മാതാവും എന്റെ പള്ളിയും
കുണ്ടറ(കൊല്ലം): എന്റെ ദൈവായം ശുദ്ധിമതിയായ മർത്തമറിയം അമ്മയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ആദ്യകാലങ്ങളിൽ മാർതോമ്മാശ്‌ളീഹായുടെ നാമത്തിൽ ഈ ദൈവാലയം സ്ഥാപിക്കപ്പെട്ടതാണെങ്കിലും പിന്നീട് അമ്മയുടെ നാമത്തിലേക്കു ചേർക്കപ്പെട്ടു.
ആദ്യകാലങ്ങളിൽ തന്നെ ഈ ദൈവാലയം അമ്മയുടെ അത്ഭുതത്തിൽ കീഴിൽ നിലനിന്നതായി കേട്ടിട്ടുണ്ട്. ഞാൻ പറയുന്നത് കേട്ടറിഞ്ഞകാര്യങ്ങൾ മാത്രമാണ്. പള്ളിപൂട്ടപ്പെട്ടതിനു ശേഷം ചാപ്പൽ സ്ഥാപിതമായി, പൂർവികരുടെ ഒത്തോരുമേൽ സ്ഥലം കൂടിയായിരുന്നു ഈ കൊച്ചു ചാപ്പൽ. സുറിയാനി സഭയിലെ ചാപ്പൽ എന്ന് പറയുന്നത് താൽക്കാലിക ദൈവാലയമാണ്, പുതിയ ദൈവാലയം ഉയരുന്നതുവരെ ഈ ചാപ്പൽ തുടരും.
പണ്ടു ചാപ്പലിൽ കള്ളൻ കയറുകയും മദ്ബഹായുടെ ഓട് മാറ്റുകയും ആ സ്ഥലത്ത് മാതാവിനെ കാണുകയുമുണ്ടായി എന്നതാണ് സത്യം.
വേറൊരു അത്ഭുതം കേട്ടിട്ടുള്ളത്, ദൈവാലയത്തിന്റെ പുതിയ പണി തുടരുകയും ജോലി വ്യവസ്ഥയിൽ വന്നവർ ഉള്ളിൽ മദ്യപിച്ചു കയറുകയും(സുനോറോയുടെ പണി തുടരുന്ന സമയം) മാതാവിനെ കാണുകയും ഉണ്ടായി എന്നാണു കേട്ടിട്ടുള്ളത്. പിന്നീട് പുതിയ ആളുകൾ വന്നു പണി പൂർത്തികരിച്ചുവെന്നാണ് ചരിത്രം.
പള്ളിയുടെ സെകുരിറ്റി ചുമതലക്കായി പീറ്റർ എന്നൊരാളെ നിയോഗിച്ചു, അദ്ദേഹം യഹൂദൻ എന്ന് അഭിപ്രായപ്പെട്ടു. രാത്രിയിൽ അദ്ദേഹം പഴയ കുരിശടിയുടെ മുൻവശത്ത് ദൈവമാതാവിനെ കാണുകയും, അപ്രത്യക്ഷ്യമായി എന്നാണു അദ്ദേഹത്തിൽ നിന്നും എനിക്ക് അറിയുവാൻ സാധിച്ചത്.
ഇനിയും അത്ഭുതങ്ങൾ ഉണ്ട്, അറിയുവാനും ഉണ്ട്. ഇവിടെ ചുരുക്കുന്നു.
ഒരു ചെറിയ അതഭുതം
ഒരു ചെറിയ അതഭുതം കൂടി എഴുതുന്നു, എന്റെ ഭവനത്തിലെ ചെറിയ നിത്യകന്യക അമ്മയുടെ ഫോട്ടോയിൽ നിന്നും സുഗന്ധമണം വരാറുണ്ടായിരുന്നു. പലസ്ഥലങ്ങളിൽ എനിക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്