ദാനമായി നല്കിയവളാണ് ഭാര്യ

  • ദൈവത്തോട് നിങ്ങളുടെ തുണ ആരാണെന്നു ചോദിക്കുക അവൻ വെളിപ്പെടുത്തി തരും.

ദൈവം ആണിനു തുണ അല്ലെങ്കിൽ ദാനമായി നല്കിയവളാണ് ഭാര്യ, അവന്റെ ബലഹീനതയിൽ അവനെ സഹായിക്കാൻ അവളുടെ തുണ ആവശ്യമാണ്. ഒരാൾ ഒരാളെക്കാൾ മുൻപിലുമല്ല, പിൻപിലുമല്ല. 

പറുദിസയിൽ, ദൈവം ആദാമിനു കൂട്ടായി ഹവ്വയെ നൽകി. സ്ത്രീ ഹവ്യയായി രൂപാന്തരപ്പെട്ടു, അതിന്റെ അർത്ഥം രാത്രിയെന്നാണ്. രാത്രി എന്നതിന് ഇരുട്ട് എന്നുള്ള അർത്ഥം എന്നുംകൂടി മലയാളത്തിലുണ്ട്. ആദം എന്നതിനു അർത്ഥം ദിനം അല്ലെങ്കിൽ ഭൂമി എന്നുകൂടി ഉണ്ട്. ദൈവം ഉൽപ്പത്തിയിൽ ഇരുട്ടിനെയും, പ്രകാശത്തെയും സൃഷ്ടിച്ചു. ദൈവത്തിന്റെയായിരുന്നു ഇരുട്ടും പ്രകാശവും.   

അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ഇവർക്ക് ന്യായമായ ദൈവത്തിങ്കൽ നിന്നും ഒരു ഭാര്യ മാത്രം നല്കപ്പെട്ടിട്ടുള്ളൂ, ഞാൻ പറയുന്നത് യിശ്മായേലിന്റെ അനുഗ്രഹത്തെയോ, ഏശാവിന്റെയോ അനുഗ്രഹത്തെയോ അല്ല. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെ ദൈവത്തിന്റെ കാര്യമാണ്. 

മോറാനായ യേശുക്രിസ്തുവും ഒരു ഭാര്യ എന്നുമാത്രം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. സന്യാസത്തെക്കുറിച്ചു ഞാൻ ഇവിടെ എഴുതുന്നില്ല അത് വേറൊരു വിഷയമാണ് അതിവിടെ ചേർത്തു വളച്ചൊടിക്കുവാൻ സാധ്യത ഉണ്ട്. 

ദൈവം തന്നത് അതും നിശ്ചയിച്ചു തന്നത് ദൈവദാനമാണെങ്കിൽ അത് ദൈവത്തിങ്കൽ കൽപ്പിച്ചു നൽകിയ അനുഗ്രഹമുണ്ട്, ദൈവം നൽകിയ അനുഗ്രഹത്തിനു അപ്പുറം മനുഷ്യൻ നിശ്ചയിക്കുന്നതല്ല . ഇല്ലെങ്കിൽ ഇല്ല എന്നേയുള്ളു!

ദൈവത്തോട് നിങ്ങളുടെ തുണ ആരാണെന്നു ചോദിക്കുക? അവൻ വെളിപ്പെടുത്തി തരും അതിനു ദൈവവിശ്വാസം ആവശ്യമാണ്. 

ദൈവത്തിൽ ജീവിതം സമർപ്പിക്കുക ഉടഞ്ഞതിനെ നിവർത്തുവാൻ അവനു സാധിക്കും.