എത്ര പഠിച്ചിട്ടും ഉയരാൻ കഴിയുന്നില്ല, എന്തോ തടസം, പഠിക്കാൻ കഴിവില്ല, കൂടെ പഠിച്ചവരെല്ലാം നല്ല നിലയിൽ ശ്രേഷ്ഠമായി ജോലി ചെയ്യുന്നു എന്നാൽ ആത്മീയതയിൽ സത്യം വിളിച്ചു പറയുന്നവരും, വാദിക്കുന്നവരുടെയും അവസ്ഥ നാണം കെടുത്തി ഇനി ഉയരാൻ കഴിയാവാത്ത അവസ്ഥയിൽ ആക്കിതീർക്കുക എന്നാണ്, ഇത് ഒരു മനുഷ്യന്റെ വിജയമല്ല. മോർ സേവേറിയോസ് പാത്രിയർക്കിസ് മുതലായവർ അതിനു മകുട-ഉദാഹരമാണ്, എന്നാലും ദൈവം അവരെ ശ്രേഷ്ഠതപ്പെടുത്തി.
ഈ ലോകത്ത് പല-ആത്മാക്കളുണ്ട് അവരുടെ ലക്ഷ്യം ഞാൻ തോറ്റെങ്കൽ, പിശാചിന്റെ അടിമ ആയെങ്കിൽ നീയും അവനു അടിമയാകണം എന്നാണു, അത് മനുഷ്യനിലും ആത്മാവിലും പ്രവർത്തിക്കുന്നു. പിശാച് ഏതു വഴിയിലും തെറ്റിക്കാം അതിൽ നമ്മൾ ശ്രദ്ധവാലും ആയിരിക്കണം, അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ മദ്യസ്ഥത പ്രാപിക്കുന്നത്, അവർ ദുഷ്ടപിശാചുക്കളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുകയും പിശാചിനെ കെടുത്തുവാൻ ശ്രമിക്കുക്കയും ചെയുന്നു.
നന്മപ്രവർത്തി കൂടുംതോറും പിശാച് ആഴമേറിയ-കിണർ പണിഞ്ഞു നമ്മളെ കാത്തിരിക്കുന്നു, ദൈവമോ അവനെ നശിപ്പിച്ചു കളയുന്നു. ക്രിസ്തിയ സഭ കൂട്ടായ്മയാണ് അതുകൊണ്ടാണ് രണ്ടോ മൂന്നോ പേർ ഉണ്ടായാൽ ഞാൻ അവിടെ ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിക്കുന്നത്.
സ്വർഗം ഒരു വ്യക്തിയുടെ വിശ്വാസവും പ്രവർത്തിയുമാണ് നോക്കിപ്പാർക്കുന്നത് അതല്ലാതെ ഭൗതികമല്ല, കാരണം ആത്മീയ വിശ്വാസി തോൽക്കാനുള്ള സാധ്യത ഏറെയാണ്, പിശാച് അവനിൽ ശ്രദ്ധവെക്കുന്നു. സമ്പത്തും മകുടവും സാത്താൻ അനവധി നൽകുവാൻ കഴിയും എന്നാൽ പരിശുദ്ധാത്മാവിനെയോ? സാത്താൻ എന്നുള്ള മനുഷ്യനോ ആത്മാവോ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.