവാലയങ്ങൾ. Show all posts
Showing posts with label ക്രിസ്ത്യൻ ദൈവാലയങ്ങൾ. Show all posts

നോമ്പ് എപ്രകാരം ആചരിക്കണം?


നോമ്പ് എന്നത് ദൈവത്തിലേക്കുള്ള പദയാത്രയാണ്, എല്ലാം ത്യജിച്ചു ലോകത്തിനോടുള്ള സ്നേഹം ഉപേക്ഷിച്ചുള്ള പദയാത്ര. പുതിയ നിയമത്തിനുള്ള നോമ്പ് കർത്താവായ യേശു ക്രിസ്തു നമുക്ക് തൻ്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു, അതുകൊണ്ട് തന്നെ നമ്മുടെ മാത്രകയും ക്രിസ്തുമാത്രമായിരിക്കട്ടെ. 

വിശുദ്ധ ഗ്രന്ഥത്തിൽ കർത്താവ് എപ്രകാരം പരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് കാണുവാൻ കഴിയും. യേശു ക്രിസ്തു നാല്പത് ദിവസം ഉപവസിച്ചു. ക്രിസ്തു പലഘട്ടങ്ങളായി പരീക്ഷിക്കപെടുന്നുണ്ട്, അവിടെയെല്ലാം വിനയത്തോടും തൻ്റെ ശക്തിയോടും സാത്താനേ തോൽപ്പിക്കുകയാണ് ചെയ്യുന്നത്. 

പരീക്ഷണമായ വിശപ്പ് 

മോറാനേശു മ്ശിഹാ സാദാരണ മനുഷ്യൻ സഹിക്കുന്നതുപോലെ വിശപ്പിൻ്റെ വേദന സഹിച്ചു, അതൊരു സാത്താനു വഴിയായി തീർന്നു. അവനെ പരീക്ഷിക്കാൻ സാത്താൻ ഇതൊരു അവസരമാക്കിയെടുത്തു, കർത്താവിനെ പരീക്ഷിച്ച സാത്താനു നമ്മളെ പരീക്ഷിക്കാൻ നിസ്സാരമാണ് എന്നത് ഓർക്കേണ്ട സംഗതിയാണ്. "അവസാനം തനിക്ക് വിശന്നു. പരീക്ഷകന്‍ തന്നെ സമീപിച്ച് നീ ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകുവാന്‍ (തക്കവണ്ണം) പറയുക എന്ന് പറഞ്ഞു. യേശു ഉത്തരമായി മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല; പിന്നെയോ ദൈവവദനത്തില്‍ നിന്നും പുറപ്പെടുന്ന എല്ലാ വചനം കൊണ്ടും ആണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു.(മത്തായി 4:3,4)". ഇന്നത്തെ കാലവും ചിലസമയം ഭക്ഷണത്തിനു വേണ്ടി മാത്രമാകാറുണ്ടോ, എന്നാൽ നോമ്പ് അതെല്ലാം ഉപേക്ഷിച്ചു ദൈവത്തെ ചേർന്ന് നിൽക്കുവാനുള്ള അവസരമാണിത്!

ദൈവത്തോട് ചേർന്ന് നിൽക്കുക 

ഇവിടെ സാത്താൻ ചോദിക്കുന്നുണ്ട് നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാക്കുക ചിലപ്പോൾ മറ്റുള്ളവർ നമ്മളോട് ചോദിക്കാറുണ്ട് നീ പ്രാർത്ഥിച്ചിട്ടു എന്ത് നേടി അല്ലെങ്കിൽ ഈ ദുരന്തം എന്തുകൊണ്ട് നിനക്ക് മാത്രം സംഭവിക്കുന്നു, ഇതൊക്കെ സാത്താൻ്റെ ചോദ്യത്തിൽ ദൈവത്തിൻ്റെ വചനത്തോട് ചേർന്ന് നിൽക്കുക മാത്രമാണ് ഉത്തരം, അവൻ്റെ പരീക്ഷണത്തിൽ വീഴാതെ ദൈവത്തെ മുറുകെ പിടിക്കുവാൻ നമുക്ക് കഴിയട്ടെ. ഇവിടെ ചിലപ്പോൾ  അത്ഭുതത്തിനു സാധ്യത ഉണ്ടെങ്കിലും, ചില അത്ഭുതങ്ങൾ നടക്കാത്തത് ദൈവനന്മക്കു വേണ്ടിയാണ് എന്നുള്ളത് നമുക്ക് മനസിലാക്കാം!

സാത്താൻ്റെ പരീക്ഷണങ്ങൾ തിരിച്ചറിയുക 

യേശു ദൈവവചനത്തിലൂടെയാണ് ജീവിക്കുന്നു എന്ന് പറഞ്ഞതുകൊണ്ട് അടുത്ത പരീക്ഷണം വചനത്തിലൂടെ തന്നെയായിരുന്നു. "പിന്നീട് ആകല്‍കര്‍സോ തന്നെ വിശുദ്ധനഗരത്തിലേക്ക് നയിച്ച്, ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിര്‍ത്തിയിട്ട് നീ ദൈവത്തിന്‍റെ പുത്രനെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ അവന്‍ തന്‍റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കും; നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിപ്പാന്‍ അവര്‍ അവരുടെ കൈകളില്‍ നിന്നെ വഹിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു(മത്തായി 45,6).

സാത്താൻ മനുഷ്യരെ തോൽപ്പിക്കാനുള്ള ശ്രമം ക്രിസ്തുവിൽ തുടങ്ങിയതല്ല, ആദാമിൽ നിന്നും ഹവ്വ്യയിൽ നിന്നും തുടങ്ങിയതാണ്. അത് ക്രിസ്തുവിലും നമ്മളിലും തുടരുന്നു എന്ന് മാത്രം അതവൻ ദൈവവചനം എടുക്കുവാനും അവൻ തയ്യാറാകുന്നു എന്ന് മാത്രം. ദൈവം പറയുന്നുണ്ട് "യേശു അവനോട് നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു"(മത്തായി 4:7). ദൈവവചനം ഒരിക്കലും പരീക്ഷിക്കപ്പെടരുത് കാരണം അതിനെ അശുദ്ധമാക്കാൻ അനേകർ കാത്തിരിക്കുകയാണ്, അവരുടെ ഹൃദയം കഠിനമാണ്.

സ്വത്ത് വിപത്താണോ?

സാത്താൻ കർത്താവിനെ പരീക്ഷിക്കുവാൻ ഉപയോഗിച്ച മറ്റൊരു ആയുധമാണ് സ്വത്ത്, "പിന്നീട് ആകല്‍കര്‍സോ തന്നെ വളരെ ഉയരമുള്ള മലയിലേക്ക് ആനയിച്ചിട്ട് ലോകത്തിലെ സര്‍വ രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ച് തന്നോട്. നീ വീണ് എന്നെ വന്ദിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്കു തരാം എന്ന് പറഞ്ഞു(മത്തായി 4:8,9). ഈ ലോകം സാത്തൻ്റെ അധികാരത്തിൽ നിൽക്കുന്നു എന്നുള്ളത് ഇവിടെ സൂചിപ്പിക്കുന്നു, ഈ ലോകം ജഡമായന്മാർക്കു നല്കപ്പെടുന്നുണ്ടെങ്കിൽ, ദൈവത്തിൻ്റെ ആത്മീയ രാജ്യം ഓർക്കുക, മരണത്തെ ഓർക്കുക, അവ ദൈവത്തോട് കൂടുതൽ അടുക്കുവാൻ നമ്മുക്ക് സഹായമാകും.

അപ്പോള്‍ യേശു അവനോട് സാത്താനെ നീ മാറി പോകൂ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം. അവനെ മാത്രമെ സേവിക്കാവൂ എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു(മത്തായി 4:10). ആരാധന ദൈവത്തിനു മാത്രം അവനിലൂടെ മാത്രമേ രക്ഷയുള്ളൂ, ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് മുൻപോട്ടു പോകുവാൻ കഴിയും.

മരിച്ചതിനു ശേഷം എന്ത് സംഭവിക്കുന്നു?

മരിച്ചതിനു ശേഷം നമ്മൾ ഈ ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് എടുക്കപ്പെടുന്നു! ആ ലോകം എങ്ങനെ ഉള്ളവരുടെയാണ്? കർത്താവായ യേശു മിശിഹാ പറയുന്നു “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു(മത്തായി 19:14). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു(മത്തായി 5:3). ശിശുക്കളിലും ആത്മാവിൽ ദാരിദ്ര്യാവർക്കും ഒരേ അവസ്ഥയാണ് നിഷ്കളങ്കത, അവർ മുൻകോപം കാണിക്കുന്നില്ല, പെട്ടന്ന് ക്ഷമിക്കുന്നു. അവൻ ആത്മാവിൻ്റെ അറ്റത്ത് നിന്ന് നുറുങ്ങിയ ഹൃദയത്തോടെ നിലവിളിക്കുന്നു. ഇവരിൽ പരിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 

അവൻ്റെ തെറ്റുകളിൽ അനുതപിച്ചു. "ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. "അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു(ലൂക്കോസ് 18).

ആരാണ് ദൈവം?

ദൈവം പരിശുദ്ധനാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നു "സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു"(യെശ്യ 6:2,3).

നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). അതുകൊണ്ട് ദൈവത്തെ ദർശിക്കണമെങ്കിൽ നമ്മുക്കും പരിശുദ്ധി ആവശ്യമാണ്. "നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ(ലേവ്യ 19:2). 

ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ(1 തിമോത്തിയോസ് 2:5,6). "അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു(2 കോരി 12:10). പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക(2 കോരി 7:1). 

പറുദിസ

വിശുദ്ധിയാണ് പറുദിസയുടെ കവാടം. പറുദിസ പ്രേത്യക സ്ഥലമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്, "ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു(2 കോരി 12:2). ഇവിടെ മൂന്നാം സ്വർഗ്ഗത്തെയാണ് പറുദിസയോളം കരുതപ്പെടുന്നത്. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. "ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ"(എബ്രായ 12:14,15). 

കള്ളനും പറുദിസയും 

യേശുവിൻ്റെ ക്രൂശിനരികിൽ അനുതപിച്ച കള്ളനു പറുദിസ പ്രാപിക്കാൻ കഴിഞ്ഞു, വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ് "പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു(ലൂക്കോസ് 23:42,43).

യേശു ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവും സ്വർഗ്ഗരാജ്യവും 

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും(1 തെസലോന്യ 4:16,17).  "അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. "ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എൻ്റെ കൈവശമുണ്ടു(വെളിപാട് 1:17,18). 

യേശു ക്രിസ്തുവിൽ കൃപയാലാണ് നാം രക്ഷിക്കപ്പെടുന്നത്  "സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപക്കും ഒത്തവണ്ണമത്രേ"(1 തിമോത്തിയോസ് 1:10). ദൈവത്തിൻ്റെ കരുണക്കായി നമ്മുക്ക് യാചിക്കാം, പ്രതിഫലം അവൻ്റെ കൈവശമുള്ളത് .

വിശുദ്ധ ഗ്രന്ഥം പറയുന്നു "എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തുകൊള്ളും"(യോഹന്നാൻ 14:23)

യേശുക്രിസ്തുവിൽ നമ്മുക്ക് ലഭിച്ച വാഗ്ദാനങ്ങളും സ്വർഗത്തിൽ നൽകപ്പെടും "നിങ്ങളോ അന്ധകാരത്തിൽ നിന്നു തൻ്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിൻ്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ"(1 പത്രോസ് 2:9,10).

മനുഷ്യൻ സ്വർഗത്തിൽ ആരാണ്?

ദൈവത്തിൻ്റെ മാലാഖമാർ "ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). മറ്റ് മാലാഖമാർ ദൈവത്തിനു ധുപം അർപ്പിക്കുന്നു "മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു"(വെളിപാട് 8:3). ഇതുപോലെയാണ് മനുഷ്യരും എന്നു വിശ്വസിക്കാം, യേശു ക്രിസ്തു പഠിപ്പിക്കുന്നു "പുനരുത്ഥാനത്തിൽ അവർ(മനുഷ്യർ) വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു(മത്തായി 22:30)". 

രണ്ടാം വരവിലെ പുനരുത്വാനം വിശുദ്ധന്മാർക്കു മാത്രമാണോ?

"യേശു അവളോടു: നിൻ്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"(യോഹന്നാൻ 11:23,24,25). ഇവിടെ ലാസർ സാദാരണമനുഷ്യനാണ്.

മോർ അന്ത്രയോസ് ബാവായുടെ(കല്ലട വല്യപ്പൂപ്പൻ, കുണ്ടറ വല്യപ്പൂപ്പൻ) ജീവിത ചരിത്രം

1675- ൽ മോർ അന്ത്രയോസ് ബാവ പരിശുദ്ധ അബ്ദുൽ മ്ശിഹാ ബാവായാൽ(അന്ത്യോഖ്യ പാത്രിയർക്കിസ്) അയക്കപ്പെട്ടു. പ്രായമാധിക്യവും രോഗവും നിമിത്തം മലങ്കരയിൽ കാര്യമായി ഒന്നും ഒന്നും ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. പിറവം, മുളന്തുരുത്തി, മണർകാട്, പുത്തൻകാവ്, എന്നീ പള്ളികളിൽ താമസിച്ചു സുറിയാനിക്കാരെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ അന്ത്രയോസ് ബാവ കഠിനശ്രമം ചെയ്തിട്ടുണ്ട്. കുണ്ടറ വലിയ പള്ളിയിൽ ഇദ്ദേഹത്തിൻ്റെ ഒരു ദാരു ശില്പപ്രതിമയുണ്ട്. തെക്കൻ ഇടവകകളിൽ "കല്ലട അപ്പുപ്പൻ" വടക്കൻ ഇടവകകളിൽ "കല്ലട ബാവായെന്നു" ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രാർത്ഥനയും, ഉപവാസവും കൈമുതലായിരുന്ന ഈ ബാവ മുളന്തുരുത്തിയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഏതോ കാരണവശാൽ, തവണ നടത്തുന്ന അച്ഛനും കപ്യാരും ബാവ പ്രാർത്ഥിക്കുവാൻ പള്ളിയിലേക്ക് വരവേ പള്ളിപൂട്ടി സ്ഥലം വിട്ടതായും, പൂട്ടിയ വാതിലിനരികെ ബാവ വന്നു നിന്നു കണ്ണുന്നിരോടെ "മാർത്തോമ്മായെ വാതിൽ തുറ" എന്നു പറഞ്ഞു പ്രാർത്ഥിച്ചതായും ഉടനെ വാതിൽ തനിയെ തുറക്കപ്പെടുകയും ബാവ പള്ളിയകത്ത് പോയി പ്രാർത്ഥിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്. ബാവായുടെ വക മനോഹരമായ ഒരു സ്വർണകാസ ഇന്നും മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചു വരുന്നു. രോഗിയായിട്ടും നിരന്തരം നിസ്വാർത്ഥസഭാസേവനം നടത്തി വന്ന ആ പുണ്യപിതാവ്. 1682-ൽ കുംഭം 18- ആം തീയതി കല്ലടയാറ്റിൽ കുളിച്ചുകൊണ്ടിരിക്കവെ കാൽ വഴുതി മുങ്ങി മരിക്കുകയും കല്ലട പള്ളിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

NB: കാട്ടുചിറ പൗലോസ് കത്തനാർ(കോതമംഗലം) 1975-ൽ രചിച്ച പുസ്തകത്തിൽ നിന്നും 

ക്രൈസ്തവ സഭയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കാറുണ്ടോ?

മെസ്രേന്‍ ദേശത്തു നിന്ന്, അടിമത്വത്തിൻ്റെ സ്ഥാനത്തു നിന്ന്, നിന്നെ കരേറ്റി കൊണ്ടുവന്ന ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. ഞാന്‍ അല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടായിക്കൂടാ. മീതെ ആകാശത്തില്‍ ഉള്ളതോ, താഴെ ഭൂമിയില്‍ ഉള്ളതോ ഭൂമിക്കു താഴെ വെള്ളത്തില്‍ ഉള്ളതോ ആയ ഒന്നിൻ്റെയും പ്രതിമയോ സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ അവയെ സേവിക്കുകയോ ചെയ്യരുത്; എന്തെന്നാല്‍, ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20: 1-4) ദൈവം പൂർണമായും കല്പിക്കുന്നു വിഗ്രഹങ്ങളോ ദൈവത്തിൻ്റെ ഛായയിൽ യാതൊന്നും ഉണ്ടാക്കരുത്. എന്നാൽ ഇതേ ദൈവം തന്നെയാണ് സാക്ഷ്യപെട്ടകം നിർമിക്കുവാൻ കൽപ്പിക്കുന്നത്, കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും ഈ പെട്ടകത്തിൽ ഉണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യഹൂദർ ഈ പെട്ടകത്തെ അതിവിശുദ്ധമായി ബഹുമാനിക്കുകയും ധുപമർപ്പിക്കുകയും ചെയ്തിരുന്നു "സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ  ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം" (പുറപ്പാട് 30:6,7). ഇവയൊക്കെ കല്പനകൾക്കു വിധേയമാണ്, ദൈവത്തിനു യോജിക്കാത്ത ആരാധനയാണ് വിഗ്രഹആരാധന എന്ന് പറയുന്നത്. 

ഇസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ജനത്തിൻ്റെ പാപങ്ങൾ കാരണം ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ് മരിച്ചു എന്നാൽ മോശ പ്രാർത്ഥിക്കുകയും ദൈവം പിച്ചളസർപ്പത്തെ ഉണ്ടാക്കുവാൻ കൽപ്പിക്കുകയും ചെയ്തു, അവയെ നോക്കിയവരെല്ലാം രക്ഷപെടുകയും ചെയ്തു. എങ്കിൽ ഇതും വിഗ്രഹമല്ലേ?. 

യേശു ക്രിസ്തു പറയുന്നുണ്ട് "അതായത്, ഞാന്‍ അബ്രഹാമിന്‍റെ ദൈവവും, ഇസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു താന്‍ പറഞ്ഞു. ദൈവം മൃതരുടെയല്ല, ജീവനുള്ളവരുടേതാകുന്നു" അതിനർത്ഥം ഭൗമികമായി മരിച്ചവർ മരിച്ചിട്ടില്ല ആത്മികമായി ജീവിക്കുന്നു എന്നർത്ഥം അവർ സംസാരിക്കുന്നത് കേൾക്കുന്നു എന്നർത്ഥവുമുണ്ട്. പുതിയ നിയമത്തിൽ ധനവാനും അബ്രഹാമും സംസാരിക്കുന്നത് കാണുവാൻ കഴിയും അതുമാത്രമല്ല യേശുക്രിസ്തു വലത്ത് ഭാഗത്തെ കള്ളനോട് ഇന്ന് കർത്താവിൻ്റെ കൂടെ പറുദിസയിൽ ഇരിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുമുണ്ട്. എങ്കിൽ മരിച്ചവർ ആത്മികമായി ജീവിച്ചിരിക്കുന്നു എന്നർത്ഥം ഇവിടെ പൂർണ്ണമാകുന്നു.  മറുരൂപത്തിൽ ക്രിസ്തുവിനോട് കൂടെ മോശയും ഏലിയാവും സംസാരിക്കുന്നത് ശ്ളീഹന്മാർ കാണുന്നുമുണ്ട്.

യേശു ക്രിസ്തുവിനു മുൻപ്  ദൈവത്തെ നമ്മൾ കണ്ടിട്ടില്ല, എന്നാൽ യേശു ക്രിസ്തുവിലൂടെ ദൈവത്തെ നമ്മൾ കാണുകയാണ് ചെയ്യുന്നത്. യോഹന്നാൻ പറയുന്നു "വചനം ജഡമായി നമ്മില്‍ ആവസിച്ചു. അവന്‍റെ മഹത്വം, പിതാവില്‍ നിന്നുള്ള ഏകജാതന്‍റെ മഹത്വം എന്ന പോലെ ഞങ്ങള്‍ കണ്ടു. അവന്‍ കൃപയും സത്യവും നിറഞ്ഞവനാകുന്നു.". ഒരുപക്ഷെ ക്രിസ്തു ഇന്നായിരുന്നെങ്കിൽ ജനിച്ചിരുന്നെങ്കിൽ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ കിട്ടുമായിരുന്നു. ഐക്കൺ സ്വർഗ്ഗത്തിലുള്ള വാതിലാണ് സ്വർഗ്ഗത്തെയും നമ്മളെയും ബന്ധിപ്പിക്കുന്ന വസ്തുവാണ് ഐക്കൺ. വിശുദ്ധന്മാരുടെ, അമ്മ കന്യക മറിയാമിൻ്റെ ഫോട്ടോകളിൽ മുത്തുന്നതിലൂടെ അവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയുന്നു. 

ക്രിസ്ത്യൻ ദൈവാലയങ്ങൾ പല സംസകാരങ്ങളിലാണോ നിലനിൽക്കുന്നത്?

  • "വിരുന്നു ഒരുക്കുമ്പോൾ വിരുന്നുകാരന്റെ രുചി മനസിലാക്കേണ്ടതുണ്ട്, അത് അവർക്കു സന്തോഷകരമാവുകയുള്ളു"
  • മോറാനായ യേശുക്രിസ്തുവിന്റെ ലക്ഷ്യം, പാപികളെ രക്ഷിക്കൂക എന്നു മാത്രമല്ല, പാപം ഇല്ലായ്മ ചെയ്യുക എന്നുള്ള ഉദ്ദേശം കൂടിയുണ്ട്, ബുദ്ധമതവും ഈ പാതയാണ് പിന്തുടരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. 
  • മോർ പത്തു-കൽപ്പനകൾ പാലിക്കുന്നവരുടെ ഇടയിൽ മോറാനായ യേശു ക്രിസ്തുവിന്റെ പ്രസക്തി എത്രമാത്രം? എങ്ങനെയായിരിക്കണമെന്നു ചിന്തിക്കേണ്ടതുണ്ട്?

ഓരോ ആചാരങ്ങൾ നമ്മുക്ക് ശ്രദ്ധിച്ചാൽ മനസിലാകും, അവർ അവരുടെ സംസ്‌കാരം, കലാശ്രേഷ്ഠതയിൽ ഉറച്ചു നിൽക്കുന്നു. ക്രിസ്ത്യൻ ദൈവാലയങ്ങളിൽ കടന്നു വരുമ്പോൾ അവയുടെ ആകർഷണം വേറൊരു ശ്രേഷ്ഠതയിൽ ഉറച്ചു നിൽക്കുന്നു അത് പലതരത്തിലാകുന്നു.

"വിരുന്നു ഒരുക്കുമ്പോൾ വിരുന്നുകാരന്റെ രുചി മനസിലാക്കേണ്ടതുണ്ട്, അത് അവർക്കു സന്തോഷകരമാവുകയുള്ളു". ദൈവാലയമായാലും, ദൈവാലയത്തിന്റെ കാഴ്ചപ്പാടായാലും ജനങ്ങളുടെ ശ്രദ്ധ ആവശ്യമാണ്, അത് ശ്രദ്ധിക്കേണ്ടതുമാണ്.

ഈ ലോകത്ത് പലരാജ്യങ്ങളുണ്ട്, അവരുടെ ആചാരരീതി-മര്യാദകൾ അനുസരിച്ചാണ് ദൈവാലയങ്ങൾ ഉയരേണ്ടത്, അത് ആ രാജ്യത്തിനും മറ്റുള്ളവർക്കും ഉപകാരപ്രദമാവുകയുള്ളൂ. അവിടെ വർണ്ണം, ഭക്ഷണരീതികൾ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഒരാൾക്ക് മറ്റാരാളോട് യോജിക്കുവാൻ തക്കസമയമെടുക്കും, ആ സമയമുണ്ടെങ്കിൽ മാത്രമേ ഒന്നായിത്തീരുവാനുള്ള അല്ലെങ്കിൽ രൂപാന്തരം സംഭവിക്കുകയുള്ളൂ, ക്രിസ്ത്യൻ സഭയുടെ ഉദ്ദേശവും ഇത് തന്നെയാണ്, കാലോചിതമായ മാറ്റം എല്ലായിടത്തും അനിവാര്യമാണ്.

ക്രിസ്ത്യൻ സഭയുടെ പ്രാഥമിക ഘട്ടങ്ങളിൽ യഹൂദന്മാർക്കും, യൗവനായക്കാർക്കും(ഗ്രിക്ക് സഭ), മറ്റുള്ളവർക്കും പ്രേത്യേകം പ്രേത്യേകം ദൈവാലയങ്ങളാകുന്നു നിലനിന്നത്, പിന്നീടാണ് ഇവ-ഒന്നായിത്തീർന്നത്. 

മലങ്കരയിൽ മോർ ഗ്രിഗോറിയോസ് ചാത്തുരുത്തിൽ തിരുമേനിയുടെ കാലഘട്ടത്തിൽ, ജനങ്ങൾക്ക്
യോജിച്ചു പ്രവർത്തിക്കാൻ കഴിയാത്തതുകൊണ്ട് രണ്ടു ദൈവാലയങ്ങൾ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് സത്യം, അത് ഇന്നുമുണ്ട്.

ഞാൻ പറഞ്ഞു വന്നത് ദൈവാലയങ്ങൾ അവരുടെ രാജ്യങ്ങളുടെ ഭംഗിക്ക് അനുസരിച്ചുള്ളതാകണം, ജനങ്ങളുടെ അഭ്യർത്ഥന പാലിക്കണം. സകല-അനുഗ്രഹവും ഒരുമിച്ചു കിട്ടുക പ്രയാസം, പതിയെ ഇവയൊക്കെ ലഭ്യമാവുകയുള്ളൂ.  

മോറാനായ യേശുക്രിസ്തുവിന്റെ ലക്ഷ്യം, പാപികളെ രക്ഷിക്കൂക എന്നു മാത്രമല്ല, പാപം ഇല്ലായ്മ ചെയ്യുക എന്നുള്ള ഉദ്ദേശം കൂടിയുണ്ട്, ബുദ്ധമതവും ഈ പാതയാണ് പിന്തുടരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

മാർതോമ്മാശ്‌ളീഹ ഹിന്ദു-ബുദ്ധ മണ്ണിലേക്കാണ് പോയത്, അദ്ദേഹം അവരുടെ സംസകാരത്തിനു അനുയോജ്യമായ അനുഗ്രഹം ചൊരിഞ്ഞു. 

ഇനിയും പറയുവാൻ ആഗ്രഹിക്കുന്നത്, മോർ പൗലോസ് ശ്‌ളീഹാ പാപികളുടെ മണ്ണിലേക്കാണ് പോയത് അവിടെ അദ്ദേഹം വേണ്ട പ്രക്രിയ ചെയ്തു സഭയുടെ കടമ നിർവഹിച്ചു.

മോർ പത്തു-കൽപ്പനകൾ പാലിക്കുന്നവരുടെ ഇടയിൽ മോറാനായ യേശു ക്രിസ്തുവിന്റെ പ്രസക്തി എത്രമാത്രം? എങ്ങനെയായിരിക്കണമെന്നു ചിന്തിക്കേണ്ടതുണ്ട്?

ഒന്നുകൂടി ശ്രദ്ധിച്ചാൽ മനസ്സിലാകും, മണ്ണ് എന്താണ് എന്ന് ശ്രദ്ധിക്കുക, ഭൂമി അതിനനുസരണമായി നിലകൊള്ളും, ദൈവത്തിൽ വിശ്വസിക്കുക, എഴുതിയ ലേഖനം വ്യക്തമാകുന്നത് വരെ വായിക്കുക പ്രയാസമുണ്ടാകും, മനസ്സിലാക്കുവാൻ കഴിയട്ടെ.