പുത്രൻ തമ്പുരാൻ നമ്മുക്ക് മധ്യസ്ഥനാണ് {الابن صاحب السمو وسيطنا}

സത്യവേദപുസ്തകത്തില്‍ ദൈവത്തിന്റെ പേര് വെളിപ്പെടുത്തുന്നത് ഞാന്‍ ഞാനാകുന്നു എന്നാണു, കര്‍ത്താവായ യേശു ക്രിസ്തു പറയുന്നത് "എന്നോട് സംസാരിക്കുന്നത് അഖ്‌ലാണ്ട നാഥനോടാണ്" തന്നെയാണ് കാരണം ലോഗോസ് എന്നാല്‍ ക്രിസ്തുവായിരുന്നു, വചനം ജഡമായിത്തീര്‍ന്നു എന്നാണു വിശ്വാസം. ഇതിന്റെയെല്ലാം സാരാംശം സ്വര്‍ഗ്ഗസ്ഥനായ പിതാവ് മാത്രമാണ് ക്രിസ്തുവിലൂടെ സംസാരിച്ചിരുന്നത്. 

യേശു ക്രിസ്തു എങ്ങേനെയാണ് പ്രാര്‍ത്ഥന പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് നോക്കിയാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നുള്ള പ്രാര്‍ത്ഥനയിലാണ് ഒരുക്കിയിരിക്കുന്നു ക്രിസ്തു പ്രതിപാദിക്കുന്നുണ്ട് മക്കള്‍ അപ്പനോട് അപ്പം ചോദിച്ചാല്‍ കല്ല് കൊടുക്കുമോ? അതിനര്‍ത്ഥം ഒരിക്കലും അപ്പന്‍ കല്ല് കൊടുക്കില്ല മാത്രമല്ല പുത്രന്‍ തമ്പുരാന്‍ നമ്മുക്ക് മധ്യസ്ഥനായി നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ദൈവതിരുസന്നിധിയില്‍ "നമ്മുടെ പാപങ്ങള്‍ക്കു" വേണ്ടി ക്രൂശിതനായി പാപികളായി നമ്മേ ചേര്‍ത്ത് പിടിക്കുന്നു. 

യേശുക്രിസ്തു ഈ ലോകം ഉളവാക്കിയ അഖ്‌ലാണ്ട നാഥനോടാണ് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത് അത് നമ്മുടെ ഹൃദയത്തില്‍ എന്നുമുണ്ടാക്കട്ടെ.