- "വിരുന്നു ഒരുക്കുമ്പോൾ വിരുന്നുകാരന്റെ രുചി മനസിലാക്കേണ്ടതുണ്ട്, അത് അവർക്കു സന്തോഷകരമാവുകയുള്ളു"
- മോറാനായ യേശുക്രിസ്തുവിന്റെ ലക്ഷ്യം, പാപികളെ രക്ഷിക്കൂക എന്നു മാത്രമല്ല, പാപം ഇല്ലായ്മ ചെയ്യുക എന്നുള്ള ഉദ്ദേശം കൂടിയുണ്ട്, ബുദ്ധമതവും ഈ പാതയാണ് പിന്തുടരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
- മോർ പത്തു-കൽപ്പനകൾ പാലിക്കുന്നവരുടെ ഇടയിൽ മോറാനായ യേശു ക്രിസ്തുവിന്റെ പ്രസക്തി എത്രമാത്രം? എങ്ങനെയായിരിക്കണമെന്നു ചിന്തിക്കേണ്ടതുണ്ട്?
The Malayalam Vayana Mithram is the blog of Eldho Rajan Idichandi about theology and longer views.
ക്രിസ്ത്യൻ ദൈവാലയങ്ങൾ പല സംസകാരങ്ങളിലാണോ നിലനിൽക്കുന്നത്?
കേരളസഭയും മഹാ പൗരോഹിത്യവും
- ഇതൊരു കെട്ടുകഥയെ ആസ്പദമാക്കിയ കഥയാണ്
ദൈവനാമം
- ദൈവം ഒന്ന് തന്നെയാണ് മുൻപേ പറഞ്ഞത് ഇപ്പോഴും വാദിക്കുന്നു അത് സ്വർഗ്ഗത്തെയും ഭൂമിയെയും സൃഷ്ട്ടിച്ച ദൈവമാകുന്നു.
ദൈവത്തിനു അനേക നാമങ്ങൾ അബ്രാമിൻ ഇസഹാക്കിന്റെ പാര്യമ്പര്യമുള്ള മതങ്ങളിൽ നമ്മൾ കാണാറുണ്ട്. യഹോവ, എലോഹിം എന്നുള്ള നാമം പഴയ നിയമം പുസ്തകങ്ങളിൽ കാണാൻ കഴിയാവുന്നതാണ്. ഈ നാമങ്ങൾ ആരുടെയും ഔദാര്യമല്ല, ദൈവം നൽകിയ അതാത് ആവശ്യത്തിനുള്ള നാമങ്ങൾ ആകുന്നു.
പുതിയ നിയമപുസ്തകത്തിൽ "യേശു ക്രിസ്തു" ദൈവത്തെ അഭിസംബോധന ചെയ്യുന്നത് പിതാവ് എന്നാണു, ദൈവം തന്റെ മക്കൾ "പിതാവ്" എന്ന് വിളിക്കുന്നതാണ് ഏറെ ഇഷ്ടം. മക്കളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.
യേശു ക്രിസ്തുവിനോടു ശിഷ്യന്മാർ ചോദിക്കുന്നുണ്ട്? എങ്ങേനെയാണ് പ്രാർത്ഥിക്കേണ്ടത്? "സ്വർഗ്ഗസ്ഥനായ പിതാവേ" എന്നു വിളിച്ചാണ് യേശുക്രിസ്തു തന്റെ പ്രാർത്ഥന ശിഷ്യന്മാർക്ക് പഠിപ്പിക്കുന്നത്. നാമങ്ങൾ പലതാണ് പക്ഷേ സകല മനുഷ്യർക്കും ദൈവം ഒന്നു മാത്രമാണ് അതു സ്വർഗ്ഗത്തെയും ഭുമിയെയും സൃഷ്ടിച്ചദൈവമാകുന്നു.
തന്റെ ക്രൂശു മരണത്തിൽ കർത്താവ് ആരാമിക്ക് ഭാഷയിൽ ഉറക്കെ "ഏലോഹിം എലോഹീം" എന്നു വിളിച്ചു കരയുന്നുണ്ട്. ഏലോഹിം എന്നത് ഹെബ്രായ ഭാഷ ആയിരിക്കാം, കാരണം യഹൂദന്മാരുടെ ഭാഷ ഹെബ്രായ ഭാഷയാണ്. ഏലോഹിം ദൈവത്തിന്റെ വലിയനാമമാണ്, സൂക്ഷമത ആവശ്യം എന്നാൽ ഏലോഹിം ഹെബ്രായ ഭാഷയിൽ സകലത്തെയും സൃഷ്ടിച്ച ദൈവത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ കൃത്യമായ വസ്തുത എനിക്ക് തെളിയിക്കുവാൻ കഴിയാവുന്നതല്ല.
ദൈവം ഒന്ന് തന്നെയാണ് മുൻപേ പറഞ്ഞത് ഇപ്പോഴും വാദിക്കുന്നു അത് സ്വർഗ്ഗത്തെയും ഭൂമിയെയും സൃഷ്ട്ടിച്ച ദൈവമാകുന്നു, നമ്മുടെ സ്വഭാവം എപ്രകാരമാകുന്നു എന്നല്ല. ദൈവത്തിങ്കൽ നമ്മുടെ സ്വഭാവം ഏൽപ്പിക്കുക ദൈവം തീരുമാനിക്കട്ടെ നമ്മുടെ "സ്വഭാവം". എല്ലാവരും ഒരു ഭവനത്തിൽ അല്ല ജനിക്കുന്നത്, എല്ലാവർക്കും വേറിട്ടസ്വഭാവമാണ്, അത് നന്മയായി തീർക്കേണ്ടത് ദൈവത്തിന്റെ ആവശ്യമാണ്. ദൈവം അത് സാധിച്ചു തരും. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.
ഹവ്വായുടെ ദൈവം
- ഹവ്വായുടെ ദൈവം "ദൈവത്തോടുള്ള അനുസരണക്കേടിന്റെ പിശാചാണ്".
ദൈവം മണ്ണിനാൽ ആദാമിനെസൃഷ്ടിച്ചു, അവൻ ദൈവത്തെ അനുസരിച്ചു. അനുസരണം ദൈവത്തിൽ ഇഷ്ട്ടപ്പെട്ടു, അവനു പറുദിസയിൽ സുഖകരമായി വസിച്ചു. മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത അവനുണ്ടായിരുന്നതുകൊണ്ട് പിശാച് അവനിൽ അസൂയപൂണ്ടു വിറളിവിളിച്ചു.
ദൈവം അവന്റെ ഏകാന്തത കണ്ടു, അവൻ ഏകനാണെന്നു മനസ്സിലാക്കിയ ദൈവം തക്കതുണയെ കൊടുത്തു, അവൻ സന്തോഷവാനായി. ദൈവത്തിന്റെ ആ വലിയ പ്രവർത്തിക്കണ്ടു വീണ്ടും പിശാചു മനുഷ്യവർഗ്ഗത്തിന്റെ ആരംഭം തകർക്കണമെന്നു നിശ്ചയിച്ചു.
പിശാചു സർപ്പമായി, അവരെ പരീക്ഷിച്ചു. ഹവ്വ നിഷ്‌കളങ്കയായതുകൊണ്ട് അവനിൽ വീണു. ദൈവം സൃഷ്ടിച്ച ഒരു സൃഷ്ടിഗണവും തന്റെ പോരായ്മകൊണ്ടല്ലാതെ വീഴുകയില്ല. അവൾ തന്റെ പോരായ്മയിൽ വീണു. നാശകരമായ ചേറ്റിൽ വീണു, അവൾ തന്റെ ഇണയെ-ഭക്ഷണത്താൽ വഞ്ചിച്ചു.
ഹവ്വ പിശാച് എന്നുള്ള അനുസരണക്കേടിൽ വിശ്വസിച്ചു, ഹവ്വായുടെ ദൈവം "ദൈവത്തോടുള്ള അനുസരണക്കേടിന്റെ പിശാചാണ്".
ദൈവം എങ്കിലും പശ്ചാത്തപത്താൽ അവരെ രക്ഷിക്കുവാൻ നോക്കി, എന്നാൽ ദൈവതിരുമുൻപിൽ സത്യസന്ധത ഇല്ലായ്മ അവർക്കു നാണംനിമിത്തം നഷ്ട്ടപ്പെട്ടു. സത്യസന്ധത നഷ്ട്ടപ്പെട്ട ആദാമും ഹവ്വായും തന്റെ പാപത്താൽ ഭൂമിയിൽ ഇറക്കപ്പെട്ടു.
ആ ക്ഷണം ദൈവം ഒരു സ്ത്രീയെ നിശ്ഛയ്യിച്ചു അതാകുന്നു അമ്മ കന്യകമറിയം.
കേരളസഭ
- ഞാനൊരു മദ്ബഹ ശുശ്രുഷകനാണ്, അതിന്റെ സ്വഭാവത്താൽ മഹിമപ്പെട്ടിട്ടുണ്ട്.
കേരളസഭ അനേകവിശുദ്ധന്മാരുടെ കലവറയാണ്, ഈ ചെറിയ സമൂഹത്തിൽ നിന്നും ഇത്രയധികം വിശുദ്ധന്മാരുണ്ടോ? എന്നത് ആലോചിക്കേണ്ടതാണ്? ഈ സഭയുടെ ആരംഭം മുതൽ വിശുദ്ധന്മാർ ഉടെലെടുത്തു അവർ ഒരു ചെറിയ തെറ്റിനുപ്പോലും ഭയപ്പെട്ടു ജീവിച്ചു? ദൈവത്തോട് പശ്ചാത്തിപിച്ചു അവരോ അനുഗ്രഹം പ്രാപിച്ചു.
ക്രൈസ്തവസഭയിൽ വിവിധതരത്തിലുള്ള വിശുദ്ധന്മാരുണ്ട്, ഒന്ന് ശെമ്മാശന്മാർ അതിനൊരു മകുടമായ ഉദാഹരണമാണ് സ്റ്റേഫാനോസ് സഹദാ, വിശുദ്ധ ഗീവർഗീസ് സഹദാ, സഹദാ സൈനാധ്യപൻ ആയിരുന്നു, തന്റെ ജോലിയിൽ നിന്നും മോറാനായ യേശുക്രിസ്തുവിനുവേണ്ടി പ്രസംഗിച്ചു. ഈ മേഖലയിൽ നിന്നും വ്യക്തമാണ് കർമ്മമാണു പ്രധാനം. ഒരുവൻ തന്റെ പ്രാർത്ഥനയാൽ കർമ്മം ചെയ്താൽ അവരുടെ ശുശ്രുഷസ്വർഗത്തിൽ പ്രതിഫലമുണ്ടാകും.
കേരളത്തിൽ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ഹൈന്ദവർ ഒരുമിച്ചു വസിച്ചകാലഘട്ടം ഉണ്ടായിരുന്നു, അതിപ്പോഴും ഉണ്ടു എന്നത് സത്യം, കാരണം കേരളം തന്റെ തെറ്റുകൾ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ്. അത് നിരീശ്വരവാദികൾ ആയിരുന്നാലും അങ്ങനെ തന്നെയാണ് അതിവിടുത്തെ മണ്ണിന്റെ പ്രശ്‌നമാണ്.
ഞാൻ മുൻപേ സൂചിപ്പിച്ചതുപ്പോലെ വിശുദ്ധന്മാർ അവരുടെ കർമങ്ങളിൽ ഉണ്ടാകണം, ഇനിയും ഉണ്ടാകും. ഞാനൊരു മദ്ബഹ ശുശ്രുഷകനാണ്, അതിന്റെ സ്വഭാവത്താൽ മഹിമപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതം ദൈവം നിയന്ത്രിക്കട്ടെ. പരിശുദ്ധമായ ജീവിതം ഉടലെടുക്കണമെങ്കിൽ പരിശുദ്ധനായി ജീവിക്കണം അതിനു ദൈവത്തിന്റെ ശക്തി ഉടലെടുക്കണം, അതിനു പ്രാർത്ഥന ആവശ്യമാണ്.
ആ പരിശുദ്ധ സഭയെ തകർക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല.
പ്രണയം ശുദ്ധമാണ്
പ്രണയത്തെ വിവിധഘട്ടത്തിൽ തരം തിരിക്കുവാൻ കഴിയും. പ്രണയം ഇഷ്ടമാണ്, പ്രണയം പ്രണയവുമാണ് അത് വൈരാഗ്യവുമാണ്. എന്നാൽ പ്രണയം എങ്ങനെയാണ് വൈരാഗ്യവുമാകുന്നത്? പ്രണയം ഒരു മനുഷ്യനോട് മറ്റു മനുഷ്യനോട് തോന്നുന്നതാണ് പ്രണയം അത് സ്ത്രീയും പുരുഷനുമാകുന്നു. എന്നാൽ നഷ്ട്ടപ്രണയം ചെന്നവസാനിക്കുന്നത് തെറ്റായ പ്രവണതയിലേക്കും, തെറ്റായ ചിന്തയിലേക്കും എത്തുവാൻ സാധ്യത ഏറെയാണ്. പ്രണയം ഏറെ ആയാലും തെറ്റാണ്. മലയാളത്തിൽ പറയുന്നുണ്ട് ''അധികമായാൽ അമൃതും വിഷം''. എന്നാൽ പ്രണയം വരുത്തുന്ന ചിലപ്രവണതകളും കാണുന്നുണ്ട് അത് നമ്മൾ കാണുന്ന കഥകൾ, പാട്ടുകൾ അപ്രകാരം തന്നെ.
ശുദ്ധമുള്ള പ്രണയം ഒരിക്കലും തെറ്റിലേക്ക് നയിക്കപ്പെടുകയില്ല, എവിടെയെങ്കിലും ആരെങ്കിലും നിങ്ങളെ തുണക്കാൻ ഒരു മനുഷ്യനെ ദൈവം നിയോഗിക്കും എന്നത് ഉറപ്പായും പറയുവാൻ കഴിയും കാരണം ദൈവവും സ്‌നേഹമാണ്, കാരണം ആ സ്‌നേഹം ശുദ്ധമാണ്. പ്രണയകൊണ്ട് മാത്രം ശുദ്ധമാകണമെന്നില്ല അതിൽ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം. പഴയ നിയമം ഒരിക്കലും പ്രണയത്തെ നിരസിക്കുന്നില്ല അത് ശിംശോൻ പുസ്തകത്തിൽ വ്യക്തമാണ്(ദൈവത്തോട് ചേർന്നു വീട്ടുകാരെ മറുതലിച്ചു നടന്ന വിവാഹം). പുതിയ നിയമവും നിരസിച്ചിട്ടില്ല കാരണം ദൈവം അതിൻ ഉല്പത്തിയാകണം എന്ന് മാത്രം.
പ്രണയം വ്യഭിചാരമില്ലാത്ത ശുദ്ധമായ വിവാഹത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.