മെസ്രേന്‍ ദേശത്തു നിന്ന്, അടിമത്വത്തിൻ്റെ സ്ഥാനത്തു നിന്ന്, നിന്നെ കരേറ്റി കൊണ്ടുവന്ന ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. ഞാന്‍ അല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടായിക്കൂടാ. മീതെ ആകാശത്തില്‍ ഉള്ളതോ, താഴെ ഭൂമിയില്‍ ഉള്ളതോ ഭൂമിക്കു താഴെ വെള്ളത്തില്‍ ഉള്ളതോ ആയ ഒന്നിൻ്റെയും പ്രതിമയോ സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ അവയെ സേവിക്കുകയോ ചെയ്യരുത്; എന്തെന്നാല്‍, ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20: 1-4) ദൈവം പൂർണമായും കല്പിക്കുന്നു വിഗ്രഹങ്ങളോ ദൈവത്തിൻ്റെ ഛായയിൽ യാതൊന്നും ഉണ്ടാക്കരുത്. എന്നാൽ ഇതേ ദൈവം തന്നെയാണ് സാക്ഷ്യപെട്ടകം നിർമിക്കുവാൻ കൽപ്പിക്കുന്നത്, കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും ഈ പെട്ടകത്തിൽ ഉണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യഹൂദർ ഈ പെട്ടകത്തെ അതിവിശുദ്ധമായി ബഹുമാനിക്കുകയും ധുപമർപ്പിക്കുകയും ചെയ്തിരുന്നു "സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം" (പുറപ്പാട് 30:6,7). ഇവയൊക്കെ കല്പനകൾക്കു വിധേയമാണ്, ദൈവത്തിനു യോജിക്കാത്ത ആരാധനയാണ് വിഗ്രഹആരാധന എന്ന് പറയുന്നത്.
ഇസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ജനത്തിൻ്റെ പാപങ്ങൾ കാരണം ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ് മരിച്ചു എന്നാൽ മോശ പ്രാർത്ഥിക്കുകയും ദൈവം പിച്ചളസർപ്പത്തെ ഉണ്ടാക്കുവാൻ കൽപ്പിക്കുകയും ചെയ്തു, അവയെ നോക്കിയവരെല്ലാം രക്ഷപെടുകയും ചെയ്തു. എങ്കിൽ ഇതും വിഗ്രഹമല്ലേ?.
യേശു ക്രിസ്തു പറയുന്നുണ്ട് "അതായത്, ഞാന്‍ അബ്രഹാമിന്‍റെ ദൈവവും, ഇസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു താന്‍ പറഞ്ഞു. ദൈവം മൃതരുടെയല്ല, ജീവനുള്ളവരുടേതാകുന്നു" അതിനർത്ഥം ഭൗമികമായി മരിച്ചവർ മരിച്ചിട്ടില്ല ആത്മികമായി ജീവിക്കുന്നു എന്നർത്ഥം അവർ സംസാരിക്കുന്നത് കേൾക്കുന്നു എന്നർത്ഥവുമുണ്ട്. പുതിയ നിയമത്തിൽ ധനവാനും അബ്രഹാമും സംസാരിക്കുന്നത് കാണുവാൻ കഴിയും അതുമാത്രമല്ല യേശുക്രിസ്തു വലത്ത് ഭാഗത്തെ കള്ളനോട് ഇന്ന് കർത്താവിൻ്റെ കൂടെ പറുദിസയിൽ ഇരിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുമുണ്ട്. എങ്കിൽ മരിച്ചവർ ആത്മികമായി ജീവിച്ചിരിക്കുന്നു എന്നർത്ഥം ഇവിടെ പൂർണ്ണമാകുന്നു. മറുരൂപത്തിൽ ക്രിസ്തുവിനോട് കൂടെ മോശയും ഏലിയാവും സംസാരിക്കുന്നത് ശ്ളീഹന്മാർ കാണുന്നുമുണ്ട്.
യേശു ക്രിസ്തുവിനു മുൻപ് ദൈവത്തെ നമ്മൾ കണ്ടിട്ടില്ല, എന്നാൽ യേശു ക്രിസ്തുവിലൂടെ ദൈവത്തെ നമ്മൾ കാണുകയാണ് ചെയ്യുന്നത്. യോഹന്നാൻ പറയുന്നു "വചനം ജഡമായി നമ്മില്‍ ആവസിച്ചു. അവന്‍റെ മഹത്വം, പിതാവില്‍ നിന്നുള്ള ഏകജാതന്‍റെ മഹത്വം എന്ന പോലെ ഞങ്ങള്‍ കണ്ടു. അവന്‍ കൃപയും സത്യവും നിറഞ്ഞവനാകുന്നു.". ഒരുപക്ഷെ ക്രിസ്തു ഇന്നായിരുന്നെങ്കിൽ ജനിച്ചിരുന്നെങ്കിൽ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ കിട്ടുമായിരുന്നു. ഐക്കൺ സ്വർഗ്ഗത്തിലുള്ള വാതിലാണ് സ്വർഗ്ഗത്തെയും നമ്മളെയും ബന്ധിപ്പിക്കുന്ന വസ്തുവാണ് ഐക്കൺ. വിശുദ്ധന്മാരുടെ, അമ്മ കന്യക മറിയാമിൻ്റെ ഫോട്ടോകളിൽ മുത്തുന്നതിലൂടെ അവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയുന്നു.