ഇന്ന് ആഗോള ശിശുആലിംഗന ദിനം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. ഓരോ കുഞ്ഞും ഓരോ പ്രതീക്ഷയുമായാണ് ഭൂമിയിൽ പിറന്നു വീഴുന്നത്. മാതാപിതാക്കൾ അവരുടെ ഓരോ വളർച്ചയിലും പ്രതീക്ഷ കൽപ്പിക്കുന്നു. യൗവനപ്രായത്തിൽ പാതിയിൽ ഉപേക്ഷിച്ചുപോയ ജീവിതങ്ങൾ അനേകർ ഈ കേരളത്തിലുണ്ട്. എന്താണ് പ്രതീക്ഷ? കുഞ്ഞുങ്ങളിലുള്ള പ്രതീക്ഷ എപ്പോഴും ഭാവിയാണ്. അവരെ സ്നേഹിക്കേണ്ടതു നമ്മുടെ കടമയാണ്. കാരണം ഓരോ കുഞ്ഞിനേയും വളർത്തേണ്ടത് അവരുടെ സ്വഭാവപ്രകാരമാണ്. അവർക്കു ശിക്ഷണം നൽകുക. എന്താണ് നന്മ എന്നറിയേണ്ടത് മാതാപിതാക്കൾ ആകുന്നു?. അധികലാളനവും അധിക ശിക്ഷണവും തെറ്റാണ് എന്ന് വാദിക്കുന്നവരുണ്ട് എന്നാൽ അത് തെറ്റാണ്. സ്‌നേഹിച്ചാൽ തിരിച്ചു സ്‌നേഹം ഉണ്ടാകും എന്നുള്ള വിശ്വാസം നമുക്ക് ആവശ്യമാണ്. പുസ്തകങ്ങൾ വായിക്കുക പ്രാർത്ഥിക്കാൻ പഠിപ്പിക്കുക കാരണം നന്മ ഉണ്ടാകുവാൻ ഇത് ആവശ്യമാണ്. അതിനു ഓരോ കുഞ്ഞിനും തലോടൽ ആവശ്യമാണ്, തലോടാം അവരുടെ നല്ല ഭാവിക്കുവേണ്ടി, പുതിയ പ്രതീക്ഷ അവരിലാണ്.