ഉല്പത്തി പുസ്തകം പറയുന്നു. 'ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ ഛായയിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' ദൈവത്തിന്റെ സ്വരൂപം നിർമ്മലമാണ് അതുമല്ല പ്രകാശവുമാണ്. ദൈവത്തിന്റെ കണ്ണാടി ആയിരുന്നു മനുഷ്യൻ.
ആദാമും ഹവ്യയും പാപത്തിൽ വീണതിനാൽ ദൈവത്തോട് അനുസരണക്കെട് കാണിച്ചു അശുദ്ധനായി തീർന്നു, മനുഷ്യനോട് അനുസരണക്കെട് കാണിക്കുന്ന കാര്യമല്ല ഇവിടെ പറയുന്നത് ദൈവത്തോടുള്ള അനുസരണക്കെട് എന്താണോ അതാണ് ഇവിടെ പറയുന്നത്.
ദൈവം സൃഷ്ടിച്ച കണ്ണാടി ആയിരുന്നു മനുഷ്യൻ എന്നാൽ പാപം ചെയ്തതിനാൽ, അല്ലെങ്കിൽ പാപം ചെയ്തു ഉടഞ്ഞുപോയി, അതുകൊണ്ട് തന്നെ സ്വർഗ്ഗസ്ഥനായ പിതാവ് തീരുമാനിച്ചു ഇനിയൊരാൾ അതാണ് യേശു ക്രിസ്തു.
മനുഷ്യബീജത്താൽ അല്ലാതെ യേശു ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഗർഭസ്തനായി പാപമില്ലാതെ പാപമുള്ള നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു.
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.(2 കൊരിന്ത്യർ 5:21)
അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.(ലൂക്കോസ് 1:35)