- ഹവ്വായുടെ ദൈവം "ദൈവത്തോടുള്ള അനുസരണക്കേടിന്റെ പിശാചാണ്".
ദൈവം മണ്ണിനാൽ ആദാമിനെസൃഷ്ടിച്ചു, അവൻ ദൈവത്തെ അനുസരിച്ചു. അനുസരണം ദൈവത്തിൽ ഇഷ്ട്ടപ്പെട്ടു, അവനു പറുദിസയിൽ സുഖകരമായി വസിച്ചു. മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത അവനുണ്ടായിരുന്നതുകൊണ്ട് പിശാച് അവനിൽ അസൂയപൂണ്ടു വിറളിവിളിച്ചു.
ദൈവം അവന്റെ ഏകാന്തത കണ്ടു, അവൻ ഏകനാണെന്നു മനസ്സിലാക്കിയ ദൈവം തക്കതുണയെ കൊടുത്തു, അവൻ സന്തോഷവാനായി. ദൈവത്തിന്റെ ആ വലിയ പ്രവർത്തിക്കണ്ടു വീണ്ടും പിശാചു മനുഷ്യവർഗ്ഗത്തിന്റെ ആരംഭം തകർക്കണമെന്നു നിശ്ചയിച്ചു.
പിശാചു സർപ്പമായി, അവരെ പരീക്ഷിച്ചു. ഹവ്വ നിഷ്‌കളങ്കയായതുകൊണ്ട് അവനിൽ വീണു. ദൈവം സൃഷ്ടിച്ച ഒരു സൃഷ്ടിഗണവും തന്റെ പോരായ്മകൊണ്ടല്ലാതെ വീഴുകയില്ല. അവൾ തന്റെ പോരായ്മയിൽ വീണു. നാശകരമായ ചേറ്റിൽ വീണു, അവൾ തന്റെ ഇണയെ-ഭക്ഷണത്താൽ വഞ്ചിച്ചു.
ഹവ്വ പിശാച് എന്നുള്ള അനുസരണക്കേടിൽ വിശ്വസിച്ചു, ഹവ്വായുടെ ദൈവം "ദൈവത്തോടുള്ള അനുസരണക്കേടിന്റെ പിശാചാണ്".
ദൈവം എങ്കിലും പശ്ചാത്തപത്താൽ അവരെ രക്ഷിക്കുവാൻ നോക്കി, എന്നാൽ ദൈവതിരുമുൻപിൽ സത്യസന്ധത ഇല്ലായ്മ അവർക്കു നാണംനിമിത്തം നഷ്ട്ടപ്പെട്ടു. സത്യസന്ധത നഷ്ട്ടപ്പെട്ട ആദാമും ഹവ്വായും തന്റെ പാപത്താൽ ഭൂമിയിൽ ഇറക്കപ്പെട്ടു.
ആ ക്ഷണം ദൈവം ഒരു സ്ത്രീയെ നിശ്ഛയ്യിച്ചു അതാകുന്നു അമ്മ കന്യകമറിയം.