വിശ്വാസം

  • വിശ്വാസം

വിശ്വാസം അതൊരു പൊരുളാണ്. വിശ്വാസം എന്നത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയമാകുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാക്യത്തിൽ എനിക്ക് നല്ല വിശ്വാസം ഇല്ലെങ്കിലും ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു കാരണം ഒരു ആഗ്രഹത്തിന്റെ പിന്നാലെ അല്ല "വിശ്വാസം". വിശ്വാസം ഹൃദയത്തിൽ നിന്നും മനസ്സിലേക്കും, മനസ്സിൽ നിന്നും ശരീരത്തിൽ ഉൾക്കൊള്ളണം. 

കഥകളിൽ നിന്നും പാട്ടുകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും വിശ്വാസം ഉടലെടുക്കുന്നു, ദൈവിക ഗ്രന്ഥങ്ങൾ യഥാർത്ഥമായ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നു. വിശ്വാസം എപ്പോഴും ഉറച്ചു നിൽക്കണമെന്നില്ല. വിശ്വാസം അതിന്റെതായ ഉയർച്ച ലഭിക്കണമെങ്കിൽ ദൈവീക കരുതൽ നമ്മോടൊപ്പം ഉണ്ടാകണം.

ഒരാളെ ആഴമായി വിശ്വസിക്കുന്നത് യഥാർത്ഥത്തിൽ ശരിയല്ലെങ്കിലും, സ്‌നേഹം വിശ്വാസത്തിലേക്ക് നയിക്കുന്നു. ആ സ്‌നേഹം ശരിയാകേണ്ടത് ആവശ്യകതയാണ്. ഒരുവന്റെ ഉയർച്ചയിലും, സഹനത്തിലും വിശ്വാസത്തിനു അതിന്റെതായ പ്രാധാന്യം കൽപ്പിക്കുന്നു. വിശ്വാസം ദൈവത്തിൽ അധിഷ്ഠതമാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വയമേയുള്ള വിശ്വാസവും, സ്വയം പ്രഖ്യാപിക്കുന്നതുപ്പോലെ നടക്കണമെന്നില്ല. അതിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ആവശ്യമാണ്. ആ കൈയ്യൊപ്പ് നേടിയെടുക്കുവാൻ നല്ല ഉദേശങ്ങളിലൂടെ ഫലവത്താകും എന്നതിൽ സംശയമില്ല. 

ദൈവത്തിൽ  പ്രത്യാശയർപ്പിക്കുക, അവൻ നമ്മുടെ വലഭാഗത്തുണ്ട്, ആ നമ്മുടെ ധൈര്യമാണ് വിശ്വാസം.