പ്രകാശം(വെളിച്ചം = light) {ضوء}

ഇവിടെ ഉദ്ദേശിക്കുന്ന പ്രകാശം സൂര്യപ്രകാശമല്ല, സൂര്യൻ നാലാം ദിവസമത്രെ സൃഷ്ടിക്കപ്പെടുന്നത്(ഉല്പത്തി 1:14-19). സൂര്യപ്രകാശം കൂടാതെ തന്നെ പ്രകാശം ഉണ്ടെന്നു വ്യക്തമാണ്, മോശയും ഏലിയാവും യേശുക്രിസ്തു മലമുകളിൽ പ്രകാശിച്ചതായി മറുരൂപം പറയുന്നുണ്ടല്ലോ,മുശയുടെ മുഖം ശോഭിതമായെന്നു കൽപ്പന നൽകിയ സമയത്ത് പഴയ നിയമത്തിലും പറയുന്നുണ്ട്. 'ദൈവമേ നിന്റെ മുഖപ്രകാശവും ഞങ്ങളുടെ മേൽ ഉദിപ്പിക്കണമേ'(സങ്കിർത്തനം 4:6) അന്ധതമനസുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു(യെശ 9:2 , മത്തായി 4:15 വെളിപാട് 21:11) ഉല്പത്തി 1:3 ൽ പറയുന്നു പ്രകാശം ജീവപ്രകാശം(Living Light) ആണ്. എന്നാൽ (Eternal Light) നിത്യജീവൻ ദൈവത്തിൽ മാത്രം നിലനിൽക്കുന്നതും ദൈവമക്കൾക്കു ദൈവം നല്കുന്നതുമാകുന്നു. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ വർദ്ധനവിനു ജീവൻ ആവശ്യമായിരുന്നു അതിനാൽ ദൈവാത്മാവ് അതിന്മേൽ ആവസിച്ചു ജീവൻ പ്രകാശം(ജീവൻ നൽകി) എന്നാണു ഉല്പത്തി 1:3 ൽ പറയുന്നു. 

പുസ്തകം: സഭയിൻ കൂടാരം{JSC പബ്ലിക്കേഷൻ}

ഗ്രന്ഥകർത്താവ്: മൽഫോനോ നാസീഹോ ഗീവർഗീസ് ആത്തുങ്കൽ കോർ എപ്പിസ്‌കോപ്പ