അദ്ദേഹം അരനൂറ്റാണ്ടിലേറെ നിയമസഭാഅംഗമായിരുന്നു, മത്സരം പുതുപ്പള്ളിയിൽ നിന്ന് മാത്രമായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത, ആകെ എതിരാളി എന്ന് പറയുവാൻ കഴിയുന്നത് മണർകാട് നിന്നുള്ള എസ്.എഫ്.ഐ നേതാവ് ജയ്ക്ക് സി തോമസ് മാത്രമായിരുന്നു.
ശ്രീ ഉമ്മൻചാണ്ടി രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിജയിക്കുകയും ഏഴു വർഷം കേരളജനതയെ നയിക്കുകയും ചെയ്തു.
കേരളത്തിൽ യാക്കോബായ-ഓർത്തോഡോക്സ് കക്ഷി വഴക്കിൽ രണ്ടു സ്ഥാനത്തും നിൽക്കുവാൻ അതീവതീവ്ര ശ്രമം നടത്തിയിട്ടുണ്ട് എന്നുമാത്രമല്ല സമാധാനം കാംക്ഷിക്കുകയും, അതിനുള്ള ശ്രമങ്ങൾ നടത്തുകയും പിന്തുണ നൽകുകയും ചെയ്തു.
കേരളത്തിന്റെ വികസനപ്രവർത്തനകളിൽ മുൻപന്തിയിൽ ശ്രി ഉമ്മൻചാണ്ടിയുടെ കൈയ്യൊപ്പ് ഉണ്ട് എന്നത് നിസംശയം പറയുവാൻ കഴിയും. വഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഇതിനു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നഷ്ടം കേരളജനതയ്ക്ക് എന്നും തീരാനഷ്ടം തന്നെയാണ്.