സാത്താൻ മനുഷ്യനു മുൻപുണ്ടായിരുന്നു കാരണം ആദാമിനെയ്യും, ഹവ്വ്യായ്ക്കും മുൻപ് ഉണ്ടായിരുന്നതുകൊണ്ടാണ് അവർ പരീക്ഷിക്കപ്പെട്ടത്, മനുഷ്യൻ സാത്താൻ്റെ പരീക്ഷണത്തിൽ വീഴുകയും ചെയ്തു. സാത്താൻ്റെ ഉദ്ഭവം, ദൈവത്തിനോടുള്ള സമം ആകുവാനുള്ള അത്യാഗ്രഹവും, നടക്കാത്ത സ്വപ്നവുമാണ് ആയതിനാൽ അവൻ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു, വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു "നീ എങ്ങനെ ആകാശത്തു നിന്നു വീണു! പ്രഭാതത്തില്‍ നീ വിലപിക്കുക. ജനതകളെ താഴ്ത്തിക്കളഞ്ഞവനേ! നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു?. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങള്‍ക്കു മീതെ വയ്ക്കും. ഉത്തര ദിക്കിൻ്റെ അതിര്‍ത്തിയില്‍ സമാഗമന പര്‍വതത്തിന്മേല്‍ ഞാന്‍ ഇരുന്നു വാഴും. ഞാന്‍ ഉന്നതങ്ങള്‍ക്കു മീതെ കയറും. ഞാന്‍ അത്യുന്നതനോട് സമനാകും എന്നല്ലോ നീ മനസ്സില്‍ പറഞ്ഞിരുന്നത്"(യെശയ്യാവ് 14:12-15).
സാത്താൻ എന്നുള്ള ഹീബ്രു പദത്തിനു അർഥം കുറ്റവാളി, എതിരാളി എന്നും തടസ്സപ്പെടുത്തുക, എതിർക്കുക എന്നുള്ളതാണ്. ഇയ്യോബിൻ്റെ ജീവിതത്തിൽ, അദ്ദേഹം നീതിമാനായതുകൊണ്ടാണ് സാത്താൻ പരീക്ഷിക്കുന്നത്, അവൻ ദൈവത്തിൻ്റെ പ്രജകളെ നശിപ്പിക്കുവാനും, എതിർക്കുവാനും ശ്രമിക്കുന്നു.
പിശാചു അരൂപിയായി മനുഷ്യനിൽ ചുറ്റിനടക്കുന്നു, അവനാണ് യുദാസിനെയും വഴി തെറ്റിച്ചു കർത്താവിനെ ഒറ്റികൊടുത്തതു. വിശുദ്ധ ഗ്രന്ഥം പറയുന്നു "തന്നെ ഏല്പിച്ചു കൊടുക്കണമെന്ന് ശെമഓന്‍ സ്കറിയോത്തായുടെ മകന്‍ യഹൂദായുടെ ഹൃദയത്തില്‍, അത്താഴ സമയത്ത് സാത്താന്‍ തോന്നിച്ചു"(യോഹന്നാൻ 13:12). പലപ്പോഴും നമ്മുടെ ചിന്തകൾ ദൈവത്തിൻ്റെയാണോ എന്ന് ചിന്തിക്കേണ്ടതാണ് ? സാത്താൻ "നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റിനടക്കുന്നു" (1 പത്രോസ് 5:8).
പിശാച് അവൻ്റെ വഴിയിൽ നടത്തുകയും മനുഷ്യനെ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയുന്നു. "യേശു അക്കരെ ഗദറയരുടെ ദേശത്ത് എത്തിയപ്പോള്‍ പിശാചുബാധിതരായി ആ വഴിയെ ആര്‍ക്കും കടന്നു പോകുവാന്‍ കഴിയാത്തവണ്ണം അത്ര തിന്മപെട്ടവരായിരുന്ന രണ്ടു പേര്‍ കല്ലറകള്‍ക്കിടയില്‍ നിന്നും തനിക്കെതിരേ വന്ന് അട്ടഹസിച്ചു. "ദൈവപുത്രനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും എന്ത്? ഞങ്ങളെ പീഡിപ്പിക്കുവാന്‍, കാലമാകുന്നതിനു മുമ്പ് നീ ഇവിടെ വന്നിരിക്കുകയാണോ? എന്ന് പറഞ്ഞു. അവര്‍ക്ക് അല്പം അകലെ, ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞു നില്‍പ്പുണ്ടായിരുന്നു. ആ പിശാചുക്കള്‍ തന്നോട്, നീ ഞങ്ങളെ പുറത്താക്കുന്നുവെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്ക് പോകുവാന്‍ ഞങ്ങളെ അനുവദിക്കണമെ എന്നപേക്ഷിച്ചു. യേശു അവരോട്, പൊയ്ക്കൊള്ളുവിന്‍ എന്ന് പറഞ്ഞു. ഉടനെ അവര്‍ പുറപ്പെട്ട് ആ പന്നികളില്‍ പ്രവേശിച്ചു. ആ കൂട്ടം മുഴുവനും ഉയര്‍ന്ന കിഴുക്കാം തൂക്കായുള്ള സ്ഥലത്തുകൂടി ഓടി കടലില്‍ വീണ് വെള്ളത്തില്‍ മുങ്ങി ചാവുകയും ചെയ്തു(മത്തായി 8:28-32)". ഇവിടെ പിശാചിനു ദൈവപുത്രനെ മനസിലാക്കുവാൻ കഴിയുന്നു എന്നുള്ളത് കാണുവാൻ കഴിയുന്നു, പിശാചുകൾക്കു നമ്മളെക്കാൾ കൂടുതൽ കാര്യങ്ങളിൽ മനസിലാക്കുവാനും, തിരിച്ചറിവുമുണ്ട് കാരണം അവർക്കു നരകവും സ്വർഗ്ഗവും തിരിച്ചറിയാൻ കഴിയുന്നുണ്ട്, ദൈവത്തെ ഭയക്കുകയും ചെയ്യുന്നു.
പിശാച് മനുഷ്യനെ ഉമനാക്കുകയും, അവൻ്റെ പ്രവർത്തിക്ക് ഉപയോഗിക്കുകയും ചെയുന്നുണ്ട് "യേശു അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ പിശാചു ബാധയുള്ള ഒരു ഊമനെ (ചിലര്‍) തന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഭൂതം ഒഴിഞ്ഞു പോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു"(മത്തായി 9:32,33). പല രോഗങ്ങളാലും, പല വേദനയാലും പിശാച് മനുഷ്യരെ അടിമപ്പെടുത്താൻ വേദപുസ്തക അടിസ്ഥാനത്തിൽ ശ്രമിച്ചിട്ടുണ്ട് എന്ന് മനസിലാക്കുവാൻ കഴിയും. ഒരു മനുഷ്യനിൽ അനേക ദുരാത്മാക്കൾക്കു വാസമുറപ്പിക്കാൻ കഴിയും "യേശു അവനോട്: നിന്‍റെ പേരെന്ത്? എന്ന് ചോദിച്ചു: ലെഗിയോന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു. എന്തെന്നാല്‍ വളരെയേറെ ഭൂതങ്ങള്‍ അവനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നു(ലൂക്കോസ് 8:30).
യേശു ക്രിസ്തുവിനു ശേഷം തൻ്റെ അപോസ്തോലന്മാർക്കു അധികാരം നൽകി. പിശാചുകൾ പലരിലും പ്രവേശിക്കാറുണ്ട് എന്നാൽ ചിലപ്പോൾ അത് മനസിലാക്കണമെന്നു ഉറപ്പു പറയാൻ നമുക്ക് കഴിയുകയില്ല, അവർ ദൈവത്തെപ്പോലെ സംസാരിക്കാറുണ്ട്, നമ്മളെ വഴി തെറ്റിക്കാറുമുണ്ട് വിശുദ്ധ ഗ്രന്ഥം പറയുന്നു "ഞങ്ങള്‍ പ്രാര്‍ത്ഥനാലയത്തിലേക്കു പോകുമ്പോള്‍, ഭാവി പറയുന്ന പൈശാചികാത്മാവുള്ളവളും, ലക്ഷണം പറച്ചിലെന്ന ജോലി കൊണ്ട് അവളുടെ യജമാനന്മാര്‍ക്ക് വളരെ ആദായം വരുത്തിക്കൊണ്ടിരുന്നവളുമായ ഒരു യുവതി ഞങ്ങള്‍ക്കു നേരേ വന്നു. അവള്‍ പൌലോസിൻ്റെ പിന്നാലെയും വന്നു. ഇവര്‍ മഹോന്നതനായ ദൈവത്തിൻ്റെ ദാസന്മാര്‍. ഇവര്‍ ജീവൻ്റെ മാര്‍ഗ്ഗം നിങ്ങളെ അറിയിക്കുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. വളരെ ദിവസം ഇങ്ങനെ അവള്‍ ചെയ്തുകൊണ്ടിരുന്നു. പൌലോസിന് നീരസമുണ്ടായി. അദ്ദേഹം ആത്മാവിനോട് നീ അവളില്‍നിന്ന് ഒഴിഞ്ഞുപോകുക എന്ന് യേശു മ്ശിഹായുടെ നാമത്തില്‍ ഞാന്‍ നിന്നോട് കല്പിക്കുന്നു എന്ന് പറഞ്ഞു. അതേ നിമിഷംതന്നെ അത് അവളെ വിട്ടു പോയി"(അപ്പോസ്തോല പ്രവർത്തികൾ 16:16-18).
"പാപം ചെയ്യുന്നവനെല്ലാം സാത്താനില്‍ നിന്നുള്ളവനാണ്. എന്തെന്നാല്‍ സാത്താന്‍ ആദി മുതല്‍ക്കെ പാപിയാകുന്നു. ഇതു നിമിത്തം, സാത്താന്‍റെ പ്രവൃത്തികളെ അഴിച്ചു കളയുവാനായി ദൈവത്തിന്‍റെ പുത്രന്‍ പ്രത്യക്ഷനായി" (1 യോഹന്നാൻ 3:8).നമ്മൾ ഓരോത്തരും പിശാചിൻ്റെ അടിമയിൽ നിൽക്കണ്ടവരല്ല ദൈവത്തിൻ്റെ പരിശുദ്ധിയിലും സ്നേഹത്തിലും നിൽക്കണ്ടവരാണ്, അതിനായി ദൈവം നമ്മളെ സഹായിക്കട്ടെ!