- താമസിയാതെ മാർത്തോമ്മ സഭ രൂപംകൊണ്ടു.
പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൽ നിലനിന്ന മോർ ദിവന്നാസ്യോസിന്റെ ശ്രമഫലമായാണ് മലങ്കരയിലെ സുറിയാനി ഓർത്തോഡോക്‌സ് സഭക്ക്(യാക്കോബായ) സെമിനാരി വിദ്യാർത്ഥികളുടെ ആവശ്യത്തിനായി വിദ്യാർത്ഥി ആശ്രമം സ്ഥാപിക്കപ്പെട്ടത്, പഴയ സെമിനാരി എന്നറിയപ്പെടുന്ന ഈ സ്ഥാപനം മറ്റുള്ളവരുടെ കണ്ണിൽ പെട്ടന്നുള്ള ഉയർച്ചക്ക് സ്ഥാനമായി.
ഇവിടെ ഇംഗ്ലീഷ് മിഷനറിമാർ സ്ഥിരം താമസക്കാരായിരുന്നു. 1818 രണ്ടു ഇംഗ്ലീഷ്മാർ ഇവിടെ സ്ഥാനമുറപ്പിച്ചു. തുടർച്ചയായി സി.എം.എസ് വിശ്വാസം പല പള്ളികളിലും പ്രചാരണത്തിൽ കൊണ്ട് വന്നു, ആദ്യമേ തന്നെ ഇവരുടെ നിലപാട് വിശുദ്ധ കുർബാന തക്‌സ പരിഷ്‌കരിക്കണമെന്നും, തുടർന്ന് കർത്താവായ യേശുമശിഹായോടു വാങ്ങിപ്പോയ വിശുദ്ധന്മാർ വഴിയുള്ള പ്രാർത്ഥന വേണ്ടന്നും വാദിച്ചു, പരിശുദ്ധന്മാർക്ക് സംസാരിക്കാൻ കഴിവില്ല എന്നുള്ള വാദത്തിൽ ഉറച്ചു നിന്നു. പിന്നീട് മാവേലിക്കര പൊതുയോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
1836 ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മാവേലിക്കരയിൽ സുന്നഹദോസ് നിശ്ചയിക്കുകയും, പരിശുദ്ധ പാത്രിയർക്കിസ് ബാവായുടെ സിംഹാസനം മലങ്കരയിൽ നിജപ്പെടുത്തുകയും ചെയ്തു. പിന്നീട് അന്ത്യോഖ്യസിംഹാസനം ഈ സെമിനാരി വാങ്ങിക്കുകയും പകലോമറ്റം ഗോത്രപിതാക്കന്മാർക്കു സെമിനാരിയും, അവകാശവും നഷ്ടമായി[മാവേലിക്കര പടിയോല] മാത്രമല്ല നമ്മൾ ഇൻഗ്ലീഷ്, മലയാളം ഭാഷ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് വന്നുള്ള പിതാക്കന്മാർ പകലോമറ്റം പേരിൽ അറിയപ്പെട്ടില്ല.
കൽക്കട്ട ബിഷപ്പ് ഡോക്ടർ വിത്സൻ മലയാളത്തിലുള്ള സുറിയാനി ക്രിസ്ത്യാനികളുടെമേൽ സി.എം. എസ് മിഷനറിരിയുടെ ദുരോപദേശം അടിച്ചേപ്പിച്ചു. എന്നാൽ സി.എം.എസ് പക്ഷത്ത് ഏതാനം ചിലർ കൂറു മാറി.
വിദേശികളുടെ നിരവധി ശ്രമഫലമായി പാലിക്കുന്നത് എബ്രഹാം മെത്രോപ്പൊലീത്തയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ അനന്തരവൻ മതതിയുസ് ശെമ്മാശൻ പരിശുദ്ധ പാത്രിയർക്കിസ് ബാവയെ കബിളിപ്പിച്ചു കൊണ്ട് അത്താനാസ്യോസ് എന്നുള്ള പേരിൽ മെത്രോപ്പോലീത്തയായി മടങ്ങി എത്തുകയും ചെയ്തു. 1865 ൽ പുലിക്കോട്ടിൽ ജോസഫ് കത്തനാരെ തുർക്കിയിലെ മർദിനിൽ വെച്ച് ജോസഫ് മോർ ദിവന്നാസിയോസ് എന്ന പേരിൽ മെത്രോപ്പൊലീത്തയായി വാഴിച്ചു.
സുറിയാനി ഓർത്തോഡോക്‌സ് സഭ(യാക്കോബായ) കബളിക്കപ്പെട്ടു എന്നുള്ള വിവരമറിഞ്ഞതിനു ശേഷം സുറിയാനി സഭ മുളന്തുരുത്തി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യുയാക്കിം മോർ കുറിലോസ് ബാവയെ മലങ്കരയിൽ ആവശ്യപ്രകാരമല്ലാതെ[പെട്ടന്നുള്ള ദേഷ്യത്തിന്] അയച്ചു. അദ്ദേഹം മാർത്തോമ്മ സിംഹാസനത്തിൽ ആരൂഢനായി, പുതിയ പള്ളികൾ സ്ഥാപിച്ചു.
മലങ്കര സഭയുടെ അനുമതിയില്ലാതെ വന്നതുകൊണ്ട് എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രമഫലമായി ഒരു പുരാതനമായ പള്ളികളിലും കയറുവാൻ കഴിഞ്ഞില്ല. എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേഷൻ ബോർഡിൽ പരാതി കൊടുക്കുകയും അനുകൂലമായി വിധി സമ്പാദിച്ചു മോർ യുയാക്കിം മോർ കുറിലോസ് ബാവ മടങ്ങി എത്തുകയും ചെയ്തു.
ഇതേ യുയാക്കിം മോർ കുറിലോസ് ബാവയെ മാറ്റി നിർത്തി, ബാവക്കു എതിരെ സ്വന്തം സമുദായം കേസ് കൊടുത്തുവെന്നും, മാർത്തോമ്മ ശ്‌ളീഹായുടെ സിംഹാസനത്തിൽ ഇരിക്കുവാൻ അധികാരമില്ലെന്നും വാദിച്ചു.
1872 ഇടവം നാലാം തിയതി വിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൽ ഭാഗ്യവാനായ പത്രോസ് തൃതീയൻ പാത്രിയർക്കിസ് ബാവ ആരൂഢനായി. വഞ്ചകനായ അത്താനാസിയോസിന്റെ മുടക്കു സ്ഥിരപ്പെടുത്തി.
നവീകരണ ആശയക്കാരനായ മാത്യുസ് മോർ അത്താനാസ്യോസ് മലബാർ സ്വതന്ത്രസുറിയാനി സഭയുമായി ചേർന്ന് അദ്ദേഹത്തെ മെത്രോപോലീത്തയായ വാഴിച്ചു അദ്ദേഹം മെത്രോപ്പൊലീത്തയായി തീർന്നു, സ്വതന്ത്രമായി, താമസിയാതെ മാർത്തോമ്മ സഭ രൂപംകൊണ്ടു.
--നവീകരണ ആശയങ്ങൾ--
സുറിയാനി തക്‌സ മലയാളത്തിൽ വിവർത്തനം ചെയ്യുക, അക്കാലത്ത് സുറിയാനി എല്ലാവർക്കും ബോധ്യമായിരുന്നു.
- പരിശുദ്ധന്മാരോടും, കന്യക മറിയാമിനോടുള്ള പ്രാർത്ഥന ക്രമം നിർത്തലാക്കി.
- മരിച്ചവർക്കു വേണ്ടിയുള്ള പാപമോചന[പരിഹാര] പ്രാർത്ഥന നിർത്തി.
- കുമ്പസാരം നിർത്തലാക്കി[ആർക്കും പാപം ചെയ്യാം, പള്ളിയിൽ വരാം! പാപമോചനം പ്രാപിക്കാം]
- വിശുദ്ധ കുർബാന കൈക്കൊള്ളാൻ ആളില്ലാത്തപ്പോൾ, ആളുണ്ടായാലും കുർബാന വേണ്ട.
- പണം കൈകാര്യം ചെയ്യാനുള്ള അവകാശവും സമ്പാദിച്ചു, അവസാനം അതിനും തോൽവി ഏറ്റു വാങ്ങി.
***ചില പള്ളികളിൽ രമ്യതപ്പെട്ടു, മാർത്തോമ്മ സഭ രമ്യതപ്പെട്ട്, പഴയ യാക്കോബായ സുറിയാനി പള്ളികളിൽ അവശേഷിക്കാതെ കുർബാന ചൊല്ലുന്നു.
മാരാമൺ പള്ളി
മാരാമൺ പള്ളിയും, കോലഞ്ചേരി പള്ളിയും മാർത്തോമ്മ സഭയിൽ ദൃഢമായി ഉറച്ചു നിൽക്കുകയും! യെൽദോ മോർ ബസ്സേലിയോസ് ബാവായുടെ പ്രാർഥകൾ, തുടർന്നുള്ള സകലതും തെക്കൻ പ്രദേശത്തു നശിപ്പിച്ചു. ഇന്ന് ആഗോള സുവിശേഷയോഗമാണ് മാരമണ്ണിൽ നടക്കുകയും വിദേശികൾ അവിടെ വന്നു പ്രസംഗിക്കുകയും ചെയ്യുന്നു.
അതെ മാർത്തോമ്മാ പള്ളിയിൽ യെൽദൊ മോർ ബസ്സേലിയോസ് ബാവായുടെ പെരുന്നാൾ നടത്തുവാനും, ആഘോഷിക്കുവാനും ആ സഭ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് അവകാശം നൽകി എന്ന് മാത്രമല്ല മോർ യെൽദൊ മോർ ബസ്സേലിയോസ് ബാവായുടെ തീർഥയാത്ര തിരുവനന്തപുരത്ത് 2023-ൽ ആരംഭിക്കുകയും ചെയ്തു.
ദുരുപദേശങ്ങളിൽ വീണമാർത്തോമ്മ സുറിയാനി സഭയിൽ പിന്നീട് കുരിശുകൾ സ്ഥാപിക്കുകയും, ആമുഖത്തിൽ കന്യകമറിയാമിന്റെ പേര് ചേർക്കുകയും, പരിശുദ്ധ പാത്രിയർക്കിസ് ബാവായോടു രമ്യതപ്പെടുകയും ചെയ്തു തുടർന്ന് അതെ മാരാമൺ പെരുന്നാളിൽ പാത്രിയർക്കിസ്മാർ ക്ഷണിതാക്കളാവുകയും ചെയ്തു.
മഞ്ഞിനിരിക്കരയിൽ കബറടങ്ങിയിരിക്കുന്ന മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവ അവർക്കു മൂറോൻ നൽകി അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുന്നു. മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ബാവ തുടങ്ങിയവർ പരസ്പരം യോഗങ്ങളിൽ പങ്കെടുത്തു ഐക്യത പുലർത്തി എന്നുമാത്രമല്ല അധികാരചിഹ്നങ്ങൾ പരസ്പരം കൈമാറി സഭയെ പരിരക്ഷിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭായോടുള്ള ബഹുമാനമാർഥ്യമായി ഇഗ്‌നാത്തിയോസ്(ദൈവവാഹകൻ), ബസ്സേലിയോസ്(രാജാവ്, രാജകീയം) എന്നുള്ള ഗ്രിക്ക് വാക്കുകൾ അവർ ഉപയോഗിക്കുകയില്ല.
- Catholicos(Universal Church)
എഴുതിയത് (എൽദോ രാജൻ ഇടിച്ചാണ്ടി - fb/@eldhorajan)
Credits given to Shlomo fb page to rewrite
റഫറൻസ് : സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം, Rev Fr Paulose Kattuchira(1975) Book(Kothamangalam)