Showing posts with label കേരളസഭ. Show all posts
Showing posts with label കേരളസഭ. Show all posts

കേരളസഭ

  • ഞാനൊരു മദ്ബഹ ശുശ്രുഷകനാണ്, അതിന്റെ സ്വഭാവത്താൽ മഹിമപ്പെട്ടിട്ടുണ്ട്.

കേരളസഭ അനേകവിശുദ്ധന്മാരുടെ കലവറയാണ്, ഈ ചെറിയ സമൂഹത്തിൽ നിന്നും ഇത്രയധികം വിശുദ്ധന്മാരുണ്ടോ? എന്നത് ആലോചിക്കേണ്ടതാണ്? ഈ സഭയുടെ ആരംഭം മുതൽ വിശുദ്ധന്മാർ ഉടെലെടുത്തു അവർ ഒരു ചെറിയ തെറ്റിനുപ്പോലും ഭയപ്പെട്ടു ജീവിച്ചു? ദൈവത്തോട് പശ്ചാത്തിപിച്ചു അവരോ അനുഗ്രഹം പ്രാപിച്ചു.

ക്രൈസ്തവസഭയിൽ വിവിധതരത്തിലുള്ള വിശുദ്ധന്മാരുണ്ട്, ഒന്ന് ശെമ്മാശന്മാർ അതിനൊരു മകുടമായ ഉദാഹരണമാണ് സ്റ്റേഫാനോസ് സഹദാ, വിശുദ്ധ ഗീവർഗീസ് സഹദാ, സഹദാ സൈനാധ്യപൻ ആയിരുന്നു, തന്റെ ജോലിയിൽ നിന്നും മോറാനായ യേശുക്രിസ്തുവിനുവേണ്ടി പ്രസംഗിച്ചു. ഈ മേഖലയിൽ നിന്നും വ്യക്തമാണ് കർമ്മമാണു പ്രധാനം. ഒരുവൻ തന്റെ പ്രാർത്ഥനയാൽ കർമ്മം ചെയ്താൽ അവരുടെ ശുശ്രുഷസ്വർഗത്തിൽ പ്രതിഫലമുണ്ടാകും.

കേരളത്തിൽ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ഹൈന്ദവർ ഒരുമിച്ചു വസിച്ചകാലഘട്ടം ഉണ്ടായിരുന്നു, അതിപ്പോഴും ഉണ്ടു എന്നത് സത്യം, കാരണം കേരളം തന്റെ തെറ്റുകൾ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ്. അത് നിരീശ്വരവാദികൾ ആയിരുന്നാലും അങ്ങനെ തന്നെയാണ് അതിവിടുത്തെ മണ്ണിന്റെ പ്രശ്‌നമാണ്.

ഞാൻ മുൻപേ സൂചിപ്പിച്ചതുപ്പോലെ വിശുദ്ധന്മാർ അവരുടെ കർമങ്ങളിൽ ഉണ്ടാകണം, ഇനിയും ഉണ്ടാകും. ഞാനൊരു മദ്ബഹ ശുശ്രുഷകനാണ്, അതിന്റെ സ്വഭാവത്താൽ മഹിമപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതം ദൈവം നിയന്ത്രിക്കട്ടെ. പരിശുദ്ധമായ ജീവിതം ഉടലെടുക്കണമെങ്കിൽ പരിശുദ്ധനായി ജീവിക്കണം അതിനു ദൈവത്തിന്റെ ശക്തി ഉടലെടുക്കണം, അതിനു പ്രാർത്ഥന ആവശ്യമാണ്. 

ആ പരിശുദ്ധ സഭയെ തകർക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല.