കരിങ്ങാശ്ര പള്ളി

കൊച്ചിന്‍: കേരളത്തിലെ പ്രബലമായ ദൈവാലയങ്ങളില്‍ ഒന്നാണ് പഴയ കൊച്ചിന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കരിങ്ങാച്ചിറപ്പള്ളി. കൊച്ചിന്‍ തലമുറയുമായി ആഴമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ദൈവാലയമില്ല. കരിങ്ങാച്ചിറ പള്ളി പഴയ സിനഗോഗ് ആണെന്ന് വിചാരിക്കുന്നവരുണ്ട് കാരണം യഹൂദമതം ആഴമായ ബന്ധം കൊച്ചിന്‍ സംസ്ഥാനത്ത് പഴയ കാലങ്ങളില്‍ സ്ഥാനം ഉണ്ടായിരുന്നു എന്നതില്‍ നിസംശയം പറയുവാന്‍ കഴിയും. 

അതിപുരാതനമായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കിഴില്‍ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം 722 ഏ.ഡി മകരം പതിമൂന്നാം തീയതി തൃപ്പുണിത്തുറക്ക് സമീപമായി സ്ഥാപിക്കപ്പെട്ടു. കരിങ്ങാലി എന്ന ആയുര്‍വേദത്തില്‍ നിന്നാണ് കരിങ്ങാച്ചിറ എന്നുള്ള പേര് ഉത്ഭവിച്ചത് എന്ന് കരുതുന്നു. 

ഈ ദൈവാലത്തെ പഴയ കഥ കേട്ട് കേള്‍വിയുണ്ട് കൊച്ചിന്‍ മഹാരാജാവ് ഈ ദൈവാലയത്തില്‍ കല്പിച്ചു അനുവദിച്ചിരുന്ന നേര്‍ച്ച മുടക്കുകയും എന്നാല്‍ മഹാരാജാവിന്റെ ആഗമനവേളയില്‍ സഹദാപ്രേത്യക്ഷപ്പെടുകയും തന്റെ ആഗമനം തടയുകയുമുണ്ടായി. ഈ സന്ദര്‍ശനത്തില്‍ സംഭവിച്ച അനര്‍ത്ഥം എന്താണ് എന്ന് തിരുമനസ്സ് ആലോചിക്കുകയും തടസം നീക്കുവാന്‍ വീണ്ടും ദൈവാലയത്തിനു ആവശ്യമായി കൈകാര്യങ്ങള്‍ നല്കുകയുമുണ്ടായി എന്നതാണ് ഐത്യഹം.

നാനം മൗനം എന്നുള്ള പഴയലിപിയില്‍ കരിങ്ങാച്ചിറ പള്ളിയെക്കുറിച്ചു എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്  ''നമ്മുടെ കര്‍ത്താവായ മോറാന്‍യേശുമിശിഹായുടെ ഏ.ഡി 722 നൂറ്റാണ്ടില്‍ മകരമാസം പതിമൂന്നാം തിയ്യതിയില്‍ മാര്‍ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു, പിന്നീട് പള്ളിയുടെ പുനര്‍സ്ഥാപനം ഏ.ഡി 822ല്‍ കര്‍ക്കിടകം 21ല്‍ നടത്തപ്പെടുകയുണ്ടായി''

മലയാളം ഭാഷയുടെ കൃത്യമായ സ്ഥാപനം തെളിയിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുലശേഖരം രാജാവിന്‍ കാലത്താണ് ഭാഷയുടെ തുടര്‍ഭാവം എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. 

പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സിസ് മെത്രാന്‍ മലങ്കര യാക്കോബായ സഭയുടെ ദൈവാലയങ്ങള്‍ കത്തോലിക്ക സഭയില്‍ ലയിപ്പിക്കാന്‍ ശ്രമം നടത്തുകയുണ്ടായി എന്നാല്‍ കരിങ്ങാച്ചിറ ഇടവക കൂറു-മാറാതെ സുറിയാനി സഭയോട് ഇപ്പോഴും നിലനില്‍ക്കുന്നു. ഉദയംപൂര്‍ സുന്നഹദോസിനു ശേഷം നടന്ന മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ അതിനു എതിരേ കൂനന്‍ കുരിശു സത്യ പ്രതിജ്ഞ ചെയ്യുകയുണ്ടായി. ആ പ്രതിജ്ഞയില്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഒന്നടങ്കം ഒരുമയോടെ ശക്തമായി സുറിയാനി സഭ ബന്ധത്തില്‍ നിലനിന്നു. ഈ ചരിത്ര സത്യത്തില്‍ കരിങ്ങാശ്രപ്പള്ളിയും അംഗമായി. 

മോര്‍ യെല്‍ദൊ മോര്‍ ബസ്സേലിയോസ് ബാവ പള്ളിയില്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയുമുണ്ടായി. പുണ്യവാന്റെ നേര്‍ച്ചയില്‍ ഈ ദൈവാലയം ഊറ്റം കൊള്ളുന്നുമുണ്ട്. പരിശുദ്ധന്റെ ആസ്തി ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഇതിവിടെ ആലുവയിലെ മോര്‍ അത്താനാസിയോസ് വലിയ തിരുമേനി സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. 

ആംഗ്ലിക്കന്‍ അംഗമായ ക്‌ളാഡിയസ് ബുക്കാന്‍ കരിങ്ങാശ്രപ്പള്ളി കണ്ടുവെന്നുവെന്നും ഈ പ്പള്ളിയുടെ വിവരങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. മലങ്കര സുറിയാനി സഭയിലെ വിവിധപിതാക്കന്മാര്‍ ഈ പള്ളി സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. മോര്‍ ഗ്രിഗോറിയോസ് മോര്‍ ഗ്രിഗോറിയോസ് എന്നറിയപ്പെടുന്ന കൊച്ചുതിരുമേനി(ചാത്തുരുത്തില്‍ തിരുമേനി) ഈ പള്ളിയില്‍ നിന്നും കശീശ്ശാ പട്ടം സ്വികരിച്ചു ദൈവാലയത്തിന്റെ ഉയര്‍ച്ചക്കായിയത്നിച്ചു. മഞ്ഞിനിരിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃത്യന്‍ പാത്രിയര്‍ക്കിസ് ബാവ ഈ പള്ളിയില്‍ സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട് എന്നുള്ളത് പ്രേത്യേകതയാണ്. മോര്‍ സ്‌ളീബാ മോര്‍ ഒസ്താത്തിയോസ്, മോര്‍ യൂലിയോസ് തുടങ്ങിയവര്‍ ഈ ദൈവാലയത്തില്‍ സന്ദര്‍ശിച്ച പിതാക്കന്മാരാണ്.

അനേകം പള്ളികളുടെ തലമുറകളുടെ തലപ്പള്ളിയായി ഇന്നും ഈ ദൈവാലയം പരിലസിക്കുന്നു എന്നുള്ളത് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് നിസംശയം പറയുവാന്‍ കഴിയും.

കടപ്പാട് (സുറിയാനി ഓര്‍ത്തോഡോക്‌സ് സഭ റിസോഴ്സ്സ്)