കുണ്ടറ ജോണിക്ക് ആദരാഞ്ജലികൾ {تحيه}

മലയാള സിനിമയുടെ പഴയകാല-അറിയപ്പെടുന്നവരിൽ ചിത്രം മാഞ്ഞുപോകാത്ത പ്രതിഭയിൽ വിളങ്ങി നിൽക്കുന്ന ഒരേയൊരു നടനാണ് കുണ്ടറ ജോണി എന്നറിയപ്പെടുന്ന ജോണി ജോസഫ്. കുണ്ടറ എന്നത് പൊതുവെ ക്രിസ്ത്യൻ പള്ളികളാണ് കൂടുതൽ കാണപ്പെടാറുള്ളത് പ്രേത്യേകിച്ചു യാക്കോബായ-ലാറ്റിൻ കത്തോലിക്ക-മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭ  പിന്നീടുള്ളത് ശ്രേദ്ധയമായ അംബലം ഇളമ്പള്ളൂർ ദേവി ക്ഷേത്രം മാത്രമാണ്. 

അഞ്ഞുറോളം സിനിമകളിൽ ശ്രേദ്ധേയമായി അഭിനയിക്കുക, അല്ലെങ്കിൽ അങ്ങനെ കഴിയുക എന്നത് മലയാളത്തിൽ അപൂർവ്വ ഭാഗ്യമാണ്. ഏറ്റവും കൂടുതൽ അദ്ദേഹം ചിലവഴിച്ചത് അദ്ദേഹത്തിന്റെ വീട്ടിലായിരിക്കാം എന്ന് കരുതുന്നു. അദ്ദേഹം സാദാരണമനുഷ്യനെപ്പോലെ ഇറങ്ങി നടക്കാറുണ്ട്, അറിയാവുന്നവർ ചിരിക്കും പരിചയപ്പെടും അത്രമാത്രമേ ഉണ്ടായിരുന്നുള്ളു.

കുണ്ടറ ജോണി എന്നറിയപ്പെടുന്ന ജോണി ജോസഫിനെ ഞാൻ എന്റെ പ്രൈമറി വിദ്യാഭ്യാസ സമയത്ത് കാറിൽ നിന്നും ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾ ട്യൂഷൻ കഴിഞ്ഞു പലവഴികളിലും കറങ്ങി നടക്കുന്ന സമയമായിരുന്നു.

വേറൊരു ശ്രേദ്ധേയമായ കാര്യം അദ്ദേഹത്തെ, പച്ചക്കറി കടയിലും കണ്ടിട്ടുണ്ട്. കണ്ടുമുട്ടി പക്ഷെ പരസ്പരം ശ്രദ്ധിച്ചിരുന്നു, അദ്ദേഹം എന്നെ സ്തംഭിച്ചു നോക്കുകയായിരുന്നു എന്ന് മാത്രം. ഏറെ പക്യതയുള്ള ആ മനുഷ്യന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.