അമലോത്ഭവം സിദ്ധാതം എന്തെന്നാൽ "ആദത്തിന്റെ പാപം നിമിത്തം എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെയാണു ജനിക്കുന്നത്. മറിയവും ഈ നിയമത്തിനു വിധേയയായി ഉത്ഭവപാപത്തോടെയാണു ജനിച്ചിരുന്നത് എങ്കിൽ, പാപംകൊണ്ടു മലിനമായൊരു ഉദരത്തിൽ ആകുമായിരുന്നു യേശുവിന്റെ ഉത്ഭവം അതുകൊണ്ട് കന്യക മറിയം അമലോത്ഭവം എന്നാണു കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്''. ലൂർദിൽ കന്യക മറിയം പ്രത്യക്ഷ്യപെട്ടപ്പോൾ തന്നെ അഭിസംബോധന ചെയ്തതു അമലോത്ഭവമാതാവ് എന്നാണ്. 1854 ഡിസംബർ എട്ടിന് കത്തോലിക്കസഭ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കുവാൻ ഇതരസഭകൾ തയ്യാറായില്ല.
സുറിയാനി സഭകൾ പ്രേത്യേകിച്ചു സുറിയാനി സഭകളുടെ അമ്മയായ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ പഠിപ്പിക്കുന്നത് ആദ്യ മാതാപിതാക്കളായ ആദാമിൻ്റെയും ഹവ്യയുടെയും തെറ്റുമൂലം തലമുറകളിൽ വ്യാപിച്ചു ഈ തെറ്റ് നിലനിൽക്കുന്നതുപ്പോലെ കന്യക മറിയാമിലും നിലനിൽക്കുന്നു എന്നാൽ ഗബ്രിയേൽ മാലാഖയുടെ സന്ദേശത്താൽ വചനം മാംസമായി ഉദരത്തിൽ പ്രവേശിച്ചു ആ പ്രവേശനം കന്യക മറിയാമിനെ വിശുദ്ധികരിച്ചു വെടിപ്പാക്കുന്നു മാത്രമല്ല ആദാമ്യപാപത്തിൽ നിന്നും മോചനം നേടുകയും ചെയ്യുന്നു.
എങ്ങനെയാണ് ക്രിസ്തു ഉദരത്തിൽ പ്രവേശിച്ചപ്പോൾ ആദാമ്യപാപത്തിൽ നിന്നും കന്യക മറിയം വിശുദ്ധികരിക്കപ്പെട്ടത്? യേശു ക്രിസ്തു നമ്മുടെ പാപത്തിനു വേണ്ടി സ്വയം അപ്പമായി പാപം മോചനത്തിനുവേണ്ടി അന്ത്യഅത്താഴത്തിൽ നുറുക്കികൊടുക്കുകയും ചെയ്തു. ഈ അപ്പം ക്രിസ്തുവാകുന്നു. ക്രിസ്ത്യാനികൾ അത് തുടരുകയും ചെയ്യുന്നു. നമ്മൾ ക്രിസ്തുവിൻ്റെ ശരീരമാകുന്ന വിശുദ്ധ കുർബാന ഭക്ഷിക്കുമ്പോൾ കർമ്മപാപത്തിൽ നിന്നും ആദാമ്യപാപത്തിൽ നിന്നും മോചനം നേടുന്നു അതുപോലെ ക്രിസ്തു കന്യക മറിയാമിൻ്റെ ഉദരത്തിൽ വഹിച്ചപ്പോൾ ആദാമ്യപാപം ഇല്ലാതായി അതുമാത്രമല്ല കന്യക മാതാവിന് കർമ്മപാപം ഇല്ല എന്ന് സഭാവിശ്വസിക്കുന്നു ദൈവം തിരഞ്ഞെടുത്ത ഉദരം വിശുദ്ധമാണ്.