സ്വയഭോഗം

ഇത്തരം വിഷയങ്ങളിൽ നന്മക്കു പറയുന്നതല്ലാതെ ഇടപെടുന്നതിൽ താല്പര്യമില്ല, ചുവടെ കുറച്ചു വാക്യങ്ങൾ കൊണ്ട് അവസാനിപ്പിക്കുന്നു. എല്ലാം വാക്യങ്ങളും കടമെടുത്തേക്കുന്നത് ലേവ്യപുസ്തകത്തിൽ നിന്നുമാണ്. വിശുദ്ധ ഗ്രന്ഥത്തിലുള്ള ലേവ്യ പുസ്തകം യഹൂദന്മാരുടെ പുസ്തകമാണ്.

"ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം."

"പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം."

"ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും. ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം."

ഇവിടെ അവസാനിപ്പിക്കുന്നു ഈ വിഷയം.

മാതാവും പള്ളിയും

മാതാവും എന്റെ പള്ളിയും 

കുണ്ടറ(കൊല്ലം): എന്റെ ദൈവായം ശുദ്ധിമതിയായ മർത്തമറിയം അമ്മയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ആദ്യകാലങ്ങളിൽ മാർതോമ്മാശ്‌ളീഹായുടെ നാമത്തിൽ ഈ ദൈവാലയം സ്ഥാപിക്കപ്പെട്ടതാണെങ്കിലും പിന്നീട് അമ്മയുടെ നാമത്തിലേക്കു ചേർക്കപ്പെട്ടു. 

ആദ്യകാലങ്ങളിൽ തന്നെ ഈ ദൈവാലയം അമ്മയുടെ അത്ഭുതത്തിൽ കീഴിൽ നിലനിന്നതായി കേട്ടിട്ടുണ്ട്. ഞാൻ പറയുന്നത് കേട്ടറിഞ്ഞകാര്യങ്ങൾ മാത്രമാണ്. പള്ളിപൂട്ടപ്പെട്ടതിനു ശേഷം ചാപ്പൽ സ്ഥാപിതമായി, പൂർവികരുടെ ഒത്തോരുമേൽ സ്ഥലം കൂടിയായിരുന്നു ഈ കൊച്ചു ചാപ്പൽ. സുറിയാനി സഭയിലെ ചാപ്പൽ എന്ന് പറയുന്നത് താൽക്കാലിക ദൈവാലയമാണ്, പുതിയ ദൈവാലയം ഉയരുന്നതുവരെ ഈ ചാപ്പൽ തുടരും. 

പണ്ടു ചാപ്പലിൽ കള്ളൻ കയറുകയും മദ്ബഹായുടെ ഓട് മാറ്റുകയും ആ സ്ഥലത്ത് മാതാവിനെ കാണുകയുമുണ്ടായി എന്നതാണ് സത്യം. 

വേറൊരു അത്ഭുതം കേട്ടിട്ടുള്ളത്, ദൈവാലയത്തിന്റെ പുതിയ പണി തുടരുകയും ജോലി വ്യവസ്ഥയിൽ വന്നവർ ഉള്ളിൽ മദ്യപിച്ചു കയറുകയും(സുനോറോയുടെ പണി തുടരുന്ന സമയം) മാതാവിനെ കാണുകയും ഉണ്ടായി എന്നാണു കേട്ടിട്ടുള്ളത്. പിന്നീട് പുതിയ ആളുകൾ വന്നു പണി പൂർത്തികരിച്ചുവെന്നാണ് ചരിത്രം. 

പള്ളിയുടെ സെകുരിറ്റി ചുമതലക്കായി പീറ്റർ എന്നൊരാളെ നിയോഗിച്ചു, അദ്ദേഹം യഹൂദൻ എന്ന് അഭിപ്രായപ്പെട്ടു. രാത്രിയിൽ അദ്ദേഹം പഴയ കുരിശടിയുടെ മുൻവശത്ത് ദൈവമാതാവിനെ കാണുകയും, അപ്രത്യക്ഷ്യമായി എന്നാണു അദ്ദേഹത്തിൽ നിന്നും എനിക്ക് അറിയുവാൻ സാധിച്ചത്. 

ഇനിയും അത്ഭുതങ്ങൾ ഉണ്ട്, അറിയുവാനും ഉണ്ട്. ഇവിടെ ചുരുക്കുന്നു.

ഒരു ചെറിയ അതഭുതം

ഒരു ചെറിയ അതഭുതം കൂടി എഴുതുന്നു, എന്റെ ഭവനത്തിലെ ചെറിയ നിത്യകന്യക അമ്മയുടെ ഫോട്ടോയിൽ നിന്നും സുഗന്ധമണം വരാറുണ്ടായിരുന്നു. പലസ്ഥലങ്ങളിൽ എനിക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും അന്ത്യോഖ്യ സുറിയാനി ഓർത്തോഡോക്സ് സഭയും

ഇസ്രായേലിന്റെ മണ്ണിൽ നിന്നും പൗരസ്ത്യപ്രദേശങ്ങൾ സന്ദർശിച്ചു, മാർത്തോമ്മാശ്ലിഹാ കപ്പൽമാർഗം മലങ്കരയുടെ മണ്ണിൽ വന്നിറങ്ങി. തന്റെ പ്രക്ഷിതപ്രവർത്തനത്തിനു രാജാവിന്റെ അനുമതിവാങ്ങി ശുശ്രുഷ ആരംഭിച്ചു പൂർത്തികരിച്ചു. മതം ചില സമയം പലതരത്തിൽ ഒരു രക്ഷപ്പെടൽ കൂടിയാണ്.

ഈ ലോകത്ത് തെറ്റായ മാർഗങ്ങളും ശരിയായ മാർഗങ്ങളുമുണ്ട്, നിരീശ്വരവാദികൾപ്പോലും അതിനെ വിശ്വസിക്കുന്നു. ശുദ്ധമുള്ള മാർത്തോമശ്ലിഹാ തന്റെ ദൗത്യം പൂർത്തികരിച്ചുവെങ്കിലും കർത്താവായ യേശുക്രിസ്തുവിന്റെ പൗരോഹിത്യം അവർക്കു ഇല്ലായിരുന്നു, അതിന്റെ പോരായ്മകളും അവർക്കു ഉണ്ടായിരുന്നു.

ശുദ്ധമുള്ള യേശു ക്രിസ്തുവിനെ യുദ്ന്മാർ കൊന്നു, ആ പാപം അവരുടെ മുകളിൽ ഇന്നും നിലനിൽക്കുന്നു. അത് പരിഹരിക്കപ്പെടണമെങ്കിൽ യേശു ക്രിസ്തുവിന്റെ ആവശ്യമുണ്ട്. ശുദ്ധമുള്ള രക്തത്തിന്റെ മക്കളാക്കാൻ അവൻ ശ്രമിച്ചു എങ്കിലും അവർ വിലകൊണ്ടില്ല. 

ആയതുകൊണ്ട് ആ പാപം അവരിൽ നിലനിൽക്കുന്നതുകൊണ്ടു ആർക്കദോക്കിയന്മാരുടെ കാലത്തു അവർ തങ്ങളുടെ പൗരോഹത്യത്തെ സംശയിക്കേണ്ടീ വന്നു. അവരിൽ വെറുപ്പ് വിദ്വേഷം ഉള്ളിൽ ഉണ്ടായിരുന്നു, അത് അവരീൽ പാപം നിലനിൽക്കുന്നതുകൊണ്ടാകുന്നു.

ശുദ്ധമുള്ള മാർത്തോമശ്ലിഹാ മാമോദിസ നൽകി പകലോമറ്റം ഗോത്രത്തെ, ക്രിസ്ത്യാനികൾ ആക്കിയെങ്കിലും, കൈവെപ്പു ഇല്ലായ്മ പിന്തുടർച്ചയെ തടഞ്ഞു, എങ്കിലും യഹൂദന്മാരുടെ പിന്തുടർച്ച അവർക്കുണ്ടായിരുന്നു അതാകുന്നു വംശാവലി എന്ന് പൊതുവെ പറയുന്നത്. 

അവരിൽ നേത്രസ്ഥാനം നൽകുവാൻ ഒരു നേതാവുമില്ലായിരുന്നു. സഭ എന്ന് അഭിസംബോധന ചെയ്യുവാൻ കഴിയുമെങ്കിലും ഒരു കൂട്ടായ്മ എന്നതിലുപരി ഒന്നുമില്ലായിരുന്നു, 'പരിശുദ്ധ' എന്നുള്ള വാക്ക് അപ്രഖ്യാതിമായിരുന്നു. 

ഇങ്ങനെയുള്ള സഭയിൽ അന്ത്യോഖ്യ സുറിയാനി ഓർത്തോഡോക്‌സ് സഭ തങ്ങളുടെ പിതാക്കന്മാരെ മലങ്കരയിൽ അയച്ചു സംരക്ഷിച്ചു, പിന്നീട് അവർക്കു പിന്തുടർച്ച നൽകി സംരക്ഷിച്ചു. 

ഇന്നും അതിന്റെ പിൻതലമുറക്കാർ;

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായി നിലകൊള്ളുന്നു, അവർ അതിൽ അഭിമാനിക്കുന്നു.

കലാപം

  • വളച്ചൊടിക്കുക എന്നതിലുപരി വ്യക്തിഹത്യ അനുവദിക്കാൻ കഴിയാവുന്നതല്ല.

കേരളത്തിൽ വിഭിന്നമായ ജാതിസ്പർദ്ധത ഉണ്ടെങ്കിലും, മതപരമായ വർഗീയത ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ ബി.ജെ.പി ഉടെലെടുത്തിട്ടുണ്ടെങ്കിലും മതപരമായ പ്രശ്‌നങ്ങൾക്ക്, ആ പാർട്ടിയുടെ തുടക്കത്തിൽ ഇവിടെ ആരംഭിച്ചുവെങ്കിലും കേരളമണ്ണിൽ വേരുറപ്പിക്കാൻ സാധിച്ചിട്ടില്ല എന്നത് നഗ്‌നമായ സത്യമാണ്.

കേരളത്തിൽ പാർട്ടിയുടെ കാര്യമല്ല ഞാൻ ഇടയപ്പെടുന്നത് പകരം ജനങ്ങൾ വർഗീയതയിലേക്കു കടക്കുവാൻ കഴിയാതെ വഴി അടക്കുക എന്നതാണ് സത്യസന്ധമായ സത്യം. ജനങ്ങൾ നേതാക്കളെ വിശ്വസിക്കുന്നു, അവർ വിജയിക്കുകയോ ജനശ്രദ്ധ ആകർഷിക്കുകയോ ചെയ്യാറുണ്ട്. ജനനന്മ വാക്കിലല്ല പ്രധാനം അവർ എന്ത് നാടിനു തന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

കലാപം ആരംഭിക്കുന്നത്, ദൈവാലയങ്ങൾ തകർക്കുക അല്ലെങ്കിൽ അമ്പലം, മുസ്ലിം ദൈവാലയം, മതഗ്രന്ഥങ്ങൾ  തകർക്കുക എന്നതിലൂടെയാണ്, തുടക്കത്തിൽ ഇത് തടഞ്ഞാൽ തീരാവുന്ന പ്രശനം ഇന്നിവിടെയുള്ളൂ. പ്രധാനമായും വാർത്തമാധ്യമങ്ങളെ ശ്രദ്ധിക്കുക എന്നതും ശരിയായ കാര്യമാണ്, കാരണം വാക്കുകൊണ്ട് ഈ ലോകം മുഴുവൻ നശിപ്പിക്കുവാനുള്ള കഴിവ് ഉണ്ട്. 

പല പ്രമുഖആളുകളുടെ വാക്കുകൾ വളച്ചൊടിച്ചു ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എല്ലാം തന്നെ തെറ്റായ പ്രവണതയാണ്. വളച്ചൊടിക്കുക എന്നതിലുപരി വ്യക്തിഹത്യ അനുവദിക്കാൻ കഴിയാവുന്നതല്ല. വാർത്ത ചർച്ച ഇപ്പോഴും ആവശ്യമാണ് നശിപ്പിക്കുക എന്നത് ശരിയല്ല.

ഞാൻ മുൻപേ പറഞ്ഞത് വർഗീയത എന്നുള്ള വിഷയം ആണെല്ലോ, അത് എതിർക്കപ്പെടണം, വർഗീയത വളരുവാൻ അനുവദിക്കരുത്. മാധ്യമങ്ങൾക്കു അപ്പുറം ജനങ്ങൾക്കാണ് ഇതിന്റെ ശരിയായ ദിശ മനസ്സിലാക്കേണ്ടത്. 

ജനങ്ങളിൽ നന്മയും തിന്മയും നിലനിൽക്കുന്നുണ്ട്, ജനങ്ങളാണ് തീരുമാനിക്കേണ്ടത് നന്മയും തിന്മയും. ജനങ്ങളുടെ ശ്രദ്ധ ആവശ്യം, ജനങ്ങൾ, ഈ വർഗീയത എന്നുള്ള വിഷയത്തിൽ കാര്യങ്ങളിൽ, ശ്രദ്ധാലുവായിരിക്കട്ടെ.

സകലരും രക്ഷപ്പെടേണ്ടത് ദൈവത്തിന്റെ ദൗത്യമാണ്

  • ആ രക്ഷ ക്രിസ്തുവിൽ ശരീരമാണ്. പാപമോചനം ഈ ലോകത്തിൽ ലഭ്യമാണ് പക്ഷെ ശരീരത്തിൽ രക്ഷ വേണമെങ്കിൽ ക്രിസ്തുവെന്നുള്ള ശരീരം ആവശ്യമാണ് അതാകുന്നു ക്രിസ്തുവിൻ ദൗത്യം

മോറാനായ യേശു ക്രിസ്തുവിനെക്കുറിച്ചു എത്ര വിവരിച്ചാലും മതിയാവുകയില്ല. യേശു ക്രിസ്തു നിത്യകന്യക മറിയാമിൽന്നും ശരീരം ധരിച്ചു മാനുഷികനായി പിറന്നു, അവൻ ദൈവപുത്രനായിരുന്നു, ദൈവവുമായിരുന്നു. മൂന്നാമനിൽ രണ്ടാമനുമാണ്. 

മാനുഷ്യനിൽ അതിക്രമം വ്യാപിച്ചകാലഘട്ടം, രക്ഷകനില്ല എന്നു എഴുതിച്ചേർത്ത നൂറ്റാണ്ടുകളുടെ പര്യാവസാനം, ദൈവത്തിന്റെ ജനത ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടം. അവിടെ ദൈവം എഴുതി ചേർത്തു യേശു ക്രിസ്തുവെന്നുള്ള നാമം. 

ആ നാമം, സകല നാമങ്ങൾക്കു ഉന്നതമായി, ഭൂരിപക്ഷമായിരുന്ന അവിശ്വാസികൾക്കു പരിശുദ്ധ സഭയിലേക്കു കടന്നുവരുവാൻ യേശു ക്രിസ്തു കാരണം വഴി ഒരുക്കി. യഹൂദന്മാരുടെ പൗരോഹിത്യം യേശു ക്രിസ്തു സഭയിലിലേക്കു ലഭിക്കപ്പെട്ടു കാരണം അവൻ കാരണം രക്ഷ ഉണ്ടാകേണ്ടത് ദൈവത്തിന്റെ ദൗത്യമായിരുന്നു.

ആ ദൗത്യം ദൈവം അവനിൽ പൂർത്തികരിച്ചു. അവസാനനിമിഷം അവൻ ദൈവത്തോട് ചോദിച്ചു എന്നിൽ നിന്നും ഈ പാനപാത്രം ഒഴിവാക്കുമോ? ദൈവം മറുപടി നൽകിയില്ല. അവൻ നീതിമാൻ ആയിരുന്നു, സകലജനങ്ങൾക്ക് വേണ്ടി അവൻ സഹിച്ചു, ക്രൂശിക്കപ്പെട്ടു, ഉയിർത്തെഴുന്നേൽപ്പ് നടത്തപ്പെട്ടു. 

അവന്റെ ശരീരം ഭൂമിയിൽ ദ്രവിച്ചുപോകുവാൻ അനുവദിച്ചില്ല, ദേഹം, ദേഹി യോജിച്ചു. അവൻ വരും അന്ത്യന്യായവിധിക്കായി അതിനായി ഭൂമി ഒരുക്കപ്പെടും? ആ സമയം ഭൂമിക്കുവേണ്ടി ഒരുക്കപ്പെട്ട രക്ഷയും ചോദിക്കപ്പെടും? ഉണ്ടാകും. സകല മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടിയാണ് അവൻ ജാതനായത്?.

ആ രക്ഷ ക്രിസ്തുവിൽ ശരീരമാണ്. പാപമോചനം ഈ ലോകത്തിൽ ലഭ്യമാണ് പക്ഷെ ശരീരത്തിൽ രക്ഷ വേണമെങ്കിൽ ക്രിസ്തുവെന്നുള്ള ശരീരം ആവശ്യമാണ് അതാകുന്നു ക്രിസ്തുവിൻ ദൗത്യം. ആ സമയം ശരീരം ഉയിർത്തെഴുന്നേൽക്കും അത് ദൈവത്തിന്റെ ആവശ്യമാണ്.

പരിശുദ്ധ സുറിയാനി ഓർത്തോഡോക്‌സ് സഭയിൽ ഒരുവൻ മാമോദിസ മുങ്ങുമ്പോൾ അവന്റെ തലമുറയുടെ പാപങ്ങൾ ആകുന്നു ക്ഷമിക്കപ്പെടുന്നത്, അതിനർത്ഥം ആ തലമുറ രക്ഷപ്പെട്ടു എന്നാകുന്നു. 

വിശുദ്ധ ഗ്രന്ഥത്തിൽ പുതിയ ശരീരം പുതിയ ആത്മാവിനെക്കുറിച്ചു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്, അത് അന്ത്യസമയത്ത് ഉണ്ടാകുമെന്നു സഭ പഠിപ്പിക്കുന്നുമുണ്ട്. സകലരും രക്ഷപ്പെടേണ്ടത് ദൈവത്തിന്റെ ദൗത്യമാണ്, ക്രിസ്തുവിങ്കൽ നിന്നുള്ളതാണോ എന്നു ചിന്തിക്കേണ്ടതാണ്? പകരം ദൈവത്തിന്റെ ദൗത്യമാണ് .

ദൈവത്തിന്റെ ദൗത്യം സകലരുടെയും രക്ഷയെനാണു, അത് ഇവിടെ പൂർത്തികരിക്കപ്പെടും.

സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

It's done. Iam the Alpha and Omega, the begining and the end. to the thirsty I will give water without cost from spring of the water of life.

അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.

ദാനമായി നല്കിയവളാണ് ഭാര്യ

  • ദൈവത്തോട് നിങ്ങളുടെ തുണ ആരാണെന്നു ചോദിക്കുക അവൻ വെളിപ്പെടുത്തി തരും.

ദൈവം ആണിനു തുണ അല്ലെങ്കിൽ ദാനമായി നല്കിയവളാണ് ഭാര്യ, അവന്റെ ബലഹീനതയിൽ അവനെ സഹായിക്കാൻ അവളുടെ തുണ ആവശ്യമാണ്. ഒരാൾ ഒരാളെക്കാൾ മുൻപിലുമല്ല, പിൻപിലുമല്ല. 

പറുദിസയിൽ, ദൈവം ആദാമിനു കൂട്ടായി ഹവ്വയെ നൽകി. സ്ത്രീ ഹവ്യയായി രൂപാന്തരപ്പെട്ടു, അതിന്റെ അർത്ഥം രാത്രിയെന്നാണ്. രാത്രി എന്നതിന് ഇരുട്ട് എന്നുള്ള അർത്ഥം എന്നുംകൂടി മലയാളത്തിലുണ്ട്. ആദം എന്നതിനു അർത്ഥം ദിനം അല്ലെങ്കിൽ ഭൂമി എന്നുകൂടി ഉണ്ട്. ദൈവം ഉൽപ്പത്തിയിൽ ഇരുട്ടിനെയും, പ്രകാശത്തെയും സൃഷ്ടിച്ചു. ദൈവത്തിന്റെയായിരുന്നു ഇരുട്ടും പ്രകാശവും.   

അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ഇവർക്ക് ന്യായമായ ദൈവത്തിങ്കൽ നിന്നും ഒരു ഭാര്യ മാത്രം നല്കപ്പെട്ടിട്ടുള്ളൂ, ഞാൻ പറയുന്നത് യിശ്മായേലിന്റെ അനുഗ്രഹത്തെയോ, ഏശാവിന്റെയോ അനുഗ്രഹത്തെയോ അല്ല. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെ ദൈവത്തിന്റെ കാര്യമാണ്. 

മോറാനായ യേശുക്രിസ്തുവും ഒരു ഭാര്യ എന്നുമാത്രം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. സന്യാസത്തെക്കുറിച്ചു ഞാൻ ഇവിടെ എഴുതുന്നില്ല അത് വേറൊരു വിഷയമാണ് അതിവിടെ ചേർത്തു വളച്ചൊടിക്കുവാൻ സാധ്യത ഉണ്ട്. 

ദൈവം തന്നത് അതും നിശ്ചയിച്ചു തന്നത് ദൈവദാനമാണെങ്കിൽ അത് ദൈവത്തിങ്കൽ കൽപ്പിച്ചു നൽകിയ അനുഗ്രഹമുണ്ട്, ദൈവം നൽകിയ അനുഗ്രഹത്തിനു അപ്പുറം മനുഷ്യൻ നിശ്ചയിക്കുന്നതല്ല . ഇല്ലെങ്കിൽ ഇല്ല എന്നേയുള്ളു!

ദൈവത്തോട് നിങ്ങളുടെ തുണ ആരാണെന്നു ചോദിക്കുക? അവൻ വെളിപ്പെടുത്തി തരും അതിനു ദൈവവിശ്വാസം ആവശ്യമാണ്. 

ദൈവത്തിൽ ജീവിതം സമർപ്പിക്കുക ഉടഞ്ഞതിനെ നിവർത്തുവാൻ അവനു സാധിക്കും.

യാക്കോബായ സഭയും, ഇസ്‌ളാം, കുടുബത്തിൽ നിന്നും ലഭിച്ച അറിവ്

  • നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും

ശുദ്ധമുള്ള മലങ്കര സഭയിൽ മുസ്ലിം സമുദായത്തെകരുതുന്നതും എന്റെ പിൻ തലമുറയിൽ കിട്ടിയ അറിവും എന്തെന്നാൽ, ഇസ്‌ളാം ഏശാവിവിന്റെ തുടർ അവകാശികൾ ആകുന്നുവെന്നാണ്. സകലതും നഷ്ട്ടപ്പെട്ട അവസ്ഥയിൽ ഏശാവു ദൈവത്തെനിലവിളിക്കുന്നുണ്ട് ഒരുതവണമാത്രമല്ല പലതവണ, ദൈവം അവനെയും അനുഗ്രഹിച്ചു. ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചതും ബൈബിളിൽ വായിച്ചതും ഏശാവിനെക്കുറിച്ചു മാത്രമാണ്.

സ്വന്തം ആപ്പായിൽ നിന്നും അവനും കിട്ടി അനുഗ്രഹം  "നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും". ഏശാവിന്നുകിട്ടിയ രാജാധികാരമാണിത്. 

വിശുദ്ധ ബൈബിളിൽ നിന്നും മനസ്സിലാക്കുന്നത്, ഏശാവു രാജ്വത്ത്വം പ്രാപിച്ചു വരുമ്പോൾ അനേകസൈന്യം അവന്റെ ഉടമ്പടിയായി ഉണ്ടായിരുന്നിട്ടുപ്പോലും സ്വന്തം സഹോദരനായ യാക്കോബിനെകണ്ടപ്പോൾ ബഹുമാന്യസൂചകമായി മുട്ടു കുത്തി-വണങ്ങി എഴുന്നേറ്റു പുണർന്നു. പരസ്പ്പരം സഹോദരന്മാർ അവിടെ രമ്യതപ്പെട്ടു.

പിന്നീട് ഇസ്‌ളാം മതത്തെ വിശുദ്ധ ബൈബിളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ഇസ്മായേൽ കാലത്താണ്. അബ്രഹാം സാറയെ വിവാഹം കഴിച്ചു, ഹാഗാർക്ക് മക്കൾ ഉണ്ടായിരുന്നില്ല. അബ്രഹാമോ ഹാഗാറിനെ വിവാഹം കഴിച്ചു. അബ്രഹാം ഹാഗറിനെ സ്‌നേഹിച്ചു, ഹാഗാർ ഭവനത്തിൽ നിന്നും പുറത്താക്കപ്പെട്ടു. മരുഭൂമിയുടെ നടുവിൽ ഒരിറ്റു ദാഹജലത്തിനു വേണ്ടി നിലവിളിച്ചു. 

ദൈവം നിലവിളികേട്ടു ഇശ്മായേലിനെ ദൈവം(മാലാഖയാണ് പ്രത്യക്ഷ്യപ്പെട്ടതെന്നു ഇസ്‌ളാം മതം വിശ്വസിക്കുന്നു) അനുഗ്രഹിച്ചു ആശീർവദിച്ചു. ഇവരുടെ പാര്യമ്പര്യമാണ് എന്ന് ഇസ്‌ളാം എന്നു കുടുംബപാര്യമ്പര്യഅറിവിൽ നിന്നും, ശുദ്ധമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പാര്യമ്പര്യത്തിൽ നിന്നും നിന്നും ലഭിച്ച അറിവിൽ നിന്നും ഞാൻ പറയുന്നു.

*പഴയനിയമത്തിൽ ചന്ദ്രനെനോക്കിയുള്ള കാലചക്രം ഉണ്ടെന്നു ഞാൻ വായിച്ചിട്ടുണ്ട് വാക്യം കൃത്യമായി ഞാൻ ഓർക്കുന്നില്ല. 

ആചാരം

  • ശുദ്ധമുള്ള ക്രൈസ്തവസഭയിൽ മരണത്തിനു ശേഷം വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള കർമ്മങ്ങൾ നടത്താറുണ്ട്

ഇന്ത്യയിൽ ഹൈന്ദവആചാരപ്രകാരം ഒരു ചടങ്ങു നിലവിലുണ്ട് മരണശേഷം, തന്റെ ആത്മാവ് എടുക്കപ്പെട്ടതിനു ശേഷം കർമ്മങ്ങൾ അനുഷ്ഠിച്ചില്ലെങ്കിൽ അവരുടെ ആത്മാവ് ഭൂമിയിൽ അലഞ്ഞു നടക്കും എന്നാണു, ശുദ്ധമുള്ള ക്രൈസ്തവസഭയിൽ മരണത്തിനു ശേഷം വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള കർമ്മങ്ങൾ നടത്താറുണ്ട്. 

പ്രത്യുത ഈ കർമങ്ങൾ നടത്തുക മാന്യതയാണ്. ആത്മാവു ഭൂമിയിൽ പ്രതികാരശേഷിയുള്ളതായി തീരുവാൻ സാധ്യത ഉള്ളതുകൊണ്ടാകാം ഇങ്ങെനെയൊരു കർമ്മം നടത്തുന്ന പതിവ് നിലവിലുള്ളത്. കുടുബങ്ങൾ ചെയ്ത തെറ്റോ, ബന്ധുക്കൾ, സ്വന്തക്കാർ ചെയ്ത തെറ്റിന് വേണ്ടിയാണ് ഈ വിധപരിഹാരം നടത്തുന്നത്. 

കർമ്മങ്ങൾ നല്ലതാണ്, തെറ്റുകൾ എത്രമാത്രം ചെയ്തിട്ടുള്ള ബോധ്യം ഇവിടെ ആവശ്യമാണ്? ഇല്ലെങ്കിൽ അനന്തരഫലം ആപത്ത്  എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം.

സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ ലോഗോ

പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്ക പ്രഥമൻ ബാവായുടെ കാലത്ത്, ആഗോള സുറിയാനി ഓർത്തോഡോക്‌സ് സഭ എന്ന് നാമം നൽകി അനുഗ്രഹിച്ചു, ആഗോളം എന്നത് ആംഗ്ലിക്കൻ ഭാഷയിൽ യൂണിവേഴ്‌സൽ എന്നാണു, അതിനർത്ഥം സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ അധികാരം ഈ ഭൂമിയിൽ മാത്രമല്ല എന്ന് വ്യക്തമാക്കുന്നു.

പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്ക പ്രഥമൻ ബാവായുടെ കാലത്ത് ലോഗോ പ്രകാശനം ചെയ്തു. പരിശുദ്ധ സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ അധികാരത്തെ ഇവിടെ സൂചിപ്പിക്കുന്നു. ഈ ലോഗോ വിവിധ രീതിയിൽ വിവിധ ഭദ്രാസനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഞാൻ സുറിയാനി ഓർത്തോഡോക്‌സ് സഭയുടെ രജിസ്റ്റർ അംഗമാണ്, മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തോഡോക്‌സ്  പള്ളി(സൊഹാർ)യിലെ ഇടവകാംഗമാണ് .

ഈ സഭ പരിശുദ്ധമാണ്, രക്തസാക്ഷികളുടെ സഭയാണ്. 

പരിശുദ്ധ സഭ ഉയിർത്തെഴുന്നേറ്റു അധികാരം പ്രാപിക്കും. മോറാനായയേശു മിശിഹാ(ക്രിസ്തു) ഈ സഭയുടെ രക്ഷകനാണ്. ദൈവം ഈ സഭയുടെ അധികാരിയാണ്.

ദൈവത്തിൻ സമയയത്ത് പ്രതിഫലം നൽകപ്പെടും

  • വിശുദ്ധ ഗ്രന്ഥം പ്രകാരം ഒരുവൻ തന്റെ പ്രതിഫലം നൽകുന്നത് ദൈവത്തിന്റെ യുക്തിക്കു അനുസരിച്ചു വളരുക എന്നതാണ്. 

ദൈവം ശ്രേഷ്ഠനാണ്, ശുദ്ധമുള്ളവനാണ് എന്ന് ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ദൈവത്തിന്റെ പ്രതിഫലം അവൻ തന്റെ ശിഷ്യർക്ക് കൊടുക്കുന്നവനാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു അമ്മച്ചിയുടെ പ്രസംഗം കേൾക്കുവാൻ ഇടയായി അതിലെ വിഷയവും പ്രതിഫലം എന്നതായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രകാരം ഒരുവൻ തന്റെ പ്രതിഫലം നൽകുന്നത് ദൈവത്തിന്റെ യുക്തിക്കു അനുസരിച്ചു വളരുക എന്നതാണ്. ദൈവത്തിന്റെ ചിന്ത എന്നതു ദൈവത്തിൻ പ്രതീക്ഷയാണ്, ആ സമയം ദൈവത്തിന്റെ യഥാർത്ഥ പ്രതിഫലം നൽകപ്പെടും. ദൈവത്തിനു അവന്റെതായ സമയമുണ്ട്, ആ സമയം ഒരുക്കമാണ്. ഒരുവന്റെ മുൻപോട്ടുള്ള ജീവിതത്തിനു എപ്പോഴും ഒരുക്കം ആവശ്യമാണ്. 

ദൈവത്തിന്റെ സമയയത്ത് പ്രതിഫലം നൽകപ്പെടും. അതുവരെ കാത്തിരിക്കണം എന്നുള്ള ഉദ്ദേശം മാത്രമേയുള്ളു. ദൈവത്തിന്റെ കാത്തിരിപ്പു സഹിക്കാൻ കഴിയാതെ പ്രതിഫലം വാങ്ങിച്ചാൽ അത് ഏതു സമയത്താണോ അതു ആ സമയമനുസരിച്ചു മാത്രമേ നന്മയുള്ള വിജയം നൽകുകയുള്ളൂ.

ദൈവത്തിനു മുന്ന് രീതിയിലുള്ള ആളുകളെയാണ് ശ്രദ്ധിക്കുന്നത് ഒന്ന് തന്റെ കാത്തിരിപ്പുവരെ ശ്രദ്ധിച്ചു ശ്രദ്ധയോടെ നിൽക്കുന്നവർ, രണ്ടു പാതിവഴിക്ക് തന്റെ ഉദ്ദേശം വെടിഞ്ഞവർ, മുന്ന് തന്റെ പ്രതീക്ഷക്കു അപ്പുറം വളരുന്നവർ, ഇവർ തങ്ങളുടെ ജീവിതത്തിൽ ഉറപ്പായും കഷ്ടത അനുഭവിക്കും എന്നത് സത്യം.

ഇനിയുള്ളവർ ദൈവത്തിനും, പിശാചിനും വേണ്ടാത്തവർ അവരെക്കുറിച്ചു എനിക്ക് എന്ത് എഴുതണം എന്നറിയില്ല.

ക്ളേ ദിനം

  • ദൈവം സൃഷ്ടിക്കുന്നതിനെ എവിടെ നിർത്തണം എന്നുള്ളതിനു മനുഷ്യനേക്കാൾ സൃഷ്ട്ടാവിനു ധാരണയുണ്ട്.
കുണ്ടറ(കൊല്ലം): ഇന്ന് ക്‌ളേ ദിനമായി ആചരിക്കുകയാണ്, ക്‌ളേ എന്നതിന് ചെളി തുടങ്ങി അനവധി പദങ്ങൾ മലയാളത്തിലുണ്ട് മാത്രമല്ല കളിമണ്ണും എന്ന് ക്‌ളേക്കു പറയുന്നുണ്ട്. ഇവിടെ ഞാൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നത് കളിമണ്ണ് എന്നുള്ളതാണ്, തീയോളജി പ്രകാരം കളിമണ്ണിനാൽ രൂപങ്ങൾ നിർമ്മിക്കപ്പെടുകയും അത് മറ്റുള്ളവർ ഉപയോഗിക്കുകയും ചെയുന്നു. 

കേരളത്തിൽ പഴയ വീടുകളിൽ കളിമണ്ണ് പാത്രങ്ങൾ ഉപയോഗിക്കുന്ന പതിവുണ്ട്, ഇപ്പോഴും അത് തുടരുന്നുണ്ട്. വെള്ളം അതിന്റെ തണുപ്പ് പോകാതെ കുടത്തിൽ സൂക്ഷിക്കുക. മീൻ മൺ പാത്രങ്ങളിൽ വേവിക്കുക തുടങ്ങിയവ ഇന്നും നിലനിൽക്കുന്നുണ്ട്. ഉപ്പിലിട്ടു മാങ്ങ തുടങ്ങിയവ ഭരണിയിൽ സൂക്ഷിക്കുന്ന പതിവും നിലവിലുണ്ട്.

എന്റെ നാട്ടിൽ സിറാമിക്ക് ഫാക്ട്ടറി ഇപ്പോഴും നിലനിൽക്കുന്നുണ്ട്, കേരളം സംസ്ഥാനമാണ് ഇതിന്റെ ഉടമ അല്ലെങ്കിൽ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കളിമണ്ണ് ശേഖരിച്ചു മറ്റു വസ്തുക്കളാക്കി, മനോഹരപാത്രങ്ങളാക്കി വിൽക്കുകയാണ് ഇവിടെ ചെയ്യുന്നത്.  വേറൊരു പഴയ പ്രശസ്ത ഫാക്ടറി എന്തെന്നാൽ അലൻഡ് എന്നാണു, ഇത് പൂട്ടപ്പെട്ട ഫാക്ടറിയാണിത്. ഇന്നിത് താൽക്കാലികമായി ഭംഗിക്കുവേണ്ടി തുറന്നു കിടപ്പുണ്ട്. ഇതെല്ലാം കേരളസംസ്ഥാനത്തിന്റെ കീഴിൽ ഉടമയില്ലാതെ നിലനിൽക്കുന്നു. പഴയ കെട്ടിടങ്ങൾ, പഴയ ഷെഡുകൾ ഉടമയില്ലെങ്കിൽ സംസ്ഥാനം ഏറ്റെടുക്കുന്ന പതിവ് കേരളത്തിലുണ്ടെന്നു തോന്നുന്നു?, കൃത്യമായി എനിക്ക് അതിനെക്കുറിച്ചു ധാരണയില്ല. എന്ത് കെട്ടിടങ്ങൾ തന്നെയായാലും അത് ഉടമയിൽ നിലനിൽക്കേണ്ടത് ആവശ്യമാണ്, വേറൊരു വ്യക്തികൾക്കും അതു കൈയേറുവാൻ അവകാശമില്ല.

ശ്രീ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കമ്മ്യുണിസ്റ്റ് ഭരണക്കാലത്ത്, നവയുഗകാലത്ത് മുൻ മന്ത്രി ശ്രീ എം. ഏ ബേബിയുടെ മുൻകാരണത്താൽ സിറാമിക്ക് ശേഖരണം നടത്തിയ ഖനനസ്ഥലത്തു അപ്പുറമായി ട്ടെക്കനോപാർക്ക് വന്നത്, വിസ്മരിക്കാൻ കഴിയുകയില്ല. നഗരങ്ങളിൽനിന്നും മാറി കുണ്ടറയിലെ ആദ്യത്തെ ഐ. റ്റി പാർക്കാണ് ഇത് .

കുശവൻ തന്റെ കളിമണ്ണിനാൽ രൂപങ്ങൾ ഉളവാക്കുന്നു അവയിൽ ചിലത് നഷ്ടപ്പെടുകയും, നാശമായി തീരുകയും ചെയ്യുന്നു. നാശമായതിനെ കുശവൻ പുതിയതായി രൂപാന്തരപെടുത്തുന്നു, കുശവന്റെ പ്രതീക്ഷയാണ് ഇവിടെ കാണിക്കുന്നത്.

ദൈവം സൃഷ്ടിക്കുന്നതിനെ എവിടെ നിർത്തണം എന്നുള്ളതിനു മനുഷ്യനേക്കാൾ സൃഷ്ട്ടാവിനു ധാരണയുണ്ട്, ആ ധാരണ ദൈവത്തിങ്കൽ നിന്നുള്ളതാണ്. ഒന്ന് ഉടഞ്ഞുപ്പോയാലും അവരൂപാന്തരപ്പെടുത്തുവാൻ ദൈവത്തിനു സാധിക്കും എന്നത് നിസംശയം പറയൂവാൻ കഴിയും. ദൈവം ഉന്നതനാണ് അവനിൽ താഴ്മപ്പെടുക, സ്‌നേഹിക്കുക, അവൻ നിന്നെ ഉയർത്തും. 

ആത്മാവ്

  • എല്ലാം നന്മക്കായി ഉപയോഗിച്ചാൽ നന്മ?. തിന്മയാണ് വിതച്ചു കൊയ്യുന്നതെങ്കിൽ?. 

വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്ന ദുർദൈവമാണ് ബാൽ ദൈവം, ദൈവത്തിന്റെ മദ്ബാഹായിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ദൈവമാണ് ബാൽ ദൈവം. ശുദ്ധമുള്ള ക്രിസ്തുവിന്റെ കാലത്തുപ്പോലും ഈ ദൈവം ഉണ്ടായിരുന്നു എന്നതാണ് സത്യം. ഒരുവൻ തന്റെ ശരീരഭാഗങ്ങൾ പാപം ചെയ്യതാൽ തീയുടെ ഗന്ധകത്തിൽ ഇട്ടു കളയുക എന്നു പറയുന്ന സന്ദർഭം, അതായത് ആ തീയുടെ ഗന്ധകം ബാൾദൈവത്തിൽ നിന്നുള്ള അനാചാരമായിരിക്കാം?. 

സ്ഥാനമാനങ്ങൾ കൽപ്പിച്ചെടുക്കുവാൻ എന്തും ചെയ്യുവാൻ കഴിവുള്ള ദൈവമെന്നു വിശ്വസിക്കുന്ന വിഗ്രഹം കൂടിയാണ് ഈ ദൈവം. ബാൽ വിഗ്രഹമായാട്ടാണ് തുടങ്ങി എന്നത് ബൈബിൾ പറയുന്നത്? അതാരാണ് എന്നത് വ്യക്തമല്ല. ഒരു ചരിത്ര സാധ്യതകൾപ്പോലും ഇല്ലാത്ത ദൈവമാണ് ബാൽ.

കൊച്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി പ്രീതി കൊടുക്കുക തുടങ്ങി അനവധി പ്രത്യാഘാതങ്ങൾ ബാൽ ദൈവത്തിലൂടെ കടന്നു വന്നിട്ടുണ്ട്. സെക്‌സിന്റെ ദൈവമായും ബാൽ ദൈവത്തെ അറിയപ്പെടാറുണ്ട്. ഇതെല്ലാം ചതിയായ വഴിയിലൂടെ നേടിയെടുക്കുക എന്നതാണ് ബാൽ ദൈവത്തിന്റെ രീതി, ഒരു പക്ഷെ നമ്മൾ ദുഷ്ടആത്മാക്കൾ എന്ന് വിചാരിക്കുന്നവരിലും ദുഷ്ടനും നീചനുമായ ദൈവമാണ് ബാൽ, നാശത്തിന്റെ ദൈവം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. 

പ്രേത്യേകിച്ചു ഇപ്പോഴും ലോകത്തിന്റെ പലഭാഗത്തും ബാൽ ദൈവത്തിന്റെ കെട്ടിടങ്ങൾ കാണാൻ സാധ്യത ഉണ്ട്. വാർത്ത വിനിമയത്തിലും വിക്കിപീഡിയയിൽ നിന്നും ലഭിച്ച അറിവിൽ ഐ.എസ്.ഐ.എസ് നിലവിലുള്ള ചില ബാൽ കെട്ടിടങ്ങൾ തകർത്തുവെന്നു പറയുന്നുണ്ട്. 

ക്രൈസ്തവസഭ ഉടലെടുത്തപ്പോൾ ബാൽ ദൈവത്തിന്റെ നെഞ്ചത്ത്, കൊടി പാറിച്ചു കൊണ്ടാണ് കടന്നു വന്നത്. പക്ഷെ ക്രൈസ്തവസഭയിൽ അതിന്റെ തുടർച്ച ഇന്നുമുണ്ട് എന്ന് പ്രൊട്ടസ്റ്റൻ സഭകൾ വാദിക്കാറുണ്ട്?.  ഇന്നും അനേക ദൈവങ്ങൾ ഉണ്ട് എന്ന് വ്യക്തമാണ് മാത്രമല്ല അത് പുരാതനകാലം മുതലുണ്ട്. എന്നാൽ മനുഷ്യനെ കൊലപ്പെടുത്തുന്ന, വൃണപെടുത്തുന്ന ദൈവം നമുക്ക് എന്തിനു? എല്ലാം നന്മക്കായി ഉപയോഗിച്ചാൽ നന്മ?. തിന്മയാണ് വിതച്ചു കൊയ്യുന്നതെങ്കിൽ?. 

ജേസബേലിന്റെ ആത്മാവ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്, ദുഷ്ടത വിതച്ചു, ദുഷ്ടത കൊയ്യുന്ന സ്ത്രീ അവസാനം ദാരുണഅന്ത്യത്തിലേക്ക് വന്ന സ്ത്രീ. നമ്മുടെ ആത്മാവും നാളെ ഈ ദുഷ്ടതക്ക് വേണ്ടി വിട്ടു കൊടക്കണോ?. അവരുടെ ദുഷ്ടആത്മാക്കളെ വെച്ച് നമ്മുടെ ശരിരത്തിൽ അധികാരം കൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ?. നമ്മുടെ ആത്മാവും അവരുടെ പാതയിലേക്ക് ചേർക്കപ്പെടുന്നുണ്ടോ?. ഈ കാര്യങ്ങൾ കല്പിച്ചു അറിയേണ്ട വസ്തുതയാണ്.

International self care day(മാനസികമായുള്ള സ്വയംപര്യാപ്ത)

  • നിങ്ങളുടെ സ്വന്തം എന്ന് കരുതിയ കുട്ടുകാർ നിങ്ങളുടെ സ്വന്തം മുഖത്ത് തുപ്പുമായിരിക്കും, ചവിട്ടിമെതിക്കുമായിരിക്കും.

ഇന്ന് അന്തരാരാഷ്ട്ര സ്വയംപര്യാപ്ത ദിനമായി ആഘോഷിക്കുകയാണ്. ഇവിടെ എനിക്ക് ചർച്ചചെയ്യുവാൻ കഴിയാവുന്നത് മാനസികമായുള്ള പര്യാപ്ത, മലയാളത്തിൽ കൃത്യമായി എനിക്കതു അർഥം എഴുതുവാൻ കഴിഞ്ഞില്ല. 

മാനസികമായുള്ള പര്യാപ്ത മനുഷ്യനു ആവശ്യമാണ്. ഓരോ മനുഷ്യനും ഉള്ളം പിടയുന്ന വേദനയുടെ പോകുവാനുള്ള സാധ്യത വളരെയധികമാണ്. ഈ അവസരങ്ങളിൽ തുണക്കാൻ പരസ്യമായി ആരും കാണണമെന്നില്ല. ഒരോ അവസരങ്ങളും മറ്റുള്ളവർ മുതലാക്കുന്ന അവസരങ്ങൾ ആയിരിക്കുമത്, കുടുംബം കൂടെ കാണില്ല എന്നുള്ള സത്യം മനസിലാക്കണം. നിങ്ങളുടെ സ്വന്തം എന്ന് കരുതിയ കുട്ടുകാർ നിങ്ങളുടെ സ്വന്തം മുഖത്ത് തുപ്പുമായിരിക്കും, ചവിട്ടിമെതിക്കുമായിരിക്കും. നിങ്ങൾ ഇരുളടഞ്ഞ മുറിയിൽ ഒറ്റയ്ക്ക് അകപ്പെട്ടുപോകാം, ചിലപ്പോൾ നിങ്ങളെ ഭ്രാന്തന്മാരാക്കിതീർക്കുവാൻ സാധ്യത ഉണ്ട്. 

നിങ്ങളുടെ കൂടെ-ഉള്ളവർ തള്ളി കളഞ്ഞാലും, സ്വന്തം തള്ള-തള്ളി കളഞ്ഞാലും സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർക്കുന്ന നാഥൻ എപ്പോഴും നിങ്ങളുടെ കൂടെയുള്ള സത്യം മറന്നുപോകരുത്. 

അവസരങ്ങൾ ചേർത്തുപിടിച്ചു, സ്വന്തം നാഥനെ കൈവിടാതെ സ്വയം ശക്തിയിൽ ആശ്രയിച്ചു മുൻപോട്ടു പോകുവാൻ പ്രയാസ-വേളയിൽ വേദന അനുഭവപ്പെട്ടേക്കാം പക്ഷെ ദൈവം ഉണ്ടെങ്കിൽ എന്തിനു ഭയപ്പെടേണം? കാരണം ദൈവത്തെക്കാൾ ശക്തി ഈ ലോകത്തിൽ വേറെ ഒരിടത്തുമില്ല എന്നുള്ള കാര്യം നാം മനസിലാക്കണം. 

ഉള്ളം പിടയുന്ന-പ്രിയപ്പെട്ടവരേ ചേർത്തുപിടിക്കുക, ഭയം, വേദന-അനുഭവിക്കുന്നവരെ കരുതുക, ഇവയൊക്കെ നമ്മുടെ മനസ്സിൽ എന്നുമുണ്ടാകട്ടെ.

ദൈവം സർവ്വശക്തനാണ്

  • ദൈവത്തെ വിശ്വസിച്ച ഒരാളുടെയും പേരുകൾ ഈ ലോകത്ത് നിന്നും മാഞ്ഞുപോയിട്ടില്ല എന്നത് ഓർക്കണം

ദൈവം സർവ്വശക്തനാണ് പരമകാരുണ്യവാനാണ്, സങ്കേതവും അവലംബവും ആകുന്നു. ദൈവത്തെപോലെയാകാൻ അവൻ ആഗ്രഹിക്കുന്നു അതു മനുഷ്യനിൽ പ്രതീക്ഷ നൽകുന്നു. ഒരുവാട് ആളുകൾ ദൈവത്തെ കുറ്റപ്പെടുത്താറുണ്ട് ദൈവം ശിക്ഷ നല്കുന്നവനാണ്, നാശകരണമാണ്. ദൈവത്തെപ്പോലെയാകാൻ ലാളനമാകുന്ന ശിക്ഷകൾ നമ്മുക്ക് തന്നിട്ടുണ്ട് എന്നത് സത്യം, അതിന്റെ ഉയർച്ച സ്വർഗത്തിൽ മഹനീയം. ദൈവത്തെ വിശ്വസിച്ച ഒരാളുടെയും പേരുകൾ ഈ ലോകത്ത് നിന്നും മാഞ്ഞുപോയിട്ടില്ല എന്നത് ഓർക്കണം. 

ദൈവത്തെ സ്‌നേഹിച്ചവർ, രാജാക്കന്മാരുടെയും, മഹാരാജാക്കന്മാരുടെയും പേരുകൾ ഓർക്കുന്നുണ്ടാകാം പക്ഷെ ആരുടെ പേരുകൾ അനുഗ്രഹമായിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്?. അനുഗ്രഹം ദൈവം നൽകുന്നു, ആയത് പരിശുദ്ധാതമാവിന്റെ അളവില്ലാത്ത ദാനമാണ്. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു ''ചോദിപ്പിൻ നിങ്ങൾക്ക് ലഭിക്കും'' അത് പരിശുദ്ധാത്മാവാണ്. 

രണ്ടാമത്തെ സംഗതി ദൈവം ലോകത്തെ നശിപ്പിക്കുന്നവനാണ്, സത്യമായും അത് അങ്ങനെയാണ് കാരണം ലോകം പ്രത്യാശ്യനൽകുന്നില്ല. സ്വർഗം പ്രത്യാശയും ജീവനും നൽകുന്നു കാരണം അവിടുള്ള ജീവിതം ആജീവനന്തമാണ്, കാരുണ്യമാണ്.

ദൈവം എന്തിനാണ് ഈ ജനതയെ നശിപ്പിച്ചത്? വളരെ ചുരുക്കത്തിൽ പറഞ്ഞാൽ ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹമാണ് ഇതിനു കാരണം. അവനെ ദൈവത്തിന്റെ മഹത്വത്തിൽ എത്തിക്കുക എന്നത് ദൈവത്തിന്റെ ധർമമാണ്. ദൈവത്തിനു ഒരു സ്വപനമുണ്ട്, ഓരോ ഘട്ടം ഘട്ടമായാണ് അവൻ തന്റെ പദ്ധതി മനുഷ്യനിൽ നടപ്പിലാക്കുന്നുന്നത്.

ഞാൻ ഇപ്പോഴും സൂചിപ്പിക്കുന്നു ദൈവം "സ്‌നേഹമാണ്", ആ സ്‌നേഹം നമ്മളീൽ നിലനിൽക്കുന്നു. ആ-ജീവനാന്ത ദൈവം ദിവ്യസ്‌നേഹത്തിലേക്ക് എന്നെയും നിങ്ങളെയും ഉറപ്പായും അടുപ്പിക്കും.

കസിൻസൂ പ്രതീക്ഷയാണ്

  • കസിൻസൂ എന്റെ പ്രതീക്ഷയാണ്

കസിൻസൂ ദൈവദാനമാണ്, "സഹോദരന്മാർ(കസിൻസൂ)" അല്ലെങ്കിലും എന്നെ സംബന്ധിച്ച് അവർ സഹോദരർ തന്നെയാണ്. ഞാൻ പഴയകാലങ്ങളിൽ താമസിച്ചതു രണ്ടു വീടുകളിലാണ്. ഒന്ന് അമ്മയുടെ വീട്ടിലും രണ്ടു അപ്പയുടെ വീട്ടിലും. രണ്ടു വീട്ടിലും കസിൻസ് ഉണ്ടായിരുന്നത് എന്നതാണ് സത്യം. രണ്ടും രണ്ടുരീതിയിലുള്ള ബന്ധങ്ങളാണ് എങ്കിലും സൗഹൃദം ഇവിടെ അവസാനിക്കുന്നില്ല. 

ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാം, സംസാരം ഇല്ലാതിരിക്കാം, പക്ഷേ മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നാണ് എന്നത് മറന്നു പോകരുത്. സഹോദരന്മാരെ ഒന്നിപ്പിക്കേണ്ടത് നമ്മൾ സഹോദരന്മാരുടെയും(കസിൻസൂ) കടമയാണ്, ആ കടമ എന്നിലും ഉറച്ചു നിൽക്കുന്നു. 

അവസാനിപ്പിക്കേണ്ടത് അവസാനിപ്പിക്കണം, ഒഴിവാക്കേണ്ട ബന്ധങ്ങൾ ഒഴിവാക്കേണം. എന്നാലും നിർബന്ധപൂർവം പിടിച്ചു നിർത്തുക കടമ. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് സഹോദരന്മാരിൽ തമ്മിൽ ഭിന്നിപ്പ് ഉണ്ടായാൽ പറഞ്ഞു തീർക്കണം ഇല്ലെങ്കിൽ മദ്യസ്ഥന്മാർ കടന്നുവരേണം അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. 

വിശ്വാസം

  • വിശ്വാസം

വിശ്വാസം അതൊരു പൊരുളാണ്. വിശ്വാസം എന്നത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയമാകുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാക്യത്തിൽ എനിക്ക് നല്ല വിശ്വാസം ഇല്ലെങ്കിലും ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു കാരണം ഒരു ആഗ്രഹത്തിന്റെ പിന്നാലെ അല്ല "വിശ്വാസം". വിശ്വാസം ഹൃദയത്തിൽ നിന്നും മനസ്സിലേക്കും, മനസ്സിൽ നിന്നും ശരീരത്തിൽ ഉൾക്കൊള്ളണം. 

കഥകളിൽ നിന്നും പാട്ടുകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും വിശ്വാസം ഉടലെടുക്കുന്നു, ദൈവിക ഗ്രന്ഥങ്ങൾ യഥാർത്ഥമായ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നു. വിശ്വാസം എപ്പോഴും ഉറച്ചു നിൽക്കണമെന്നില്ല. വിശ്വാസം അതിന്റെതായ ഉയർച്ച ലഭിക്കണമെങ്കിൽ ദൈവീക കരുതൽ നമ്മോടൊപ്പം ഉണ്ടാകണം.

ഒരാളെ ആഴമായി വിശ്വസിക്കുന്നത് യഥാർത്ഥത്തിൽ ശരിയല്ലെങ്കിലും, സ്‌നേഹം വിശ്വാസത്തിലേക്ക് നയിക്കുന്നു. ആ സ്‌നേഹം ശരിയാകേണ്ടത് ആവശ്യകതയാണ്. ഒരുവന്റെ ഉയർച്ചയിലും, സഹനത്തിലും വിശ്വാസത്തിനു അതിന്റെതായ പ്രാധാന്യം കൽപ്പിക്കുന്നു. വിശ്വാസം ദൈവത്തിൽ അധിഷ്ഠതമാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വയമേയുള്ള വിശ്വാസവും, സ്വയം പ്രഖ്യാപിക്കുന്നതുപ്പോലെ നടക്കണമെന്നില്ല. അതിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ആവശ്യമാണ്. ആ കൈയ്യൊപ്പ് നേടിയെടുക്കുവാൻ നല്ല ഉദേശങ്ങളിലൂടെ ഫലവത്താകും എന്നതിൽ സംശയമില്ല. 

ദൈവത്തിൽ  പ്രത്യാശയർപ്പിക്കുക, അവൻ നമ്മുടെ വലഭാഗത്തുണ്ട്, ആ നമ്മുടെ ധൈര്യമാണ് വിശ്വാസം. 

തോമസ്സ് ദിനം

  • തോമസ്സ് ദിനം 

ഇന്നുള്ള ദിവസം തോമസ്സ് ദിനമായാണ് ലോകം ആചരിക്കുന്നത്. മാർത്തോമ്മാശ്ലിഹായുടെ നാമം മാത്രമല്ല ഇവിടെ ആഘോഷിക്കുന്നത് പകരം മാർത്തോമ്മാശ്ലിഹായാൽ നാമം ലഭിച്ചവരും, അതിനു പിൻ തലമുറയുള്ളവരെയും മുൻ തലമുറയുള്ളവരെയും ഓർക്കുന്നു. 

മാർത്തോമ്മാശ്ലിഹ മലങ്കര മുതൽ ചൈന വരെ സുവിശേഷം അറിയിച്ചുവെന്നാണ് വിശ്വാസം, ആയതിനു പേർഷ്യൻ കുരിശു മാർത്തോമ്മാശ്‌ളീഹായുടെ കുരിശാണെന്നും വിശ്വസിക്കുന്നു. തോമ്മാ എന്ന് നാമം ആരാമിക്ക് ഭാഷയിൽ ആരംഭിച്ചതാണെന്നു വിശ്വസിക്കുന്നു. ഗ്രിക്ക് ഭാഷയിൽ തോമസ് എന്നതിന് ഇരട്ട എന്നു അർത്ഥമാക്കുന്നു. ക്രൈസ്തവലോകത്ത് അദ്ദേഹത്തിന്റെ നാമത്തിൽ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകാറുണ്ട്. ശുദ്ധമുള്ള മാർത്തോമ്മക്രിസ്ത്യാനികൾ അദ്ദേഹത്തിന്റെ പാര്യമ്പര്യത്തിൽ അഭിമാനിക്കുന്നുമുണ്ട്. 

മാർത്തോമ്മാശ്ലിഹായുടെ നാമം എക്കാലവും ഓർക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ മദ്യസ്ഥത എപ്പോഴും നമുക്ക് തുണ തന്നെയാണ്.

മാർതോമ്മാശ്ലിഹായുടെ പട്ടത്വം

  • മാർതോമ്മാശ്ലിഹായുടെ പട്ടത്വം

മാർതോമ്മാശ്ലിഹായുടെ പട്ടത്വം ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്, പ്രേത്യേകിച്ചു യാക്കോബായ സൂറിയാനി ക്രിസ്ത്യാനി സഭയും-മലങ്കര ഓർത്തോഡോക്‌സ് സൂറിയാനി സഭയും. പട്ടത്വം എന്നുള്ള വിഷയം എവിടുന്നു ആരംഭിച്ചു എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ് എങ്കിലും യഹൂദന്മാരിൽ നിന്നും മാർത്തോമ്മശ്ലിഹാക്കു ലഭിച്ചു.

മാർത്തോമ്മശ്ലിഹാ പൂർണമായും ഒരു യഹൂദൻ ആയിരുന്നു, അദ്ദേഹം പെന്തിക്കോസ്തി പെരുന്നാളിനു, സ്വർഗ്ഗാരോഹണത്തിനും, ക്രിസ്തുവിന്റെ പ്രധാനശുശ്രുഷ വേളയിൽ ഇല്ലായിരുന്നു എന്നത് സത്യം തന്നെയാണ്. അതുകൊണ്ടു മാർത്തോമ്മ ശ്ലിഹാ ക്രിസ്തുവിനെ അനുഗമിച്ചെങ്കിലും പൂർണ്ണമായും ക്രിസ്ത്യാനി എന്ന് അവകാശപ്പെടുവാൻ കഴിയുകയില്ല. 

പരിശുദ്ധ സുറിയാനി സഭ പഠിപ്പിക്കുന്നത്, മാതാവിന്റെ ശിരസ്സിൽ പെന്തുക്കുസ്താപെരുന്നാളിൽ വിശുദ്ധ മൂറോൻ അഭിഷേകകൂദാശ നടത്തിയെന്നാണ്, ഈ മഹനീയ അവസരത്തിൽപ്പോലും മാർതോമ്മാശ്ലിഹാ ഇല്ലായിരുന്നു എന്നതാണ് വിശ്വാസം.

പരിശുദ്ധ യാക്കോബായ സഭയുടെ പാരമ്പര്യം അനുസരിച്ചു അദ്ദേഹം പകലോമറ്റം ഗോത്രത്തെ ക്രിസ്തുവിങ്കലേക്ക് നയിച്ചു. പകലോമറ്റം ഗോത്രത്തിൽ നിന്നും പിതാക്കന്മാർ ഉടലെടുത്തു പരിശുദ്ധ സഭയെ നയിച്ചു. പരിശുദ്ധ സഭ അവരെ അനുസരിച്ചു. അത് മാർത്തോമ്മാപിതാക്കന്മാരിലും തുടർന്നു, എന്നതാണ് സഭയുടെ വംശാവലി. 

ഇവിടെ ഞാൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നത് പകലോമറ്റം ഗോത്രത്തെ തന്റെ പിന്തുടർച്ച മാർത്തോമ്മാശ്ലിഹ രേഖപ്പെടുത്തിയോ എന്നതാണ്?. എന്തായാലും രണ്ടു ചോദ്യങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്?. ചോദ്യം എന്തായാലും മാർത്തോമാശ്ലിഹാ പൂർണ്ണമായുള്ള ക്രിസ്ത്യാനി അല്ല. 

ശ്രേഷ്ഠ ബാവായുടെ ജന്മദിനം

  • ശ്രേഷ്ഠ ബാവായുടെ ജന്മദിനം

സൊഹാർ(ഒമാൻ): മഹാഭാരതത്തിന്റെ മഫ്രിയാനും, കാതോലിക്കയുമായിരിക്കുന്ന ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 

1929-ൽ 22ജൂലൈ മാസത്തിൽ മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. ശ്രേഷ്ഠ ബാവ തിരുമനസ്സും പകലോമറ്റം ഗോത്രാമംഗമാണെന്നു വിശ്വസിക്കുന്നു. 26 ജൂലായ് 22 തീയതിയിൽ ഇഗ്‌നാത്തിയോസ് സാക്ക ബാവ കിഴക്കിന്റെ കാതോലിക്കയായി വാഴിച്ചു. 

ചെറുപ്പപ്രായത്തിൽ തന്നെ രോഗങ്ങളിൽ പ്രയാസ്സമനുഭവപ്പെട്ടവനും, രോഗദുഖങ്ങളിൽ അദ്ദേഹത്തിനു അലയേണ്ടി വന്നിട്ടുണ്ട്.  കഷ്ടപ്പാടിന്റെ കാലത്തും ദൈവത്തെമുറുകെപ്പിടിച്ചു, ദൈവം അദ്ദേഹത്തെ കൈവിട്ടില്ല. ശ്രേഷ്ഠ ബാവ തിരുമനസ്സ് പോകുന്ന വഴികളിൽ ദൈവവും ഉണ്ടായിരുന്നു. ദൈവത്തിന്റെ ശക്തി അദ്ദേഹത്തിൽ ആവസിച്ചു.

ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. വിശ്വാസം അദ്ദേഹത്തെ നേത്രത്വസ്ഥാനത്തേക്ക് ഉയർത്തി. ചെറുപ്രായത്തിൽ തന്നെ പ്രസംഗിക്കാൻ കഴിവുള്ള അദ്ധേഹം പരിശുദ്ധാത്മാവിനു വസിക്കുവാൻ ഇടയാക്കി, പരിശുദ്ധറൂഹാ മാർക്കോസിന്റെ മാളികയിൽ ഇറങ്ങിയിട്ടുണ്ടങ്കിൽ ഈ സഭ പരിശുദ്ധാത്മാവിന്റെയാണ്.

അദ്ദേഹം പ്രാർത്ഥിച്ച സ്ഥലങ്ങൾ പുതിയ ദൈവാലയങ്ങളായിമാറുകയുണ്ടായി. കരയുന്നവർക്കു ആശ്വാസമായി, തന്റെ വിദ്യാർത്ഥികൾക്ക് ആവശ്യനേരങ്ങളിൽ ആഹാരമായി. സഭയിലെ ജനങ്ങൾ അദ്ദേഹത്തെ ബഹുമാനത്തോടെ കണ്ടു. ശ്രേഷ്ഠ ബാവ പോകുന്ന വഴികളിൽ ജനങ്ങൾ നിറഞ്ഞു.

ഒരു സൈന്യവും അദ്ദേഹത്തെപ്പിടിപ്പാൻ കഴിഞ്ഞില്ല കാരണം ദൈവം അദ്ദേഹത്തിന്റെ പക്ഷത്തായിരുന്നു. ദൈവത്തിന്റെ സൈന്യം അദ്ദേഹത്തിന്റെ വേദനയിൽ നിലകൊണ്ടു. ഇനിയൊരു തിരിച്ചു വരവില്ല എന്ന് കരുതിയ സഭയെ പിടിച്ചുനിർത്തി ജനങ്ങൾ ആമ്മേൻ എന്ന് ഏറ്റു പാടി. 

പാവപ്പെട്ട ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപ്പോലെ കരുതി അദ്ദേഹം അവർക്കു ഓടി അണയുന്ന പിതാവായി എന്നും നിലകൊണ്ടു. ദൈവം അദ്ദേഹത്തിൽ ഇപ്പോഴും എപ്പോഴും നിലകൊള്ളുന്നു, ഇനിയും അദ്ദേഹത്തിന്റെ  കരങ്ങൾക്ക് ദൈവം ശക്തി പകരട്ടെ എന്നാശംസിക്കുന്നു.

ദൈവം കാരണം അല്ലെ തിന്മ ഉളവായത്?

ദൈവം കാരണം അല്ലെ തിന്മ ഉളവായത്?

ഈ ലോകത്ത് രണ്ടു സ്വത്തങ്ങളുണ്ട് ഒന്ന് നന്മയും രണ്ടു തിന്മയും. തിന്മയും ദൈവത്തിങ്കൾ നിന്നാണ് ഉളവായത് നന്മയും ദൈവത്തിങ്കൽ നിന്നാണ് ഉളവായത്. അബർഹാമിൻ വംശം ദൈവം അനുഗ്രഹിച്ചു എന്നത് വ്യക്തമാണ്. എന്നാൽ അബ്രഹാമിൻ വംശത്തിൽ അംഗമല്ലാതിരുന്ന ജനങ്ങൾ ദൈവത്തെ പ്രസാദിപ്പിച്ചു മഹത്ത്വം ഉളവാക്കാൻ ശ്രമിച്ചു. അവരിലും നന്മയുള്ള ജനങ്ങൾ ഉണ്ടായിരുന്നു അവർ അവരെ പിന്തുടർന്ന് എന്നാൽ പാപത്തിൽ നിന്നും അവർ മാറി സഞ്ചരിക്കാൻ ശ്രമിച്ചു. അത് അവർക്കു നന്മയായി അവർ അവരെ ദൈവം എന്ന് വിളിച്ചു.

ദൈവം ഒന്നാണ് എങ്കിലും നീതിമാന്മാർ നീതിമാന്മാർ തന്നെയാണ്, നീതിമാന്റെ പ്രതിഫലം അവരുടെ സ്വഭാവക്രിയകൾക്കു അനുസരണമായി പ്രതിഫലം ദൈവം നൽകും. തിന്മക്രിയകൾ ചെയ്ത സ്വഭാവദുശ്യമുള്ളവരെ പിൻപറ്റിയാൽ അവരുടെ സ്ഥിതി എന്തായിരിക്കും?. 

ഞാൻ മുൻപ് പറഞ്ഞത് നന്മയും തിന്മയും ആകുന്നു. ദൈവത്തെ പിൻചെല്ലുന്നവൻ ദൈവത്തിന്റെ കരവലയത്തിൽ നിലനിൽക്കും. ആ കരവലയം അവർക്കു അഭയം നൽകും ദൈവത്തോട് മത്സരിക്കുന്നവൻ ഭൂമിയിൽ വിജയം നേടിയാലും സ്വർഗ്ഗം അവന്റെ പ്രവർത്തിയുടെ ഫലത്താൽ അനുഭവിക്കും.

ഞാൻ ഇവിടെ വ്യക്തമാക്കുന്നത് ''ദൈവത്തോട് ചേർന്ന് നിൽക്കുക അവൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല''.

ശ്രീ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം

ശ്രീ ഉമ്മൻചാണ്ടിയുടെ ശ്രദ്ധിച്ചിട്ടുള്ള രാഷ്ട്രീയ ജീവിതം എപ്പോഴും വിശ്വാസം നിറഞ്ഞ ജീവിതമായിരുന്നു. ഏതൊരാളെയും വിശ്വസിച്ചു മുൻപോട്ടു പോവുകയെന്നത് രാഷ്ട്രീയ ജീവിതത്തിൽ നല്ലതല്ല എങ്കിലും അദ്ദേഹം സകലരേയും വിശ്വസിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അതുകാരണം ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട് പക്ഷേ അത് താഴ്ചയുടെ നാളുകളിലേക്ക് കൊണ്ടുപോയത് അദ്ദേഹം ഓർത്തില്ല. 

ഏതൊരാളെ കണ്ടാലും സ്വന്തം കുടുംബത്തെപ്പോലെ കരുതുക. മരണവീട്ടിൽ ക്ഷണം സ്വികരിക്കാതെ ചെന്നെത്തുക അനുശോചനം പ്രകടിപ്പിപ്പുക എന്നത് പ്രേത്യേകത തന്നെയാണ്. അത് തന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തുടർന്നു എന്നത് സത്യം. പ്രിയജനങ്ങളുടെ ഇടയിൽ മുൻപൊട്ടിറങ്ങുക അദ്ദേഹത്തിന്റെ ഇഷ്ടമായിരുന്നു. ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം കിഴ്‌പ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണുന്നിരിന്നു ഏറെക്കുറെ മറുപടി നൽകാൻ സാധിച്ചിട്ടുണ്ട്. ജനസമ്പർക്കസംഭാഷണത്തിലൂടെ അദ്ദേഹം കേരളത്തിൽ നിന്നും ലോകശ്രദ്ധനേടി എന്നത് മഹത്ത്വരമാണ്.

തന്റെ ജീവിതത്തിൽ പ്രേത്യേകിച്ചു രാഷ്ട്രീയ ജീവിതത്തിൽ, ജീവിതം മാതൃകയാക്കാൻ പരമാവധിവിനയോഗിച്ചിട്ടുണ്ട്. അതിലൊരുഉദാഹരണം മാത്രമാണ് ദൈവാലയത്തിൽ മുടക്കംകൂടാതെ പ്രവേശിക്കുക, ഒഴിവു സമയങ്ങളിൽ കുടംബവുമായി ചിലവിടുക എന്നത് തന്നെ.

ഒരു സമയം അഴിമതിയിൽ തന്റെ ജീവിതം വീണുപോയി എന്നത് സത്യം തന്നെ. ഈ വീഴ്ച സംഭവിച്ചനാളുകളിലും എത്രയധികം ആളുകൾ അദ്ദേഹത്തിന്റെ കൂടെ നിന്നു എന്നത് ആലോചിക്കേണ്ട വിഷയം മാത്രമാണ്. അദ്ദേഹം ഒറ്റക്കായിരുന്നു, അദ്ദേഹം തന്റെ സ്വഭാവത്തിൽ നിന്നും ഒറ്റയ്ക്ക് യുദ്ധം ചെയ്തു. എല്ലാം മേഖലകളിലും ഇരുപക്ഷചിന്തയിൽ നിന്നിരുന്നു മാത്രമല്ല അത് സഭസംബന്ധമായ പ്രശനങ്ങളിൽ അറിയാവുന്ന കാര്യമാണ്. 

അദ്ദേഹത്തെ മുൻപരിചയമില്ലെങ്കിലും ഈ വക കാര്യങ്ങൾ ഏതൊരാൾക്കും വ്യക്താമാവുന്ന വിഷയങ്ങളാണ്.

കുലശേഖരം പള്ളിയും കുട്ടുക്കാരും

കുലശേഖരം(കന്യാകുമാരി): നമ്മുടെ നാട്ടിൽ പള്ളിക്കൂടം എന്ന് കേൾക്കുന്ന പതിവുണ്ട്. പള്ളിയുടെ സമീപത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെയാണ് പള്ളിക്കൂടം എന്ന് വിളിക്കുന്നത്. പരീക്ഷയുടെ എക്സാമിന്റെ സമയത്ത് മാർത്തോമ്മശ്ലിഹായുടെ നാമത്തിലുള്ള ഓർത്തോഡോക്‌സ് പള്ളിയിലാണ് ഞാൻ താമസിച്ചത്. പള്ളിക്കുമുൻപിലായി ഒരു മാതാവിന്റെ കുരിശടിയും എതിർവശത്ത് മാർത്തോമ്മ സഭയുടെ ദൈവാലയവും ഉണ്ട്. എല്ലാം ഞായറായച്ചയും ഇവിടെ വിശുദ്ധ കുർബാനയുണ്ട്. യാക്കോബായ-ക്‌നാനായ വിഭാഗങ്ങൾ ഇവിടെയാണ് കുർബാനക്ക് വന്നു ചേർന്ന് കൊണ്ടിരുന്നത്. പോബ്‌സ് റിയൽ എസ്റ്റേറ്റ്, നെയ്യാർ ടാ, അഗസ്ത്യമല തുടങ്ങി അനേകപ്രകൃതി രമണീയതയുടെ വഴികളാണ് ഈ മേഖലകൾ. എനിക്കെപ്പോഴും ഈ ദൈവാലയം തുറന്നുതരുന്ന വാതിലാണ് ഇവിടുള്ള  അഞ്ചൽകാരനായ വികാരിയച്ചൻ അതിനു കാരണവുമാണ്. അവിടെ നിന്ന് പരിചയപ്പെട്ട കുട്ടുകാർ, കളിസ്ഥലം എല്ലാം തന്നെ ഓർമ്മയിൽ എന്നുമുണ്ട്. ഈ പ്രദേശത്തിനു സമീപത്തായി അമ്മച്ചി കട എന്നുള്ള കടയുണ്ട് എപ്പോഴും ഭക്ഷണം നമ്മുടെ കൈകളിലുണ്ട്. എത്ര വേണമെങ്കിലും കഴിക്കാം എന്നതാണ് ഇവിടുള്ള പ്രേത്യേകത. ഓരോ വഴികളും അതിന്റേതായ രീതിയിൽ മനോഹരം. ഹോട്ടലുകളും പ്രേത്യേകത ഉള്ളതാണ് ഭക്ഷണം എപ്പോൾ വേണമെങ്കിലും നമ്മുടെ മുൻപിൽ തയ്യാർ. ഈ പ്രേദേശത്ത് എന്റെ സ്‌കൂട്ടർ കറങ്ങാത്ത വഴികളില്ല, അറിയാത്ത റൂട്ടുകളില്ല. പ്രേത്യേകിച്ചു കോളേജ് പോകുന്ന വഴി പരിചിതം. 

ഈ പള്ളിയുടെ സമീപത്താണ് ഹോസ്റ്റൽ ഉണ്ടായിരുന്നത്. നല്ല കൂട്ടുക്കാർ ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ. ദൈവാലയത്തിൻ സമീപത്തായി ഹോസ്റ്റൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിനു അതിന്റേതായ മനോഹാരിതയുണ്ട്. ആ ദിവ്യഅനുഭവം നമ്മളെ അവിടേക്കു വിളിച്ചു കൊണ്ടിരിക്കും എന്നത് സത്യം. ആ ദൈവാലയം ഇനിയും അനേകവിദ്യാർത്ഥികൾക്ക് നല്ലതിനായി തീരട്ടെ എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു. 

കരിങ്ങാശ്ര പള്ളി

കൊച്ചിന്‍: കേരളത്തിലെ പ്രബലമായ ദൈവാലയങ്ങളില്‍ ഒന്നാണ് പഴയ കൊച്ചിന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കരിങ്ങാച്ചിറപ്പള്ളി. കൊച്ചിന്‍ തലമുറയുമായി ആഴമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ദൈവാലയമില്ല. കരിങ്ങാച്ചിറ പള്ളി പഴയ സിനഗോഗ് ആണെന്ന് വിചാരിക്കുന്നവരുണ്ട് കാരണം യഹൂദമതം ആഴമായ ബന്ധം കൊച്ചിന്‍ സംസ്ഥാനത്ത് പഴയ കാലങ്ങളില്‍ സ്ഥാനം ഉണ്ടായിരുന്നു എന്നതില്‍ നിസംശയം പറയുവാന്‍ കഴിയും. 

അതിപുരാതനമായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കിഴില്‍ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം 722 ഏ.ഡി മകരം പതിമൂന്നാം തീയതി തൃപ്പുണിത്തുറക്ക് സമീപമായി സ്ഥാപിക്കപ്പെട്ടു. കരിങ്ങാലി എന്ന ആയുര്‍വേദത്തില്‍ നിന്നാണ് കരിങ്ങാച്ചിറ എന്നുള്ള പേര് ഉത്ഭവിച്ചത് എന്ന് കരുതുന്നു. 

ഈ ദൈവാലത്തെ പഴയ കഥ കേട്ട് കേള്‍വിയുണ്ട് കൊച്ചിന്‍ മഹാരാജാവ് ഈ ദൈവാലയത്തില്‍ കല്പിച്ചു അനുവദിച്ചിരുന്ന നേര്‍ച്ച മുടക്കുകയും എന്നാല്‍ മഹാരാജാവിന്റെ ആഗമനവേളയില്‍ സഹദാപ്രേത്യക്ഷപ്പെടുകയും തന്റെ ആഗമനം തടയുകയുമുണ്ടായി. ഈ സന്ദര്‍ശനത്തില്‍ സംഭവിച്ച അനര്‍ത്ഥം എന്താണ് എന്ന് തിരുമനസ്സ് ആലോചിക്കുകയും തടസം നീക്കുവാന്‍ വീണ്ടും ദൈവാലയത്തിനു ആവശ്യമായി കൈകാര്യങ്ങള്‍ നല്കുകയുമുണ്ടായി എന്നതാണ് ഐത്യഹം.

നാനം മൗനം എന്നുള്ള പഴയലിപിയില്‍ കരിങ്ങാച്ചിറ പള്ളിയെക്കുറിച്ചു എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്  ''നമ്മുടെ കര്‍ത്താവായ മോറാന്‍യേശുമിശിഹായുടെ ഏ.ഡി 722 നൂറ്റാണ്ടില്‍ മകരമാസം പതിമൂന്നാം തിയ്യതിയില്‍ മാര്‍ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു, പിന്നീട് പള്ളിയുടെ പുനര്‍സ്ഥാപനം ഏ.ഡി 822ല്‍ കര്‍ക്കിടകം 21ല്‍ നടത്തപ്പെടുകയുണ്ടായി''

മലയാളം ഭാഷയുടെ കൃത്യമായ സ്ഥാപനം തെളിയിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുലശേഖരം രാജാവിന്‍ കാലത്താണ് ഭാഷയുടെ തുടര്‍ഭാവം എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. 

പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സിസ് മെത്രാന്‍ മലങ്കര യാക്കോബായ സഭയുടെ ദൈവാലയങ്ങള്‍ കത്തോലിക്ക സഭയില്‍ ലയിപ്പിക്കാന്‍ ശ്രമം നടത്തുകയുണ്ടായി എന്നാല്‍ കരിങ്ങാച്ചിറ ഇടവക കൂറു-മാറാതെ സുറിയാനി സഭയോട് ഇപ്പോഴും നിലനില്‍ക്കുന്നു. ഉദയംപൂര്‍ സുന്നഹദോസിനു ശേഷം നടന്ന മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ അതിനു എതിരേ കൂനന്‍ കുരിശു സത്യ പ്രതിജ്ഞ ചെയ്യുകയുണ്ടായി. ആ പ്രതിജ്ഞയില്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഒന്നടങ്കം ഒരുമയോടെ ശക്തമായി സുറിയാനി സഭ ബന്ധത്തില്‍ നിലനിന്നു. ഈ ചരിത്ര സത്യത്തില്‍ കരിങ്ങാശ്രപ്പള്ളിയും അംഗമായി. 

മോര്‍ യെല്‍ദൊ മോര്‍ ബസ്സേലിയോസ് ബാവ പള്ളിയില്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയുമുണ്ടായി. പുണ്യവാന്റെ നേര്‍ച്ചയില്‍ ഈ ദൈവാലയം ഊറ്റം കൊള്ളുന്നുമുണ്ട്. പരിശുദ്ധന്റെ ആസ്തി ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഇതിവിടെ ആലുവയിലെ മോര്‍ അത്താനാസിയോസ് വലിയ തിരുമേനി സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. 

ആംഗ്ലിക്കന്‍ അംഗമായ ക്‌ളാഡിയസ് ബുക്കാന്‍ കരിങ്ങാശ്രപ്പള്ളി കണ്ടുവെന്നുവെന്നും ഈ പ്പള്ളിയുടെ വിവരങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. മലങ്കര സുറിയാനി സഭയിലെ വിവിധപിതാക്കന്മാര്‍ ഈ പള്ളി സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. മോര്‍ ഗ്രിഗോറിയോസ് മോര്‍ ഗ്രിഗോറിയോസ് എന്നറിയപ്പെടുന്ന കൊച്ചുതിരുമേനി(ചാത്തുരുത്തില്‍ തിരുമേനി) ഈ പള്ളിയില്‍ നിന്നും കശീശ്ശാ പട്ടം സ്വികരിച്ചു ദൈവാലയത്തിന്റെ ഉയര്‍ച്ചക്കായിയത്നിച്ചു. മഞ്ഞിനിരിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃത്യന്‍ പാത്രിയര്‍ക്കിസ് ബാവ ഈ പള്ളിയില്‍ സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട് എന്നുള്ളത് പ്രേത്യേകതയാണ്. മോര്‍ സ്‌ളീബാ മോര്‍ ഒസ്താത്തിയോസ്, മോര്‍ യൂലിയോസ് തുടങ്ങിയവര്‍ ഈ ദൈവാലയത്തില്‍ സന്ദര്‍ശിച്ച പിതാക്കന്മാരാണ്.

അനേകം പള്ളികളുടെ തലമുറകളുടെ തലപ്പള്ളിയായി ഇന്നും ഈ ദൈവാലയം പരിലസിക്കുന്നു എന്നുള്ളത് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് നിസംശയം പറയുവാന്‍ കഴിയും.

കടപ്പാട് (സുറിയാനി ഓര്‍ത്തോഡോക്‌സ് സഭ റിസോഴ്സ്സ്)

ദൈവം ആരെയും ഉപേക്ഷിക്കുകയില്ല

മനുഷ്യകുലത്തിൽ ജനിച്ച നാമെല്ലാവരും ദൈവത്തോട് നന്ദി പറയുവാൻ കടപ്പെട്ടവരാണ്. ദൈവം സ്‌നേഹമാകുന്നു. സ്‌നേഹം ഒരിക്കലും മനുഷ്യനിൽ നിന്നും വേർപിരിയുന്നില്ല, അവയുടെ ഉത്ഭവം ദൈവമാകുന്നു. ദൈവത്തിൽ നിന്നും അകലം എപ്പോൾ ഉണ്ടായോ ജനത്തിൽ പ്രശ്‌നങ്ങൾ വർദ്ധിച്ചു തുടങ്ങി. ഒരുവൻ ദൈവം ഇല്ല എന്ന് പറഞ്ഞാലും ദൈവം അവനെ സ്‌നേഹിക്കുന്നുണ്ട് കാരണം സൃഷ്ടാവിനു സൃഷ്ടിയെ സ്‌നേഹിക്കാതിരിക്കുവാൻ കഴിയുകയില്ല. ദൈവത്തോട് ചേർന്ന് നിൽക്കു അവൻ നിങ്ങളെ കരുതും. സൗഭാഗ്യവും ദുഖവും ദൈവം അറിയാതെ നിങ്ങളെ തേടിവരുകയില്ല. നമ്മൾ ദൈവത്തിൻ മക്കളാകുന്നു, മക്കളെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല. 

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ

സൊഹാർ(ഒമാൻ): മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 1943-ൽ ജനിച്ച ഇദ്ദേഹം നിയമബിരുദം പ്രാപിക്കുകയും, കോൺഗ്രസ്സ് പാർട്ടിയിൽ സജീവപ്രവർത്തകനായി തുടരുകയും ചെയ്തു. കേരളത്തിൽ ഏറ്റവുമധികം എം.എൽ.എ പദവിയിൽ സ്ഥാനത്തിൽ നിൽക്കുകയും, മന്ത്രി, മുഖ്യമന്ത്രി മേഖലകളിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവായി കേരളത്തെനയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രി സ്ഥാനം തുടർന്നുവെങ്കിലും അനേക പ്രതിസന്ധികൽ അദ്ദേഹത്തിന് തുടരേണ്ടി വന്നിട്ടുണ്ട് എങ്കിലും അദ്ദേഹം ഭരണപക്ഷത്ത് നിന്നുകൊണ്ട് പ്രധിരോദിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

അദ്ദേഹം അരനൂറ്റാണ്ടിലേറെ നിയമസഭാഅംഗമായിരുന്നു, മത്സരം പുതുപ്പള്ളിയിൽ നിന്ന് മാത്രമായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത, ആകെ എതിരാളി എന്ന് പറയുവാൻ കഴിയുന്നത് മണർകാട് നിന്നുള്ള എസ്.എഫ്.ഐ നേതാവ് ജയ്ക്ക് സി തോമസ് മാത്രമായിരുന്നു. 

ശ്രീ ഉമ്മൻചാണ്ടി രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിജയിക്കുകയും ഏഴു വർഷം കേരളജനതയെ നയിക്കുകയും ചെയ്തു. 

കേരളത്തിൽ യാക്കോബായ-ഓർത്തോഡോക്‌സ് കക്ഷി വഴക്കിൽ രണ്ടു സ്ഥാനത്തും നിൽക്കുവാൻ അതീവതീവ്ര ശ്രമം നടത്തിയിട്ടുണ്ട് എന്നുമാത്രമല്ല സമാധാനം കാംക്ഷിക്കുകയും, അതിനുള്ള ശ്രമങ്ങൾ നടത്തുകയും പിന്തുണ നൽകുകയും ചെയ്തു. 

കേരളത്തിന്റെ വികസനപ്രവർത്തനകളിൽ മുൻപന്തിയിൽ ശ്രി ഉമ്മൻചാണ്ടിയുടെ കൈയ്യൊപ്പ് ഉണ്ട് എന്നത് നിസംശയം പറയുവാൻ കഴിയും. വഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഇതിനു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നഷ്ടം കേരളജനതയ്ക്ക് എന്നും തീരാനഷ്ടം തന്നെയാണ്.

ആഗോള ശിശുആലിംഗന ദിനം

ഇന്ന് ആഗോള ശിശുആലിംഗന ദിനം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. ഓരോ കുഞ്ഞും ഓരോ പ്രതീക്ഷയുമായാണ് ഭൂമിയിൽ പിറന്നു വീഴുന്നത്. മാതാപിതാക്കൾ അവരുടെ ഓരോ വളർച്ചയിലും പ്രതീക്ഷ കൽപ്പിക്കുന്നു. യൗവനപ്രായത്തിൽ പാതിയിൽ ഉപേക്ഷിച്ചുപോയ ജീവിതങ്ങൾ അനേകർ ഈ കേരളത്തിലുണ്ട്. എന്താണ് പ്രതീക്ഷ? കുഞ്ഞുങ്ങളിലുള്ള പ്രതീക്ഷ എപ്പോഴും ഭാവിയാണ്. അവരെ സ്നേഹിക്കേണ്ടതു നമ്മുടെ കടമയാണ്. കാരണം ഓരോ കുഞ്ഞിനേയും വളർത്തേണ്ടത് അവരുടെ സ്വഭാവപ്രകാരമാണ്. അവർക്കു ശിക്ഷണം നൽകുക. എന്താണ് നന്മ എന്നറിയേണ്ടത് മാതാപിതാക്കൾ ആകുന്നു?. അധികലാളനവും അധിക ശിക്ഷണവും തെറ്റാണ് എന്ന് വാദിക്കുന്നവരുണ്ട് എന്നാൽ അത് തെറ്റാണ്. സ്‌നേഹിച്ചാൽ തിരിച്ചു സ്‌നേഹം ഉണ്ടാകും എന്നുള്ള വിശ്വാസം നമുക്ക് ആവശ്യമാണ്. പുസ്തകങ്ങൾ വായിക്കുക പ്രാർത്ഥിക്കാൻ പഠിപ്പിക്കുക കാരണം നന്മ ഉണ്ടാകുവാൻ ഇത് ആവശ്യമാണ്. അതിനു ഓരോ കുഞ്ഞിനും തലോടൽ ആവശ്യമാണ്, തലോടാം അവരുടെ നല്ല ഭാവിക്കുവേണ്ടി, പുതിയ പ്രതീക്ഷ അവരിലാണ്.

മലയാളം ശ്രേഷ്ഠഭാഷ

മലയാള ഭാഷയെ പൊതുവേ അഭിസംബോദന ചെയ്യുന്നത് ശ്രേഷ്ഠഭാഷ എന്നുള്ളതാണ്. മലയാളഭാഷക്കു വിവിധ കാലഘട്ടങ്ങളിൽ വിവിധ രീതിയിൽ രൂപമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കേരളത്തെ പൊതുവെ കൈരളി എന്ന് വിളിക്കാറുണ്ട്, വിവിധ ദിശകളിൽ, വിവിധ ജനതകൾ ഈ ഭാഷയെ കൈകാര്യം ചെയ്തിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളിൽ നിന്നും മലയാള ഭാഷ പല വാക്കുകകൾ, രൂപങ്ങൾ കടം വാങ്ങിച്ചിട്ടുണ്ട്. പൊതുവേ മലയാളത്തിൽ പള്ളി എന്ന് വിളിക്കാറുണ്ട്, ആദ്യം ഈ വാക്കു അഭിസംബോധന ചെയ്തിരിക്കുന്നത് യെഹൂദന്മാരുടെ സിന്നഗോഗുകളിലാണ്. ഈ വാക്കു പിന്നീട് ക്രിസ്ത്യാനികൾ കടം എടുക്കുകയും, പുതിയ നൂറ്റാണ്ടിൽ മുസ്ലിങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. മലയാള ഭാഷയുടെ ചൈതന്യം അവയുടെ ഉപയോഗത്തിലാണ്. മലയാള എപ്രകാരം ഉപയോഗിക്കുന്നുവോ അപ്രകാരം മനോഹരമായിരിക്കും. മറ്റുള്ള സകല ഭാഷകളെപ്പോലുള്ള സ്ഥാനം മലയാളം ഭാഷക്കുമുണ്ട്, അത് ലോകത്തിൽ അറിയപ്പെടുന്നുമുണ്ട്. ഈ ഭാഷ പുതു തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ആവശ്യവും കടമയുമാണ്.

ആമുഖം

ജനങ്ങൾക്ക് അഭിമുഖമായി തുറന്നുകൊടുക്കുന്ന ഞങ്ങളുടെ മുഖപത്രമാണ് മലയാളം വായനമിത്രം. സത്യത്തെ തിരിച്ചറിയുവാനും ചിന്തിക്കാൻ കഴിയുന്നിടന്നതാണ് നമ്മൾ ജീവിക്കേണ്ടത്. ഓരോ പ്രവർത്തിയും നന്മക്കായിത്തീരുവാൻ ചിന്ത എപ്പോഴും ആവശ്യമാണ്.